Ayurvedic Medicinal Plants
velvet leaf

Mattipongilyam     മട്ടിപ്പൊങ്ങില്യം

Family: Simaroubaceae (Quassia family)
Genus: Ailanthus
Botanical name: Ailanthus excelsa
PLANT NAME IN DIFFERENT LANGUAGES
Sanskrit: Mahanimba, Deerkhavrinda, Arala, Pootivriksha, Khodakaranja
Hindi: Atu, Arlu, Artu
English: Indian Tree of Heaven, Coramandel ailanto
Malayalam: Mattippalmaram, Matti, Pongalyam, Mattipongilyam, Peru, Mattipalmaram
( മട്ടിപ്പൊങ്ങില്യം, മട്ടി പൊങ്ങില്യം, പെരുപ്പി, പെരുമരം, സാലി, പീമരം, പീനാറി )

മട്ടിപ്പൊങ്ങില്യം

25 മീറ്ററോളം പൊക്കത്തിൽ വളരുന്ന ഒരു ഇലപൊഴിയും വൃക്ഷമാണ് മട്ടിപ്പൊങ്ങില്യം. (ശാസ്ത്രീയനാമം: Ailanthus excelsa). ഇന്ത്യയിൽ മിക്കവാറും എല്ലായിടത്തും കാണപ്പെടുന്ന ഈ വൃക്ഷത്തിന്റെ പുറം തൊലി മഞ്ഞ കലർന്ന നിറത്തിൽ കാണപ്പെടുന്നു. ഇലകൾ ഏകാന്തരക്രമത്തിലാണ് വിന്യസിച്ചിരിക്കുന്നത്. ശിഖരാഗ്രങ്ങളിൽ ശാഖോപശാഖകളായി കുലയായി പൂക്കൾ ഉണ്ടാകുന്നു. ഇളം മഞ്ഞ നിറത്തിൽ ഉണ്ടാകുന്ന പൂക്കൾക്ക് വളരെയധികം ദുർഗന്ധവും ഉണ്ടാകും. കായ്കളുടെ പുറം ഭാഗം മിനുസമുള്ളതും വരകൾ ഉള്ളതുമാണ്. 

ഔഷധ യോഗങ്ങൾ

മട്ടിപ്പൊങ്ങില്യംൻ്റെ പുറംതൊലി അതിസാരം, വിരശല്യം, ആസ്ത്മ, ബ്രോങ്കൈറ്റിസ്, ജലദോഷം, കോളിക് വേദന, ത്വക്ക് രോഗങ്ങൾ, സ്ത്രീരോഗങ്ങൾ, പനി എന്നിവയ്ക്ക് ഉപയോഗിക്കുന്നു.