Ayurvedic Medicinal Plants
velvet leaf

Mayakam          മായക്കം, കംജരു

Family: Malvaceae (Mallow family)
Genus: Hibiscus
Botanical name: Hibiscus cannabinus
PLANT NAME IN DIFFERENT LANGUAGES
Sanskrit: Machika, Maryurika, Ambika, Sahasravatamulika
Hindi: Patsan
English: Deccan Hemp, Kenaf, Brown Indian Hemp
Malayalam: Mayakam, Kanjaru
(മായക്കം, കംജരു )

മായക്കം, കംജരു

ചണം പോലെയുള്ള ഒരു നാരും അതുണ്ടാകുന്ന സസ്യവുമാണ് മെസ്റ്റ അഥവാ കെനാഫ് (ശാസ്ത്രീയനാമം: Hibiscus cannabinus). സുഡാൻ ആണ് ഈ ചെടീയുടെ ജന്മദേശം. ഇതിന്റെ നൂല് ചണത്തിന്റെ അപേക്ഷിച്ച് കട്ടി കൂടിയതാണ്. ചണത്തേക്കാളും കാഠിന്യമുള്ള നൂലായ മെസ്റ്റയുടെ ചെടി, കുറഞ്ഞ വളക്കൂറുള്ള മണ്ണിലും, കല്ല് നിറഞ്ഞ മണ്ണിലും ചണത്തെ അപേക്ഷിച്ച് വളരെ നന്നായി വളരുന്നു. വെള്ളപ്പൊക്കം പോലെയുള്ള പ്രാകൃതികദുരന്തങ്ങളേയും മെസ്റ്റ നന്നായി പ്രതിരോധിക്കുന്നു. ഇതിന്റെ കൃഷിയും സംസ്കരണവും ഉല്പാദനവും ചണത്തിന്റേതിനു സമാനമാണ്.

കനം കുറഞ്ഞ വസ്തുക്കൾ നിർമ്മിക്കാൻ ഈ നാര് പര്യാപ്തമല്ലെങ്കിലും നല്ല ബലമുള്ള ചരടുകളും, ചാക്കുകൾഊം ക്യാന്വാസുകളും ഇതിൽ നിന്നു നിർമ്മിക്കുന്നു. പൊതിയുന്നതിനുള്ള കടലാസ് നിർമ്മിക്കുന്നതിനും ബംഗാളിൽ മെസ്റ്റ ഉപയോഗിക്കുന്നു.

ഔഷധ യോഗങ്ങൾ

മായകം ചെടിയുടെ പൂവ് പനി, ഛർദ്ദി, പിത്തം, രക്തം, തൊണ്ട രോഗങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്നു.