Ayurvedic Medicinal Plants
velvet leaf

Mootipazham          മൂട്ടിപ്പഴം

Family: Phyllanthaceae
Genus: Baccaurea
Botanical name: Baccaurea courtallensis
PLANT NAME IN DIFFERENT LANGUAGES
Sanskrit:
Hindi:
English: Hedge bamboo
Malayalam: Mootipazham, Mootilthoori, Mootikaya, Mootippuli, Muttipazham
(മൂട്ടിപ്പഴം, മൂട്ടിപ്പുളി, മൂട്ടിക്കായ്പ്പൻ, കുറുക്കൻതൂറി, മുട്ടിത്തൂറി, കുന്തപ്പഴം, മൂട്ടിത്തൂറി)

മൂട്ടിപ്പഴം

കേരളത്തിലെ വനങ്ങളിലും നാട്ടിൻപുറങ്ങളിലും കാണപ്പെടുന്ന ഒരിനം മരമാണ് മൂട്ടിപ്പഴം (ശാസ്ത്രീയനാമം: Baccaurea courtallensis).  ആദിവാസികളും നായാട്ടിനു പോകുന്നവരും ഒക്കെയാണ് ഊട്ടിപ്പഴം ഭക്ഷിച്ചിരുന്നത്.  പഴങ്ങൾ മരത്തിന്റെ ശിഖരത്തിൽ ഉണ്ടാവുമെങ്കിലും തടിയുടെ പല ഭാഗത്തുനിന്നും ആണ് ഫലം ഉണ്ടാകുന്നത്. വേനലിൽ പൂവിട്ട് കായ് ആകുന്ന മുട്ടിപ്പഴം ജൂൺ ജൂലൈ മാസം ആകുമ്പോഴാണ് പാകമാകുന്നത്. നിരവധി പേരുകളിലാണ് ഈ പഴം അറിയപ്പെടുന്നത്. പ്രധാനമായും മുട്ടിപ്പഴം എന്ന പേരിലാണ് അറിയപ്പെടുന്നത്. വലിയ നെല്ലിക്കയുടെ വലിപ്പമുള്ള ചുവന്നുതുടുത്ത മൂട്ടിപ്പഴത്തിന്റെ തോടിന്റെ ഉള്ളിലെ മൃദുലമായ ഭാഗമാണ് ഭക്ഷ്യയോഗ്യം. പുളി കലർന്ന മധുര രസമാണ് മുട്ടിപ്പഴത്തിന് ഉള്ളത്. കാട്ടിലെ മലയണ്ണാൻ  കുരങ്ങ്, കരടി പോലുള്ള ജീവികളുടെ ഇഷ്ടഭക്ഷണമായ മൂട്ടിപ്പഴം വലിയ വിലക്കാണ് വിറ്റു വരുന്നത്.

ഔഷധ യോഗങ്ങൾ

പനി കുറയ്ക്കാനുള്ള കഴിവും രക്തത്തിലെ കൗണ്ട് കൂട്ടാനുള്ള കഴിവും ചേരുമ്പോൾ മുട്ടിപ്പഴത്തിന്റെ ഗുണം 100 ഇരട്ടി ആകും. കഫം മെംബറേൻ തകരാറുകൾക്കും മുറിവുകൾ സുഖപ്പെടുത്തുന്നതിനും പുറംതൊലി ഒരു ടോണിക്ക് ആയി ഉപയോഗിക്കുന്നു. ഇതിൻ്റെ വേര് പ്രമേഹത്തെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്നു.