Ayurvedic Medicinal Plants

Moovila              മൂവില

Family: Fabaceae
Botanical name: Pseudarthria viscida W&A
PLANT NAME IN DIFFERENT LANGUAGES
Sanskrit: Prsniparni, Chitraparni, Guha, Kandabahula
English: (commonly known as ) Viscid pseudarthria
Hindi: Pidhavan, Deerkhamoola, Ekamoola, Chapakno
Malayalam: Moovila
(മൂവില )

മൂവില

പടർന്നു വളരുന്നതോ അല്പം ഉയരത്തിലേക്ക് ശാഖകൾ പൊന്തിവരുന്നതോ ആയിട്ടുള്ള ഒരു ഔഷധസസ്യമാണ് മൂവില (ശാസ്ത്രീയനാമം Pseudarthria viscida). പൃശ്‌നിപർണി എന്ന പ്രസിദ്ധമായ ഔഷധസസ്യമാണ്, മൂവില എന്ന പേരിൽ കേരളത്തിൽ വ്യവഹരിക്കപ്പെടുന്നത്. ഈ സസ്യത്തിന് ത്രിപർണകപത്രങ്ങൾ ഉള്ളതുകൊണ്ട് മലയാളത്തിൽ മൂവില എന്ന പേരിൽ അറിയപ്പെടുന്നു. 60 സെൻറീമീറ്റർ ഉയരത്തിൽ വളരുന്ന ഇവയുടെ ഒരു തണ്ടിൽ മൂന്ന് ഇലകൾ മാത്രമേ കാണൂ. അതുകൊണ്ടാണ് ഇവയ്ക്ക് മൂവില എന്ന പേര് കൈവന്നത്. മണ്ണിനോട് പറ്റിപ്പിടിച്ച വളരുന്ന ഒരു ഔഷധസസ്യമാണ് മൂവില.

ഔഷധ യോഗങ്ങൾ

ദശമൂലങ്ങളില് ഒന്നാണിത്. സമൂലം ഔഷധ യോഗ്യം, ഹൃദ്രോഗങ്ങള്, രക്താര്ശ്ശസ്സ്, രക്തവാതം എന്നിവയുടെ ചികിത്സയില് ഉപയോഗിക്കുന്നു. മൂവിലയടങ്ങിയ പ്രധാന ഔഷധങ്ങള് വലിയ നാരായണ തൈലം, കല്യാണഘൃതം, ച്യവനപ്രാശം, ദശമൂലകഷായം.

അസ്ഥിഭ്രംശമുണ്ടായാൽ മൂവിലയുടെ വേരു അരച്ചോ പൊടിച്ചോ കാഷായം വച്ചോ മാംസരസത്തിൽ കലക്കി പതിവായി ഉപയോഗിക്കണം.

മൂവിലയും ഓരിലയും സമമായെടുത്ത് വിധിപ്രകാരം കഷായം വെച്ച് അതിനു സമം പാൽ ചേർത്ത് വറ്റിച്ച് പാൽ കഷായമാക്കി കുടുച്ചാൽ ഹൃദ്രോഗങ്ങൾ മാറുന്നതാന്. ( ക്ഷീര കഷായ വിധി)

വികസിതരാജ്യങ്ങളിൽ തയ്യാറാക്കുന്ന ബെർബെറിന്നു 20 ഓളം ഔഷധ ഗുണങ്ങൾ ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

ഓർമ്മശക്തി, ദഹനശക്തി, വിഷാദരോഗം, പൊണ്ണത്തടി, പ്രമേഹം, കാൻസർ, രക്തസമ്മർദ്ദം, കൊളസ്റ്റ്രോൾ, ഇൻഫ്ലമേറ്ററി ബൊവ്ല് ഡിസീസ്, ഹൃദ്രോഗങ്ങൾ എന്നിവ ചെറുക്കാനുള്ള കഴിവ് തെളിയിക്കപ്പെട്ടിട്ടുണ്ട്.
പനിക്ക് കഷായം എന്ന രീതിയിൽ മൂന്നുനേരം ഇവ സേവിക്കുന്നത് ഗുണകരമാണ്.

ചതവ്, ഉളുക്ക് എന്നിവ പെട്ടെന്ന് ഭേദമാക്കുവാൻ മൂവില അരച്ച് കെട്ടിയാൽ മതി.