Ayurvedic Medicinal Plants
velvet leaf

Mula              മുള

Family: Poaceae (Grass family)
Genus: Bambusa
Botanical name: Bambusa bambos
PLANT NAME IN DIFFERENT LANGUAGES
Sanskrit: Amupah, Ardrapatrakah, Kantakah, kantakilah, Vambhah, Vamsh
Hindi: Baans, Bambu, Buns
English: Indian Thorny Bamboo, Giant thorny bamboo, Male bamboo, Spiny bamboo, Spring bamboo
Malayalam: Mula
( മുള, കണിയാരം, കർമ്മരം, പട്ടിൽ, ഇല്ലി )

മുള

മുള എന്നെല്ലാമറിയപ്പെടുന്ന ഇല്ലി 24 മുതൽ 32 വർഷം വരെ ജീവിക്കുന്ന ഒരു സസ്യമാണ്. (ശാസ്ത്രീയനാമം: Bambusa bambos). 20 മുതൽ 35 മീറ്റർ വരെ ഉയരം വയ്ക്കും. മുളകൾക്കും പൂക്കലാമുണ്ട്. എന്നാൽ മുള ആയുസ്സിൽ ഒരിക്കൽ മാത്രമേ പുഷ്പിക്കുകയുള്ളൂ. അതോടെ അതു നശിക്കും. പുല്ലുവർഗത്തിൽപെട്ട മിക്കവയുടെയും സ്ഥിതി അതാണ്. എന്നാൽ വർഷം തോറും പൂക്കുന്ന ചുരുക്കം ചില ഇനങ്ങളും മുളക്കുടുംബത്തിലുണ്ട്. അവ പുഷ്പിക്കലിനെ തുടർന്ന് നശിക്കുകയുമില്ല. പൂക്കുന്നതിന് മുമ്പ് മൂത്ത ഇലകൾ കൊഴിഞ്ഞു പോകും. പിന്നെ ഇലയില്ലാതെ പൂക്കൾ മാത്രമേ ഉണ്ടാകുകയുള്ളൂ. പൂക്കൾ പൊതുവെ വളരെ ചെറുതാണ്. അവ ഒന്നുചേർന്ന് കുലകളായി കാണപ്പെടുന്നു. സാധാരണയായി നവംബർ മുതൽ ജനുവരി വരെയുള്ള കാലയളവിലാണ് മുള പൂത്തുതുടങ്ങുന്നത്.

 മുളയരി ഉപയോഗിച്ചു് പായസവും മുളയരിക്കഞ്ഞിയും ഉണ്ടാക്കാം. ഗോതമ്പ് പായസം വക്കുന്ന രീതിയിൽ പായസം ഉണ്ടാക്കിയാൽ അതീവ സ്വാദിഷ്ടം ആണ് മുളയരി പായസം.

ഔഷധ യോഗങ്ങൾ

ഔഷധം ഗുണമുള്ള മുളയരി കൊണ്ട് മുളയരിക്കഞ്ഞി, ചോറ്, ഉപ്പുമാവ്, പുട്ട്, പായസം, അച്ചാർ എന്നിങ്ങനെ വിവിധ വിഭവങ്ങൾ ഉണ്ടാക്കാം ക്ഷാമകാലത്തും പൊതുവേ ജോലികൾ കുറവായ ജുൺ, ജൂലൈ മാസങ്ങളേയും അതിജീവിക്കാൻ വയനാട്ടിലെ സാധാരണക്കാരും ആദിവാസികളുമെല്ലാം ഒരുകാലത്ത് പ്രധാനമായി ആശ്രിയിച്ചിരുന്നത് മുളയരിയായിരുന്നു.

മുളയുടെ ഒൗഷധഗുണവും പരക്കെ പ്രചാരമുള്ളതാണ്. ചൈനയിലും മറ്റും മുളകൊണ്ട് ഉണ്ടാക്കുന്ന കഷായം പനിയും മറ്റും സുഖപ്പെടുത്താൻ ഉപയോഗിക്കുന്നു. രക്തശുദ്ധീകരണം, നീര്, പനി, കഫക്കെട്ട്, ആസ്ത്മ, ചുമ, പക്ഷാഘാതം, ക്ഷയം, ശക്തിഹീനത എന്നിവയ്ക്കെല്ലാം ആയുർവേദത്തിൽ മുളയുടെ ഇല ഉപയോഗിക്കുന്നുണ്ട്.