Murikku മുൾമുരിക്ക്, മുരിക്ക്
Genus: Erythrina
Botanical name: Erythrina variegate
PLANT NAME IN DIFFERENT LANGUAGES
Sanskrit: Paribhadra, Mandara
English: Indian coral tree
Hindi: Dadap, Pharhad, Pangara
Malayalam: Murikku, Mulmurikku
(മുൾമുരിക്ക്, വെൺമുരിക്ക്, മുരിക്ക് )
മുൾമുരിക്ക്
കേരളത്തിൽ പരക്കെ കാണപ്പെടുന്ന മരമാണു് വെൺമുരിക്ക്, മുൾമുരിക്ക് എന്നെല്ലാം അറിയപ്പെടുന്ന മുരിക്കു് (ശാസ്ത്രീയനാമം : Erythrina variegata).ചുറ്റും കട്ടിയുള്ള മുള്ളുകളുള്ള ഇതിന്റെ തടി ഉറപ്പില്ലാത്തതാണു്. കുരുമുളക് വളർത്താൻ താങ്ങുമരമായി ഈ മരം ഉപയോഗിക്കുന്നു. 20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇതിന്റെ പൂക്കൾക്ക് ചുവന്ന നിറമാണ്. മുറിവ്എണ്ണ പോലുള്ള തൈലങ്ങൾ നിർമ്മിക്കുന്നതിന് ഈ സസ്യത്തിന്റെ ഇല ഉപയോഗിക്കാറുണ്ട്. മുയലുകളുടെ ഇഷ്ടഭോജ്യമാണ് മുരിക്കില. ചുറ്റും മുള്ളുകളുള്ള മുരിക്കിന്റെ തടി അധികം ഉറപ്പില്ലാത്തതാണ്.
ഔഷധ യോഗങ്ങൾ
ഇതിന്റെ തളിരില തോരന്‍ തയ്യാറാക്കാനായും,തടി, വിത്ത്, തൊലി, പൂവ് എന്നിവയെല്ലാം ആയുര്‍വേദത്തില്‍ ഔഷധമായും ഉപയോഗിക്കുന്നു.കൂടാതെ തലമുടി കറുക്കുന്നതിന് വേണ്ടി മുരിക്കിന്റെ ഇല അരച്ച് നീര് തലയില്‍ പുരട്ടുകയും ചെയ്യുന്നു.
അണലിയുടെ കടിയേറ്റാൽ ഉണ്ടാകുന്ന നീർവീക്കം കാലക്രമേണ മാത്രമേ സുഖപ്പെടുകയുള്ളൂ. മുൾമുരിക്ക്ൻ്റെ ഇലകൾ വൈപ്പർ കടി മൂലമുള്ള വീക്കം ഭേദമാക്കാൻ സഹായിക്കും.