Ayurvedic Medicinal Plants
velvet leaf

നടൻകറുപ്പ്, ചുരക്കള്ളി

Family: Euphorbiaceae (castor family)
Genus: Jatropha
Botanical name: Jatropha multifida
PLANT NAME IN DIFFERENT LANGUAGES
Sanskrit:
Hindi:
English: Coral bush, Coral plant, Physic nut, Guatemala Rhubarb
Malayalam: Nadan Karup, Karukolpatta
( ചുരക്കള്ളി, നടൻകറുപ്പ്, വിഷഭദ്ര, കാട്ടുനീർവാളം, ചുരകക്കള്ളി )

ചുരക്കള്ളി, നടൻകറുപ്പ്

6  മുതൽ 10 അടി വരെ ഉയരം വെക്കുന്ന ഒരു സസ്യമാണ് ചുരക്കള്ളി അഥവാ നടൻകറുപ്പ്  (ശാസ്ത്രീയനാമം: Jatropha multifida). തണ്ട് ഇല തണ്ടിൽ ഏകാന്തരമായി ആണ് ഇലകൾ ഉണ്ടാവുക. ഇലഞെട്ടിന് നീളമുണ്ട്. ഇലകൾ കൈവിരലുകൾ പോലെ ഇരിക്കും. പൂക്കൾക്ക് പവിഴ ചുവപ്പ് നിറമാണ്. വർഷം മുഴുവനും പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിലും പൂക്കുന്നു. വർഷങ്ങളായി നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ചെടിയായ ഈ സസ്യം ഇന്ന് അന്യൻ നിന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. ഇന്ന് ഇത് അപൂർവമായ സാധാരണ കാണപ്പെടാറുള്ളൂ.

ഔഷധ യോഗങ്ങൾ

പശയും, വിത്തും എണ്ണയുമാണ് പ്രധാനമായി ഉപയോഗിക്കുന്നത്. പശ മുറിവ്, പുണ്ണ്, തീപൊള്ളൽ എന്നിവക്ക് ഉപയോഗിക്കുന്നു. കായ് വയറിളക്കാനായി ഉപയോഗിക്കുന്നു. വേര് ഉണക്കിയത് ദഹനക്കേടിനും വയറുവേദനക്കും ഉപയോഗിക്കുന്നു. ഇതിൻ്റെ ഇല അരച്ചുതേക്കുന്നത് ചൊറിക്കും കുറവുണ്ടാക്കുന്നു.