Ayurvedic Medicinal Plants
velvet leaf

Nagalingamaram            നാഗലിംഗംമരം

Family: Lecythidaceae
Genus: Couroupita
Botanical name: Couroupita guianensis
PLANT NAME IN DIFFERENT LANGUAGES
Sanskrit: Nagalingataru
English: Cannon Ball Tree, Brazil Nut
Hindi: Nagalinga, Tope gola
Malayalam: Nagalinga maram, Sivalinga maram
(നാഗലിംഗം, നാഗലിംഗംമരം, നാഗമരം,  സർപ്പഗന്ധി,  കൈലാസപതി, നാഗവൃക്ഷം, നാഗലിംഗപ്പൂ മരം, പീരങ്കി ഉണ്ട മരം)

നാഗലിംഗംമരം

ഉഷ്ണമേഖലാ മഴക്കാടുകളിൽ കാണപ്പെടുന്ന ഒരിനം വൃക്ഷമാണു് നാഗലിംഗം അഥവാ നാഗലിംഗംമരം (ശാസ്ത്രീയനാമം: Couroupita guianensis). കേരളത്തിലെ പല ആശ്രമങ്ങളിലും ഈ മരം കണ്ടുവരുന്നുണ്ട്. 35 മീറ്റർ വരെ ഉയരത്തിൽ സസ്യമാണ്. ഇലകൾ ഒത്തുചേർന്ന് പല നീളത്തിൽ കാണാറുണ്ട്. സാധാരണ 8 മുതൽ 12 സെന്റീമീറ്റർ ആണെങ്കിലും അപൂർവമായി 57 സെന്റീമീറ്റർ വരെ നീളത്തിലുള്ള ഇലകൾ ഉണ്ടാകാറുണ്ട്. ഇളം പച്ച നിറത്തിലുള്ള ഇലകൾ  മൂപ്പ് എത്തുന്നതിന് അനുസരിച്ച്  കടും പച്ച നിറമാകും. മരത്തിന്റെ തടിയിലുള്ള തണ്ടുകളിൽ നിന്നാണ് പൂക്കൾ വിരിയുന്നത്. ഈ തണ്ടുകൾ നാഗത്തെപ്പോലെ ചുറ്റിവളഞ്ഞതാണ്. 80 സെന്റീമീറ്റർ വരെ നീളമുള്ള കുലകളിലാണ് പൂക്കൾ ഉണ്ടാകുന്നത്. ചില മരങ്ങളിൽ വളരെയേറെ പൂക്കൾ ഉണ്ടാകും. ചിലപ്പോൾ മരം നിറയെ പൂക്കൾ ഉണ്ടാകുന്നു. നല്ല സുഗന്ധമുള്ളവയാണ് പൂക്കൾ. പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും. ആറു സെന്റിമീറ്ററോളം വ്യാസമുള്ള പൂക്കൾ കടുപ്പമുള്ള നിറത്തോടുകൂടിയാണ്.

 പൂമുട്ടുകൾക്ക് മഞ്ഞ കലർന്ന പച്ച നിറമാണ്. പീരങ്കി ഉണ്ട പോലെയുള്ള കായ്കൾ 25 സെന്റീമീറ്ററോളം വലിപ്പമുള്ളവയാണ്.  ചെറിയ കായയിൽ 65 വിത്തുകൾ ഉള്ളപ്പോൾ വലിയ കായിൽ 150 വരെ വിത്തുകൾ ഉണ്ടാകാം. കായ്  മൂപ്പ് അകാൻ ഒരു വർഷം മുതൽ ഒന്നരവർഷം വരെ സമയം എടുക്കുന്നു. പൂവിൽ തേനില്ലെങ്കിലും പൂമ്പൊടിക്കായി തേനീച്ചകൾ എത്തുന്നു. പലതരം തേനീച്ചകളും കടന്നലകളുമാണ് പരാഗണം നടത്തുന്നത്. നിലത്ത് വീഴുമ്പോൾ തന്നെ കായ്കൾ പൊട്ടിത്തെറിക്കാർ ഉണ്ട്. ഈ കായ്കൾ നിലത്ത് വീണ് ഉടയുമ്പോൾ ശബ്ദമുണ്ടാകാറുണ്ട്. പല ജീവികളുടെ പക്ഷികളുടെയും ഭക്ഷണമാണ് കായ്കൾ. ജീവികളുടെ ജനന്തരം വഴി കടന്നുപോയാലും വിത്തുകളുടെ മുളക്കൽ ശേഷി നഷ്ടമാകില്ല. തിന്നാൻ കൊള്ളുമെങ്കിലും അനിഷ്ടകരമായ മണം കാരണം മനുഷ്യർ സാധാരണ ഭക്ഷിക്കാറില്ല.

ഔഷധ യോഗങ്ങൾ

പുഷ്പം, കേസരം,   വീത്തിലെ എണ്ണ എന്നിവ ഔഷധത്തിമായി ഉപയോഗിക്കാറുണ്ട്. ചാതുർ ജാത്തിലെ ഒന്നാണ് നാഗപ്പൂവ്. മൃഗങ്ങളുടെ ചികിത്സയ്ക്ക് കായ്ക്കുള്ളല്ല പൾപ്പ് പുരട്ടാറുണ്ട്. നാഗപ്പൂ ആമവാതം, അമിതവേർപ്പ്, ശർദ്ദി, നെഞ്ചരിച്ചിൽ, ശരീരം ദുർഗന്ധം, ചൊറിച്ചിൽ, കുഷ്ഠം, വിസർപ്പം, കഫപിത്ത വികാരങ്ങൾ, രക്താതി സാരം ഇവയൊക്കെ ശമിപ്പിക്കുന്നതാണ്. ഇല വാറ്റിയെടുക്കുന്ന നീര് ചില ചർമ രോഗങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. ചില യോഗങ്ങളിൽ കുങ്കുമപ്പുവിനുപകരം, നാഗപ്പൂ ചേർക്കുന്നുണ്ട്.

 തൃജാതം : കറുവത്തൊലി, പച്ചില, ഏലത്തരി

ചാതുർ ജാതം : കറുവത്തൊലി, പച്ചില, ഏലത്തരി, നാഗപ്പൂ

 നാഗപ്പൂ ചേർത്ത് ഉണ്ടാക്കുന്ന ആയുർവേദത്തിലെ ഔഷധങ്ങൾ

അമൃതാരിഷ്ടം, അശ്വഗന്ധാരിഷ്ടം, കനകാസവം, കുമാര്യാസവം, കൂശ്മാണ്ഡാസവം,ഖദിരാരിഷ്ടം, ജീരകാദ്യരിഷ്ടം, ദശമൂലാരിഷ്ടം, ദേവദാർവ്യാരിഷ്ടം, ദ്രാക്ഷാരിഷ്ടം, പിപ്പല്യാസവം / പിപ്പല്യാദ്യാസവം, പുഷ്കരമൂലാസവം, മുസ്തകാരിഷ്ടം (മുസ്താരിഷ്ടം), മൃദ്വീകാരിഷ്ടം, ഏലാദികേരതൈലം, ചന്ദനാദിതൈലം, നാഗരാദിതൈലം, നിശോശീരാദിതൈലം, ബലാധാത്ര്യാദിതൈലം, മഞ്ജിഷ്ഠാദിതൈലം