Ayurvedic Medicinal Plants
velvet leaf

നാഗവള്ളി,    മന്ദാരനാഗവള്ളി

Family: Caesalpiniaceae (Gulmohar family)
Genus: Bauhinia
Botanical name: Bauhinia scandens
PLANT NAME IN DIFFERENT LANGUAGES
Sanskrit:
Hindi: Nagbeli
English: Snake Climber, Snake Bauhinia, Monkey ladders, Monkey’s staircase
Malayalam: Nagavalli, Naga-mu-valli, Nagatalli
(നാഗവള്ളി, മന്ദാരനാഗവള്ളി, പാമ്പുവള്ളി)

നാഗവള്ളി

പാമ്പുപോലെ വളഞ്ഞുപുളഞ്ഞുവളരുന്ന ഒരു വള്ളിച്ചെടിയാണ് നാഗവള്ളി അഥവാ മന്ദാരനാഗവള്ളി. (ശാസ്ത്രീയനാമം: Bauhinia scandens). നാഗവള്ളി എന്ന് പേര് കിട്ടാൻ കാരണം ഈ ചെടിയുടെ വള്ളിയുടെ ആകൃതി തന്നെയാണ്. നാഗവള്ളി സാധാരണ ഔഷധസസ്യം പോലെ വളരുന്നത് എങ്കിലും, വളരെ അപൂർവ്വമായി പാമ്പിന്റെ ആകൃതിയിലുള്ള വള്ളിയായി മാറുന്നു. നാഗവള്ളിയുടെ ഇലയ്ക്ക് സർപ്പത്തിന്റെ നാക്കിനോട് സാദൃശ്യമുള്ള ഇലകളാണ് നാഗവള്ളിക്ക് ഉള്ളത്.

നാഗവള്ളിയുടെ ഏറ്റവും വലിയ പ്രത്യേകത നാഗത്തിന്റെ ആകൃതിയിലുള്ള  വള്ളി ഒരു നിശ്ചിത മൂപ്പാകുമ്പോൾ അതിന് ഉഗ്രവിഷത്തെ പ്രതിരോധിക്കാനുള്ള കഴിവ് വളഞ്ഞു നിൽക്കുന്ന ഭാഗത്ത് സംഭരിക്കപ്പെട്ടിട്ടുണ്ട് എന്നാണ് വിശ്വാസം. ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. പാമ്പുകടിയേറ്റ് നാഡിയിടിപ്പ് പോലും നഷ്ടപ്പെട്ട അവസ്ഥയിൽ ഇത് ഔഷധമായി ഉപയോഗിക്കുന്നു എന്നാണ് പറയപ്പെടുന്നു. ഇത് നട്ട് വർഷങ്ങളോളം സാധാരണ വള്ളിപോലെ നിൽക്കുകയും ചില സന്ദർഭങ്ങളിൽ മാത്രം പാമ്പിന്റെ ആകൃതിയിൽ ആയി മാറുകയും ചെയ്യുന്നതായി ആണ് പ്രത്യേകത. ഇതു വളരെ അപൂർവമായി സംഭവിക്കുന്ന കാര്യമാണ്.

ഔഷധ യോഗങ്ങൾ

പുരാതന നാട്ടു ചികിത്സയിൽ പാമ്പുകടിയേറ്റ ഭാഗത്ത് നാഗവള്ളിയുടെ ഇല അരച്ച് ഉള്ളിൽ കൊടുക്കുകയും ഇല അരച്ച് കഴിവായിൽ തേക്കുകയും ചെയ്യാറുണ്ട്.

മോഡേൺ ചികിത്സയ്ക്ക് സർപ്പ വിഷത്തിന് പ്രതിവിധി ഉള്ളതിനാൽ പച്ചമരുന്നുകൾ ആരും ഉപയോഗിക്കാറില്ല.