Nalumanichedi നാലുമണിച്ചെടി
Genus: Mirabilis
Botanical name: Mirabilis jalapa Linn
PLANT NAME IN DIFFERENT LANGUAGES
Sanskrit: Krishnakeli, Sandhyakuli
English: Four O’ Clock plant, Marvel of Peru
Hindi: Lal Gulabas
Malayalam: Nalumanichedi, Chuvanna Nalumanichedi
നാലുമണിച്ചെടി
നിക്ടാജിനേസി സസ്യകുടുംബത്തിൽപ്പെടുന്ന ഓഷധി ആണ് നാലുമണിച്ചെടി.ശാസ്ത്ര നാമം മിറാബിലിസ് ജലപ്പ (Mirabilis jalapa). ഒരേസമയം ഔഷധച്ചെടിയും, അലങ്കാര സസ്യവും ആണ്. ഇന്ത്യയിൽ ഉടനീളം വന്യമായി തോട്ടത്തിലെ ചെടിയായും വളരുന്നു. 30 മുതൽ 75 സെന്റീമീറ്റർ വരെ ഉയർന്ന ചെടിയാണിത്. ഇതിന്റെ വേരുകൾ കിഴങ്ങ് പോലെ തടിച്ചായിരിക്കും. തണ്ടുകൾ മൃതളവും ആണ്. ഇലകൾ ഏതാണ്ട് ഹൃദയത്തിന്റെ ആകൃതിയിലാണ്. പർപ്പിൾ, നീല, മഞ്ഞ, ചുവപ്പ് എന്നീ ആകർഷണീയമായ നിറങ്ങളിൽ പൂക്കൾ ഉണ്ടാകുന്നു. വിവിധ നിറങ്ങളിലുള്ള പൂക്കൾ ഒറ്റ ചെടിയിൽ തന്നെ കാണാവുന്ന ഒരു അത്ഭുതമായ വിധം കാണാം എന്നുള്ളതാണ് നാലു മണി ചെടിയുടെ പ്രത്യേകത.
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ നാലുമണി ആകുമ്പോഴാണ് ഈ പൂവ് വിരിയ. വിത്തുകൾ കറുത്തതും ചെറിയ ഗോളാകൃതിയിൽ ഉള്ളതും ആണ്. ഇതിന്റെ കുരുക്കൾ നല്ല ബലമുള്ളവയാണ്. ചിലർ ഇതുകൊണ്ട് മാലകൾ ഉണ്ടാക്കാറുണ്ട്.
ഔഷധ യോഗങ്ങൾ
വേരും കിഴങ്ങും വിരേചകമാണ്. ഇതിന്റെ വേർ, ഇല, കായി എന്നിവ ഔഷധഗുമുള്ളതാണ്. വേര് രജനിയും രസായന ഗുണമാണ്. ഭിരംഗ എന്ന രോഗത്തെ ശമിപ്പിക്കാൻ ഉള്ള ശക്തി ഇതിന്റെ വേര് ഉള്ളതായി കരുതപ്പെടുന്നു. ഇലകൾ പൊള്ളലിനെ ശമിപ്പിക്കുന്നതാണ്.