
Nandyarvattam നന്ത്യാർവട്ടം
Genus: Tabernaemontana
Botanical name: Tabernaemontana divaricata
PLANT NAME IN DIFFERENT LANGUAGES
English: East Indian rosebay, Crape Jasmine
Sanskrit: Nandeevriksha, Khsirika, Ksheeri, Vishnupriya
Hindi: Chameli, Chandini, Tagar
Malayalam: Nandyarvattam, Nandyarvartham
നന്ത്യാർവട്ടം
അപോസിനേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു ചെടിയാണ് നന്ത്യാർവട്ടം (ശാസ്ത്രീയ നാമം. എർവട്ടാമിയ കൊറോണേറിയ (Ervattamia Coronaria).
രണ്ടര മീറ്ററോളം ഉയരം വരുന്ന കുറ്റിച്ചെടിയാണ് നന്ത്യാർവട്ടം. ഇലകളിലും കാണ്ഡങ്ങളിലും വെളുത്ത നിറത്തിലുള്ള മരക്കറ കാണാൻ സാധിക്കും. എല്ലാ കാലങ്ങളിലും പുഷ്പിക്കുന്ന ചെടിയാണ് സസ്യമാണ്. കുലകളായാണ് ഇതിന്റെ പുഷ്പങ്ങൾ ഉണ്ടാകുന്ന ഈ പുഷ്പങ്ങൾ വെള്ളം നിറവും നല്ല സുഗന്ധം ഉള്ളതുമാണ്. രാത്രിയിലാണ് പുഷ്പങ്ങൾ വിടരുക. നട്ട് ഒരു വർഷം പാകമാകുമ്പോൾ പുഷ്പിക്കാൻ തുടങ്ങുന്നു. കേരളത്തിലെ പൂന്തോട്ടങ്ങളിൽ നന്ത്യാർവട്ടം പഴയ കാലങ്ങളിൽ മുൻനിരയിലുള്ള ചെടിയാണ്. നന്ത്യാർവട്ടത്തോട് സാദൃശ്യമുള്ള ഒരു ചെടിയാണ് ഗന്ധരാജൻ. ഇതിന് ഔഷധഗുണങ്ങൾ ഇല്ല. പൂവിൽ നിന്ന് വാസനതൈലം ഉണ്ടാക്കുന്നുണ്ട്.
ഔഷധ യോഗങ്ങൾ
നന്ത്യാർവട്ടത്തിന്റെ വേര്, കറ, പുഷ്പം, ഫലം എന്നിവ ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു. നേത്ര രോഗങ്ങൾക്കും ചർമ്മ രോഗങ്ങൾക്കും നല്ല ഒരു ഔഷധമാണ് നന്ത്യാർവട്ടം. വേര്, തൊലി, തടി എന്നിവയിൽ ടാർബണേ മൊണ്ടാനിൻ എന്ന ആൽക്കലോയ്ഡും അടങ്ങിയിരിക്കുന്നു. വേരു ചവയ്ക്കുന്നത് പല്ലുവേദന കുറയാൻ സഹായകമാണ്. വേരിൻതൊലി വെള്ളത്തിൽ അരച്ചു കഴിച്ചാൽ വിരശല്യം ശമിക്കും. ഇല പിഴിഞ്ഞ് നേത്രരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ പൂവും ഔഷധയോഗ്യമായ ഭാഗമാണ്. പുഷ്പങ്ങൾ പിഴിഞ്ഞ് എണ്ണയുമായി ചേർത്ത് നേത്രരോഗങ്ങൾക്കും ത്വഗ്രോഗങ്ങൾക്കും ഔഷധങ്ങളുണ്ടാക്കുന്നു.