
Nannanapullu ഞാങ്ങണപുല്ല്
Genus: Saccharum
Botanical name: Saccharum spontaneum
PLANT NAME IN DIFFERENT LANGUAGES
Sanskrit: kasah
Hindi: Kaans
English: Thatch grass, Wild sugarcane, Kans grass
Malayalam: Nannanapullu
ഞാങ്ങണപുല്ല്
ദക്ഷിണേഷ്യയിൽ നിന്നുള്ള ഒരു പുല്ലാണ് ഞാങ്ങണപുല്ല് (ശാസ്ത്രീയനാമം: Saccharum spontaneum). മൂന്ന് മീറ്റർ വരെ ഉയരത്തിൽ വളരുന്നു. വേരുകൾ മേല്മണ്ണിൽ പരന്നുകിടക്കുന്നു. ഇലകൾക്ക് അര മീറ്റർ മുതൽ ഒരു മീറ്റർ വരെ നീളമുണ്ട്. ഇലയുടെ വീതി 6 മുതൽ 15 മിനി മീറ്റർ വരെയാണ്. പൂങ്കുലയുടെ വെളുപ്പുകലർന്നത്തും അഗ്രം വിരിഞ്ഞ് രോമമുള്ളതാണ്. ചതുപ്പ് സ്ഥലങ്ങൾ, താഴ്ന്ന ഭാഗങ്ങൾ, വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ വെള്ളപ്പൊക്ക പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ധാരാളം വളരുന്നു. ഇന്ത്യൻ കാണ്ടാമൃഗങ്ങളുടെ ഒരു പ്രധാന ആവാസ കേന്ദ്രമാണ് ഞാങ്ങണപുല്ല് പുൽമേടുകൾ. ഞാങ്ങണപുല്ല് ന്റ പൂക്കൾ പുരാതന ഇന്ത്യയിൽ ഇല പേപ്പറുകളിൽ എഴുതാൻ പേനയായി ഉപയോഗിച്ചിരുന്നു.
ഔഷധ യോഗങ്ങൾ
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ഗൈനക്കോളജിക്കൽ പ്രശ്നങ്ങൾ, കത്തുന്ന വേദന, പൈൽസ്, ഡിസ്പെപ്സിയ തുടങ്ങിയവക്ക് ഔഷധമായി ഉപയോഗിച്ചിരുന്നു. വൃക്കസംബന്ധമായ രോഗങ്ങൾ, ആർത്തവവിരാമം, പൈൽസ് മൂലമുണ്ടാകുന്ന രക്തസ്രാവം, മുലയൂട്ടുന്ന സ്ത്രീകളിൽ മുലപ്പാലിൻ്റെ അളവ് മെച്ചപ്പെടുത്തൽ എന്നിവയ്ക്കുള്ള ആയുർവേദത്തിൽ പരാമർശിച്ചിരിക്കുന്ന ഒരു ഔഷധമാണ്.