Ayurvedic Medicinal Plants
velvet leaf

നരിവെങ്കായം, കാന്തങ്ങാ

Family: Liliaceae
Genus: Urginea
Botanical name: Urginea indica
PLANT NAME IN DIFFERENT LANGUAGES
Sanskrit: Vana-palaandu, Kolakanda, Vajrakanda, Krimighna, Putakanda, Suputa
Hindi: Jangli piyas
English: Indian Squill, Sea onion
Malayalam: Narivenkayam, Kattulli
( നരിവെങ്കായം, കാന്തങ്ങാ )

നരിവെങ്കായം

അസ്പരാഗേസീ (Asparagaceae) സസ്യകുടുംബത്തിൽപ്പെടുന്ന ഓഷധസസ്യമാണ് നരിവെങ്കായം. (ശാസ്ത്രീയനാമം: Drimia indica). രൂപത്തിലും വലുപ്പത്തിലും സവോളയോട് സാമ്യം പുലർത്തുന്ന അന്തർഭംമകണ്ടതൊട് കൂടിയ  സസ്യമാണ് നരിവെങ്കായം. ഈ സസ്യം കാടുകളിൽ സാധാരണയായി കാണപ്പെടുന്നു. ഇന്ത്യയിൽ ഉടനീളം കടലോര പ്രദേശങ്ങളിൽ നരിവെങ്കായം കാണാൻ സാധിക്കും. കേരളത്തിലെ കാടുകളിലും കടലോരപ്രദേശങ്ങളിലും ഇതിനെ കാണാൻ സാധിക്കും. നരിവെങ്കായം ത്തിന്റെ ഇലയും തണ്ടും വേനൽ ആകുമ്പോൾ നശിച്ചുപോകും. മഴക്കാലം ആകുമ്പോൾ വീണ്ടും വളർന്നു വരും. കിഴങ്ങ് ( ഉള്ളി ) കേടുപാടുകൾ കൂടാതെ അനേകം വർഷം കിടക്കും.

75 സെ.മീറ്ററോളം ഉയരത്തിൽ വളരുന്ന ബഹുവർഷി സസ്യമാണ് നരിവെങ്കായം. അണ്ഡാകൃതിയിലുള്ള പ്രകന്ദത്തിന് 5 മുതൽ10 സെ.മീ.വരെ വ്യാസമുണ്ടായിരിക്കും. രൂക്ഷഗന്ധമുള്ള പ്രകന്ദത്തിന് വെള്ളയോ വിളറിയ മഞ്ഞയോ നിറമാണ്. ഇലകൾക്ക് 10 മുതൽ 30 സെ.മീ. വരെ നീളവും 1.5 മുതൽ 3 സെ.മീ. വരെ വീതിയുമുണ്ട്. ഇലകൾ ദീർഘാകാരമാണ്. അഗ്രം കൂർത്തിരിക്കുന്നു. പുഷ്പമഞ്ജരിക്ക് 15 മുതൽ 32 സെ.മീ. വരെ നീളമുണ്ടായിരിക്കും. പുഷ്പവൃന്തം 2 മുതൽ 4 സെ.മീ. വരെ നീളമുള്ളതാണ്. ഇളം തവിട്ടുനിറത്തിലുള്ള പുഷ്പങ്ങൾ കീഴോട്ട് തൂങ്ങിക്കിടക്കുന്നു. ആറ് കേസരങ്ങളുണ്ട്. അണ്ഡാശയത്തിന് മൂന്ന് അറകളാണുള്ളത്. രണ്ടറ്റവും നേർത്തുകൂർത്തിരിക്കുന്ന കായ 1.5 മുതൽ 2 സെ.മീ. വരെ നീളമുള്ളതാണ്. വിത്തുകൾക്ക് ആറ് മി.മീ. നീളവും മൂന്ന് മി.മീ. വീതിയുമുണ്ട്. വിത്തുകൾ പരന്നതും കറുപ്പുനിറത്തിലുള്ളതുമാണ്.

ഔഷധ യോഗങ്ങൾ

ഔഷധ യോഗ്യമായ ഭാഗം പ്രകന്ദംമാണ്. ഒരു വർഷത്തിലധികം പഴക്കമുള്ള പ്രകന്ദം ഔഷധമായി സാധാരണ ഉപയോഗിക്കാറില്ല. പ്രകന്ദത്തിന് അണുനാശകശക്തിയുണ്ട്. ഇത് കൃമികളെ നശിപ്പിക്കുന്നു. ചർമരോഗങ്ങൾ, ഉദരക്കൃമി, മൂത്രാശയരോഗങ്ങൾ, ജലദോഷം, ശ്വാസകോശരോഗങ്ങൾ എന്നിവയെ ശമിപ്പിക്കും. ഇതിന് ഹൃദയത്തെ ഉത്തേജിപ്പിക്കാനുള്ള ശേഷിയുണ്ട്. നിശ്ചിത മാത്രയിൽ കൂടുതൽ ഉപയോഗിക്കുന്നത് വിഷസ്വഭാവമുളവാക്കും.

പ്രകന്ദം ചതച്ച് അല്പം ചൂടാക്കി ശരീരവേദനയുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ വേദനയും നീരും മാറും. കാല്പാദം വിണ്ടുകീറുന്നതും മഴക്കാലത്ത് വിരലുകൾക്കിടയിലുണ്ടാകുന്ന വളംകടിയും ശമിക്കുന്നതിന് ഇത് ചതച്ച് ചൂടാക്കി വച്ചുകൊടുക്കാറുണ്ട്. ശ്വാസകോശരോഗങ്ങൾ, കാല്പാദങ്ങളിൽ നീര് തുടങ്ങിയവ ശമിക്കുന്നതാണ്. പഴകിയ കാസശ്വാസരോഗങ്ങൾക്കും ഇത് നല്ല ഔഷധമാണ്. ശരീരത്തിലുണ്ടാകുന്ന അരിമ്പാറ നശിപ്പിക്കാൻ കാട്ടുള്ളിനീര് പതിവായി ലേപനം ചെയ്താൽ മതി.