Ayurvedic Medicinal Plants
velvet leaf

നറുംപാണൽ,  കുരീൽ

Family: Annonaceae (Sugar-apple family)
Genus: Uvaria
Botanical name: Uvaria narum
PLANT NAME IN DIFFERENT LANGUAGES
Sanskrit: Neelavalli, Valeeshakhota
Hindi:
English: South-Indian Uvaria
Malayalam: Narumpanal, Kureel
( നറുംപാണൽ, കുരീൽ, കൊരണ്ടപ്പഴം)

നറുംപാണൽ

പശ്ചിമഘട്ടമലനിരകളിലെ നിത്യഹരിത വനങ്ങളിൽ കണ്ട് വരുന്ന ഒരു ഔഷധസസ്യമാണ് കുരീൽ അഥവാ നറുംപാണൽ ശാസ്ത്രീയനാമം Uvaria narum (Dunal) Well എന്നാണ്. വണ്ണം കുറഞ്ഞതും ബലമുള്ള തണ്ടുകളോട് കൂടിയതും ശാഖകളായി പടർന്ന് വളരുന്നതുമായ ഒരു സസ്യമാണിത്. തണ്ടിന് കറുപ്പ് കലർന്ന വയലറ്റ് നിറമാണുള്ളത്. നീളമുള്ളതും അഗ്രം കൂർത്തതുമായ ഇലകൾ ഒരെണ്ണം വീതം തായ്ത്തണ്ടിന്റെ ഇരുവശത്തുമായി ഓരോ ഇലത്തണ്ടുകളിൽ ഉണ്ടാകുന്നു. പത്രകക്ഷത്തിൽ നിന്നും നീളമുള്ള തണ്ടുകളിൽ കുലയായി പൂക്കൾ ഉണ്ടാകുന്നു. കായ്കൾക്ക് പച്ചനിറവും പാകമാകുമ്പോൾ വയലറ്റ് കലർന്ന കറുപ്പ് നിറവുമാകുന്നു. ഇലകൾ, വേരുകൾ എന്നിവയാണ് ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്. 

ഔഷധ യോഗങ്ങൾ

പ്രസവസമയത്ത് ഫിറ്റ്സ് നിയന്ത്രിക്കാൻ സ്ത്രീകൾക്ക് വേരിൻ്റെ പുറംതൊലി കഷായം നൽകുന്നു. വാതം, മഞ്ഞപ്പിത്തം, പിത്തം, പനി എന്നിവയ്ക്കും ഇത് ഉപയോഗിക്കുന്നു. എറിസിപ്പലാസ്, എക്സിമ, പനി, പിത്തരസം, വാതം എന്നിവയ്ക്ക് ഇന്ത്യൻ പരമ്പരാഗത വൈദ്യത്തിൽ ഉപയോഗിക്കുന്ന ഒരു അവശ്യ എണ്ണ വേരിൻ്റെ പുറംതൊലി നൽകുന്നു.