Ayurvedic Medicinal Plants
velvet leaf

Naruneendi              നറുനീണ്ടി, നന്നാറി

Family: Asclepiadaceae
Genus: Hemidesmus
Botanical name: Hemidesmus indicus (Linn.)
PLANT NAME IN DIFFERENT LANGUAGES
Sanskrit: Sariba, Anantamoola
English: Indian sarsaparilla
Hindi: Ananthamul, Magrabu,gobu, salsa,kalisar
Malayalam: Naruneendi, Nannari
(നറുനീണ്ടി, നറുനണ്ടി, നന്നാറി, സരസപരില, ശാരീബ )

നറുനീണ്ടി

ഇൻഡ്യയിലും സമീപരാജ്യങ്ങളിലും കണ്ടുവരുന്നതും പടർന്ന് വളരുന്നതുമായ ഒരു സസ്യമാണ്‌ നറുനീണ്ടി, നറുനണ്ടി അല്ലെങ്കിൽ നന്നാറി. (ശാസ്ത്രീയനാമം : Hemidesmus indicus L.) കേരള,  ബംഗാൾ,  ബോംബെ എന്നിവിടങ്ങളിൽ  ധാരാളം കണ്ടുവരുന്നു. പച്ച കലർന്ന ഇരുണ്ട തവിട്ട് നീർത്തോടുകൂടിയ ഈ സസ്യം  വളരെ കുറച്ച് ശാഖ ഓടുകൂടിയും,  വണ്ണം കുറഞ്ഞ വളരെ നീളമുള്ളതും ചുറ്റിപ്പിടിച്ച് കയറുന്നതുമാണ്. ഇത് ഒരു ബഹുവർഷ സസ്യമാണ്. ഇതിന്റെ വള്ളിയിൽ ഏകദേശം ഒരേ അകലത്തിൽ തന്നെ എതിർവശങ്ങളിലേക്കാണ് ഇലകൾ ഉണ്ടാകുന്നത്. ഇലകൾക്ക് പച്ചയും നീലയും കലർന്നതാണ്. ഇലകൾക്ക് എട്ടു മുതൽ 15 സെന്റീമീറ്റർ വരെ നീളവും മൂന്നു മുതൽ ഏഴ് സെന്റീമീറ്റർ വരെ വീതിയും ഉണ്ടാകും. ഒക്ടോബർ മുതൽ ജനുവരിമാസം വരെയുള്ള സമയങ്ങളാണ് പൂക്കൾ ഉണ്ടാകുന്നത്. പൂക്കൾ എണ്ണത്തിൽ കുറവും വലിപ്പത്തിൽ ചെറുതും ആണ്. പൂക്കളുടെ പുറം ഭാഗത്ത് പച്ചയും ഉള്ളിൽ കടുംപർപ്പ്ൾ നിറവും ആണ് ഉള്ളത്.

വേര് കട്ടിയുള്ളതും ആഴത്തിൽ മണ്ണിലേക്ക് പോകുന്നതും ആണ്. വേര്ന്റെ പുറംഭാഗം ചുമന്നം ഉൾഭാഗം വെളുത്തു ഇരിക്കും. മണ്ണിലേയ്ക്ക് ഇവയുടെ വേരുകൾ വളരെ ആഴ്ന്നിറങ്ങുന്നത് മൂലം ഒരിക്കൽ പിഴുതെടുത്താലും വർഷകാലങ്ങളിൽ വീണ്ടുമവ നാമ്പിട്ടു വളരുന്നു. കിഴങ്ങിന് രൂക്ഷഗന്ധം ഉണ്ട്. മലയാളത്തിൽ ഇതിനെ നറുനീണ്ടി എന്നാണ് അറിയപ്പെടുന്നത്. ശരിക്കുമുള്ള പേരും നന്നാറി എന്നാണ്.

നന്നാറിയുടെ മൂന്നിനങ്ങളിൽ  ഒരു ഇനമാണ് നറുനീണ്ടി. നന്നാറി മൂന്നിനങ്ങളുണ്ട്. അവ സരസപരില, ശാരീബ, നന്നാറി എന്നിവ ആണ്. നമ്മുടെ നാട്ടിൽ പുറങ്ങളിൽ  സ്വാഭാവികമായി വളരുന്ന നന്നാറിയാണ് നറുനീണ്ടി എന്ന ഇനം.

ശാരീബ എന്ന ഇനമാണ് വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത്. ഇതാണ് അങ്ങാടി കടകളിൽ മേടിക്കാൻ കിട്ടുന്നത്. ഇതിനെ ബോംബെ നന്നാറി എന്ന് പറയാറുണ്ട്. (ബോംബെയിലാണ് ഇത് ഡെവലപ്പ് ചെയ്തത്). വിപണിയിൽ കിട്ടുന്ന ബോംബെ നന്നാറിക്ക് ഔഷധഫലം കുറവായിരിക്കും. നാടൻ നന്നാറിക്കാണ് ഔഷധഗുണം കൂടുതലുള്ളത്.

ഔഷധ യോഗങ്ങൾ

നന്നാറിയുടെ കിഴങ്ങാണ് ഔഷധമായി ആയുർവേദത്തിൽ ഉപയോഗിച്ച് വരുന്നു. നന്നാറി കിഴങ്ങ് ശരീരപുഷ്ടി, രക്തശുദ്ധി, മൂത്രം, വിയർപ്പ്, എന്നിവ വർദ്ധിപ്പിക്കുന്നതാണ്. പോഷകരെ കുറവ്, വാതം, മൂത്രാശയ രോഗങ്ങൾ,  കുഷ്ഠം, വിഷം, അസ്ഥിസ്രാവം, അതിസാരം, ചുട്ടുനീറ്റൽ, ചൊറി, ചിരങ്ങ്, രക്തപിത്തം, പ്രമേഹം, മൂത്രചൂടൽ എന്നിവ കുറിക്കുന്നതാണ്.

ശാരിബാദ്യാസവത്തിലെ ഒരു ചേരുവയാണ് നറുനീണ്ടി.

വിഷ ചികിത്സയിൽ ജീവരക്ഷ ഗുളിയുടെ പ്രധാന ചെരുവിയാണ് നന്നാറി.