Ayurvedic Medicinal Plants
velvet leaf

Naruvari         നറുവരി

Family: Boraginaceae (forget-me-not family)
Genus: Cordia
Botanical name: Cordia dichotoma
PLANT NAME IN DIFFERENT LANGUAGES
Sanskrit: Sleshmataka, Bahuvara
Hindi: Lasura, Lasora
English: Sebesten plum, Indian cherry, Clammy cherry, Fragrant manjack, Snotty gobbles, Glue berry, Pink pearl, Bird lime tree
Malayalam: Naruvari, Narunari, Naruviri, Naruveeli
( നറുവരി, വിരിമരം, ആവിമരം )

നറുവരി

ബൊറാജിനേസീ (Boraginaceae) സസ്യകുടുംബത്തിലെ ഔഷധിയാണ് നറുവരി. കോർഡിയ ഡൈക്കോട്ടൊമ (Cordia dichotoma) എന്നാണ് ഇതിന്റെ ശാസ്ത്രനാമം. പാകിസ്ഥാൻ വടക്കേ ആഫ്രിക്ക എന്ന മേഖലകളിൽ കാണപ്പെടുന്ന  വൃക്ഷമാണ്  നറുവരി. ഗുജറാത്തിൽ ധാരാളമായി കണ്ടുവരുന്നുണ്ട്. പഞ്ചാബ് ഗുജറാത്ത് രാജസ്ഥാൻ കേരള എന്നിവ ഇടങ്ങളിൽ നാരിവാങ്കയം ധാരാളമായി വളരുന്നുണ്ട്. കേരളത്തിലെ വരണ്ട ഇലപൊഴിയും വനങ്ങളിലും. സമ്മതളങ്ങളിലും വീട്ടു പറമ്പുകളിലും ഒക്കെ വളരുന്നുണ്ട്.

13 മീറ്ററോളം ഉയരത്തിൽ വളരുന്ന വൃക്ഷമാണിത്. പുറംതൊലിക്ക് ചാരനിറമാണ്. ഇലകൾ ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചിരിക്കുന്നു. ഇലകൾ ആകൃതിയിൽ വൈവിധ്യം പുലർത്തുന്നതും തുകൽപോലെ കട്ടികൂടിയതുമാണ്. ഇലകളുടെ ആധാരഭാഗം ഉരുണ്ടതോ ഹൃദയാകാരത്തിലുള്ളതോ ആയിരിക്കും. ശരാശരി 7-18 സെന്റിമീറ്റർ നീളവും 5-13 സെന്റിമീറ്റർ വരെ വീതിയുമുള്ള ഇലകളാണ്. നറുവരി മാർച്ച്-ഏപ്രിൽ മാസങ്ങളിൽ പുഷ്പിക്കുന്നു. ശാഖാഗ്രങ്ങളിലും ശാഖകളുടെയും ഇലകളുടെയും കക്ഷ്യകളിലും കുലകളായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങൾക്ക് ഇളം മഞ്ഞനിറമാണ്. കായയ്ക്കകത്ത് വഴുവഴുപ്പുള്ള കുഴമ്പ് നിറഞ്ഞിരിക്കുന്നു. ജൂലൈ-ആഗസ്റ്റ് മാസത്തോടെ കായ്കൾ വിളഞ്ഞു തുടങ്ങുന്നു. സെപ്തംബർ – ഒക്ടോബർ അവസാനം വരെ നറുവരി വൃക്ഷത്തിൽ കായ്കളുണ്ടായിരിക്കും. പക്ഷികളും വവ്വാലുകളും ആണ് വിത്ത് വിതരണം നടത്തുന്നത്.

കായ്കൾ ഉള്ള കോഴുപ്പ് നല്ല പശയാണ്. പണ്ടുകാലത്ത് പുസ്തകങ്ങളും, നോട്ടുബുക്കുകൾ ഒട്ടിക്കാനും. കടലാസിന്റെ കവറുകൾ ഒട്ടിക്കാനും. ഒക്കെ ഈ പശ ഉപയോഗിച്ചിരുന്നു. തടി നല്ല കടുപ്പമുള്ളതാണ്. ഫർണിച്ചർ നിർമ്മാണത്തിന് ഉത്തമമല്ല.

ഔഷധ യോഗങ്ങൾ

ആയുർവേദവിധിപ്രകാരം കായ്, മരത്തൊലി, ഇല എന്നിവ ഔഷധയോഗ്യഭാഗങ്ങളാണ്. വാതപിത്ത രോഗങ്ങൾ ശമിപ്പിക്കുകയും കഫം വർധിപ്പിക്കുകയും ചെയ്യുന്ന കായ്കൾ ശ്വാസകോശരോഗങ്ങൾ ശമിപ്പിക്കുകയും ശ്വാസകോശത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു. കായ് മൂത്രാശയസംബന്ധമായ രോഗങ്ങൾക്കും മലബന്ധത്തിനും ഉത്തമ ഔഷധമാണ്. മരത്തൊലി വിഷഹരവും കുഷ്ഠം, ചർമരോഗങ്ങൾ, അതിസാരം എന്നിവയ്ക്ക് ഔഷധങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നതുമാണ്. ഇല അരച്ച് പുഴുക്കടിയുള്ള ഭാഗത്ത് ലേപനം ചെയ്താൽ ശമനം കിട്ടും. ഇല ചതച്ച് പല്ലുതേച്ചാൽ പല്ലുവേദനയ്ക്കു ശമനമുണ്ടാകും.

ആയുർവേദത്തിൽ കൂശ്മാണ്ഡാസവം ലെ പ്രദാന ചെരുവി ആണ് നറുവരി.