Ayurvedic Medicinal Plants
velvet leaf

Nattubadam            നാടൻബദാം, തല്ലിമരം

Family: Combretaceae
Genus: Terminalia
Botanical name: Terminalia catappa Linn
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kshudrabeeja, Tapasadruma, Kshudrabadama
English: Indian almond, Country almond tree
Hindi: Jangli badam
Malayalam: Nattubadam
(നാടൻബദാം, തല്ലിമരം, അടമരം, ഇന്ത്യൻ ബദാം, ഓടൽ , കടപ്പ, തല്ലിത്തേങ്ങ )

നാടൻബദാം, തല്ലിമരം

മധ്യരേഖാപ്രദേശങ്ങളിൽ വ്യാപകമായി കണ്ടുവരുന്ന മരമാണ് ഇന്ത്യൻ ആൽമണ്ട്, എന്നറിയപ്പെടുന്ന തല്ലിമരം അഥവാ നാടൻബദാം (ശാസ്ത്രീയനാമം: Terminalia catappa). 15-25 മീറ്റർ ഉയരവും 1-1.5 മീറ്റർ വ്യാസവും വയ്ക്കുന്ന ഒരു വലിയ മരമാണ് തല്ലി. കേരളത്തിൽ പൊതുവേ ഇതിനെ ബദാം മരം എന്നാണു വിളിക്കുന്നത്, ഇതാണ് ബദാം എന്നൊരു തെറ്റിദ്ധാരണ പോലുമുണ്ട്. ആന്തമാൻ, മലേഷ്യൻ സ്വദേശിയാണ് ഈ വൃക്ഷം.

തണൽ മരമായും ഇതിനെ നട്ട് വളർത്താം. വെളുത്തപ്പൂക്കൾ നീണ്ട പൂകുലയായി കാണപ്പെടുന്നു. ആൺ പ്പൂക്കളും പെൺ പൂക്കളും ഒരു മരത്തിൽ തന്നെയാണ് കാണപ്പെടുന്നത്.

2 ഇഞ്ച് വലിപ്പം ഉള്ള പരന്ന കായ്കൾ മൂക്കു ബോഴെക്കും ചുവപ്പും പർപ്പിളുമായി മാറുന്നു.ഇതിന്റെ കായയുടെ ഉള്ളിലുള്ള ഭാഗം ഭക്ഷ്യയോഗ്യമാണ്. ഇത് വളരുവാൻ കാര്യ മായ പരിചരണം ഒന്നും ആവശ്യമില്ല. പട്ട് നൂൽ പുഴുവിനും മറ്റ് മൃഗങ്ങൾക്കും ഭക്ഷണ മായി ഇതിന്റെ ഇലകൾ ഉപയോഗിക്കാറുണ്ട്.

ഔഷധ യോഗങ്ങൾ

ഇലകളും തടിയും കായും എല്ലാം പലനാട്ടിലും പലവിധ ഔഷധങ്ങളായി ഉപയോഗിക്കുന്നു. വയറിളക്കം, വാതം, ചുമ, കുഷ്ടം, തലവേദന, വിര, കണ്ണുരോഗം, മുറിവുകൾ ഇങ്ങനെ നാട്ടുവൈദ്യത്തിൽ തല്ലി അഥവാ നാടൻബദാം ധാരാളമായി ഉപയോഗിക്കുന്നു.