Ayurvedic Medicinal Plants

ശംഖുപുഷ്പം

Family: Fabaceae
Genus: Clitoria
Botanical name: Clitoria ternatea Linn
PLANT NAME IN DIFFERENT LANGUAGES
Sanskrit: Sankapushpam, Aparajita, Girikarnika
English: Blue Clitoria flower, Butterfly Pea, Winged-leaved Clitoria
Hindi: Aparajit, Hajin
Malayalam: Neela Samkupushpam
(ശംഖുപുഷ്പം, അപരാജിത)

ശംഖുപുഷ്പം

പുരാതന കാലം മുതൽ വളർത്തിക്കൊണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് ശംഖുപുഷ്പം  (ശാസ്ത്രീയനാമം : Clitoria ternatea Linn).  ചങ്കിന്റെ ആകൃതിയിലുള്ള പൂക്കൾ ഉണ്ടായാൽ ആവാം ഇതിനെ ശംഖുപുഷ്പം എന്ന് വിളിക്കുന്നത്. അതിനോട് സമാനമായിട്ടാണ് സംസ്കൃതത്തിൽ ശങ്കുപുഷ്പി എന്നും ദേവ കുസുമ എന്നും അപരാജിത എന്നൊക്കെ അറിയപ്പെടുന്നത്.

ശങ്കുപുഷ്പം ജൈവാംശമുള്ള മണ്ണിൽ വളരും. പടർന്നു വളരുന്ന വള്ളിച്ചെടിയായിരുന്നാൽ വേലികളിലും വീടിന്റെ ബാൽക്കണിയിലും ഒക്കെ വളർത്താവുന്നതാണ്. ഏകദേശം ഒരു വർഷമായ പ്രായമായ ചെടിയിൽ നിന്ന് കായ്കൾ ലഭിക്കാൻ തുടങ്ങും വള്ളിച്ചെടിയായി വളരുന്ന ശംഖുപുഷ്പം നീല വെള്ള എന്ന് രണ്ട് ഇനങ്ങൾ ഉണ്ട്. അഞ്ചോ ഏഴോ ചെറു ഇലകൾ ഒറ്റഞ്ഞട്ടിൽ കാണുന്നു. മനോഹരമായ പൂവ് ഒറ്റയായി കാണപ്പെടുന്നു.  ഫലങ്ങളുടെയും ആകൃതി പയർ ചെടിയുടെ പോലെയാണ്. ഫലത്തിനുള്ളിൽ വിത്തുകൾ നിരനിരയായി അടുക്കിയിരിക്കും. വിത്തു മുളപ്പിച്ച് ആവശ്യാനുസരണം തൈകൾ ഉണ്ടാക്കാം. നട്ട് ഏകദേശം ഒരു മാസമായാൽ പൂവിട്ട് തുടങ്ങും. ഔഷധമായി ചെടികളുടെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കാമെങ്കിലും വേരിനാണ് ഉപയോഗം കൂടുതൽ. ചെടി നട്ട് ഒന്നര വർഷം കഴിഞ്ഞാൽ വേരുകൾ ശേഖരിക്കാം. ഇൻഡോനേഷ്യയിലും മലേഷ്യയിലും ആണ് ഈ സസ്യത്തിന്റെ ഉത്ഭവം എന്നു പറയപ്പെടുന്നത്.

 ശങ്കുപുഷ്പംത്തിന്റെ വേരിൽ ജീവിക്കുന്ന ചില സൂക്ഷ്മജീവികൾക്ക് മണ്ണിൽ നൈട്രജന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു. അതുകൊണ്ട് മണ്ണിന്റെ ഫലപുഷത വർദ്ധിപ്പിക്കുന്നു. അതിനാൽ പാരിസ്ഥിതികമായി വളരെ ഏറെ  പ്രാധാന്യമുള്ള സസ്യമായിട്ടാണ് ഇതിനെ പരിഗണിക്കുന്നത്.

ഔഷധ യോഗങ്ങൾ

ശംഖുപുഷ്പത്തിന്റെ വേരിന് മൂർഖൻ പാമ്പിന്റെ വിഷം നിർവീര്യമാക്കാൻ ശക്തിയുണ്ട് എന്നും പറയപ്പെടുന്നു. നീല ശംഖുപുഷ്പത്തിന്റെ ചെടി കഷായം കുടിച്ചാൽ ഉന്മാദം, ശ്വാസരോഗം, ഉറക്കമില്ലായ്മ എന്നിവ കുറയ്ക്കുന്നതാണ്. ഇതിന്റെ വേര് പശുവിൻ പാലിൽ അരച്ചുകലക്കി വയറിളക്കാൻ ഉപയോഗിക്കാറുണ്ട്. തൊണ്ടവീക്കം ഇല്ലാതാക്കാനും ഇതിന്റെ വേര് ഉപയോഗിക്കുന്നു. പനി കുറയ്ക്കാനും ശരീരബലം ഉണ്ടാകാനും മാനസിക രോഗചികിത്സയ്ക്കും സ്ത്രീകൾക്കുണ്ടാകുന്ന ലൈംഗിക അസുഖങ്ങൾക്കും ശംഖുപുഷ്പം എന്ന ഔഷധസസ്യം ഉപയോഗിക്കുന്നു.

നീല ശംഖുപുഷ്പം സമൂലം കഷായം വെച്ച് കഴിക്കുന്നത് ഉറക്കമില്ലായ്മ, ഉന്മാദം, മദ്യം ആദിക്യം കൊണ്ട് ഉള്ള ലഹരി, ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് എന്നിവയ്ക്ക് ഫലപ്രദമായി കണ്ടിട്ടുണ്ട്.