
Neervalam നീർവാളം
Genus: Croton
Botanical name: Croton tiglium Linn.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Jayapala, Dandibeeja
English: Purging croton
Hindi: Jamalgota
Malayalam: Neervalam
നീർവാളം
ഭാരതത്തിൽ മിക്കവാറും എല്ലായിടത്തും വളരുന്ന ഔഷധമൂല്യമുള്ള ഒരു സസ്യമാണ് നീർവാളം (ശാസ്ത്രീയ നാമം : Indigofera tinctoria). മഴ കൂടുതൽ ലഭിക്കുന്ന സംസ്ഥാനമായ കേരളം, ആസാം, ബംഗാൾ എന്നിവിടങ്ങളിൽ കാട്ടുചെടിയായി ഇത് വളരാറുണ്ട്. ഔഷധ ആവശ്യങ്ങൾക്ക് വേണ്ടി നട്ടുവളർത്താറുണ്ട്.
ഏതാണ്ട് 7 മീറ്റർ ഉയരം വരെ വളരുന്ന നിത്യഹരിത വൃക്ഷമാണ് നീർവാളകം. 5 മുതൽ 10 സെന്റിമീറ്റർ വരെ നീളവും, മൂന്നു മുതൽ ഏഴ് സെന്റീമീറ്റർ വരെ വീതിയുമുള്ള ഇലകൾ ഏകാന്തര ക്രമത്തിലാണ് വിന്യസിക്ക പെട്ടിരിക്കുന്നത്. ഇലഞ്ഞിട്ടിന് 5 മുതൽ 7 സെന്റീമീറ്റർ വരെ നീളമുണ്ട്. നവംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ ആണ് നീർവാളകം പൂക്കാറുള്ളത്. 12 സെന്റീമീറ്ററോളം നീളമുള്ള പൂക്കളം ദണ്ഡ്ലാണ് പൂക്കൾ കാണുന്നത്. അഞ്ചു മില്ലിമീറ്റർ മാത്രം വ്യാസമുള്ള ചെറിയ പൂക്കൾ പച്ച കലർന്ന മഞ്ഞ നിറമാണ്. ആൺപുക്കളും, പെൺപുക്കളും ഒരേ ചെടിയിൽ തന്നെ കാണപ്പെടുന്നു. ക്യാപ്സ്യൂൾ പോലുള്ള കായികൾക്ക് മൂന്ന് വിത്തുകൾ കാണും. രണ്ട് സെന്റീമീറ്റർ മാത്രം വ്യാസമുള്ള വിത്തുകൾക്ക് മങ്ങിയ വെളുപ്പു നിറമാണ്.
സപ്ത ഉപവിഷം : എരിക്കിൻപാൽ, കള്ളിപ്പാൽ, മേന്തോന്നി, നിർവാളകം, കഞ്ചാവ്, കുന്നിക്കുരു, ഉമ്മത്തിൻ കായ
ഔഷധ യോഗങ്ങൾ
ആയുർവേദത്തിൽ ഈ സസ്യം സപ്ത ഉപവിഷംത്തിൽ ഉൾപെട്ടതാണ്. മലബന്ധം, ചർമ്മ രോഗങ്ങൾ, വേരിൻറ്റ പുറന്തൊലി ഔഷധ യോഗ്യമാണ്. വേരിൻറ്റ പുറംതൊലി ഫാറ്റി ലിവർ, ഉളുക്ക്, ചതവ് റുമാറ്റിക് വീക്കം എന്നിവക്ക് ബാഹ്യമായും ഉപയോഗിക്കാറുണ്ട്. വിത്തിൽ നിന്നു എടുക്കുന്ന ഓയില് ശക്തിയേറിയ വിരെചന ഔഷധമാണ്. നീർവളകതൈലം എന്നാണ് അതിനെ വിളിക്കുക.
വേരും കായികളും എല്ലാം വിഷം ഉള്ളതാണ്. അതുകൊണ്ട് ഇത് ശുദ്ധി ചെയ്യതാ ആണ് ഉപയോഗിക്കുന്നത്.
നീറുവാളക തൈലം വിഷചികിത്സയിൽ അത്യന്താപേക്ഷിതമാണ്. വിഷചികിത്സയിൽ നീർവളകതൈലം ഉണ്ടാക്കുന്നത്, നിർവാളകക്കുരു 32 ഇനം മരുന്നുകളോട് കൂടി കൂട്ടിച്ചേർത്ത് നീറ്റിയെടുത്ത് നീർവളകതൈലം ഉണ്ടാക്കുന്നു. മുർദാനിയവസ്ഥായായ രോഗി മൂന്ന് തുള്ളി നാക്കിൽ കൊടുക്കും.