
Nelli നെല്ലി
Genus: Phyllanthus
Botanical name: Phyllanthus emblica Linn / Emblica officinalis Gaerten.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Amalaki, Dhatri, Vayastha, Amritaphala
English: Indian gooseberry
Hindi: Amla
Malayalam: Nelli, Nellikka
നെല്ലി
നെല്ലിക്ക എന്ന ഫലം നൽകുന്നതും യൂഫോർബിയാസീ എന്ന സസ്യകുടുംബത്തിൽപ്പെടുന്നതുമായ ഒരു ഇലപൊഴിയുന്ന (Deciduous) മരമാണ് നെല്ലി (ശാസ്ത്രീയനാമം : Phyllanthus emblica Linn). കിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്ന സസ്യമാണ് നെല്ലി. ഇന്ത്യയിൽ ചതുപ്രദേശങ്ങളിലും ഇലപൊഴിയും കാടുകളിലും നെല്ലിയെ കാണാറുണ്ട്. 8 മുതൽ 18 മീറ്റർ വരെ ഉയരത്തിൽ വളരുന്ന മരം ആണ് നെല്ലി. മരപ്പട്ട ചാരം നിർത്തിലുള്ളതാണ്. ഇലപൊഴിയുന്ന മരമാണ് നെല്ലി. ഇലകൾ പച്ച നിറമുള്ളതും ചെറുതുമാണ്. മാർച്ച് മെയ് മാസങ്ങളിലാണ് പുഷ്പിക്കുന്നത്. നെല്ലി മരത്തിന്റെ പൂക്കൾക്ക് പച്ച കലർന്ന മഞ്ഞനിറം ആണ് ഉള്ളത്. ആൺ പൂക്കളം പെൺപൂക്കളും ഒരേ ചെടിയിൽ തന്നെ ഉണ്ടാകുന്നു. ഫലങ്ങൾ ചവപ്പ് കലർന്ന പുളിരസം ഉള്ളതും ഗോളാകൃതിയിൽ ഉള്ളതുമാണ്. നെല്ലിക്ക കഴിച്ച ഉടനെ വെള്ളം കുടിച്ചാൽ മധുരമുള്ളതായി തോന്നും.
പൊതു ഉപയോഗങ്ങൾ നെല്ലിയുടെ കായ്കൾ മഷി, ചായം, ഷാംപൂ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. തടി വെള്ളത്തിൽ കൂടുതൽ നാൾ കിടന്നാലും കേടു വരാത്തവയാണ്. കിണറ്റിലെ വെള്ളം തെളിയാനും മണവും അരുചിയും ഇല്ലാതാക്കാനും നെല്ലികമ്പുകളോ അല്ലെങ്കിൽ നെല്ലിപ്പലകയോ കിണറ്റിൽ ഇടുന്ന നല്ലതാണ്. നെല്ലി പഴയ തറവാടുകളിൽ നട്ടുപിടിപ്പിച്ച് പരിപാലിച്ചു പോകുന്നത് ഒരു ആചാരമായി കണക്കാക്കുന്നു.
ഔഷധ യോഗങ്ങൾ
ആയുർവേദത്തിൽ നെല്ലിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കുന്നു. ച്യവനപ്രാശത്തിലെയും, രസായനങ്ങളിലെയും പ്രധാന ചേരുവയാണ് നെല്ലിക്ക. നെല്ലിക്ക ചേർത്ത എണ്ണകൾ ത്വക്ക് രോഗങ്ങൾക്ക് ഉപയോഗിക്കുന്നു. പ്രധാനമായും കായകളാണ് ഉപയോഗിക്കുന്നതെങ്കിലും ചില ഔഷധകൂട്ടുകളിൽ ഇല, വേർ, തൊലി എന്നിവയും ഉപയോഗിക്കുന്നുണ്ട്. നെല്ലിക്ക കുരു ഉണക്കിപൊടിച്ച് കഷായം വച്ച് പതിവായി കഴിച്ചാൽ സ്ത്രീകളിലുണ്ടാകുന്ന വെള്ളപോക്ക് ശമിക്കും.
ത്രിഫലാദി ചൂർണം, ച്യവനപ്രാശം, നെല്ലിക്കാരിഷ്ടം, നെല്ലിക്കാലേഹ്യം, അരവിന്ദാസവം, പുനർനവാസവം എന്നിവയിലും ഉപയോഗിക്കുന്നു. കടുക്ക, നെല്ലിക്ക, താന്നിക്ക ചേർന്നതാണ് ത്രിഫല.