
Nenmeni vaka നെന്മേനിവാക
Genus: Albizia
Botanical name: Albizia lebbeck (Linn.) Benth.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Sireesha, Bhandi, Fanjhi, Sukataru, Mrdupushpa
English: Sizzling tree.
Hindi: Siris
Malayalam: Nenmeni vaka
നെന്മേനിവാക
ഉയരമുള്ള പർവ്വതപ്രദേശങ്ങളിലും സമതലങ്ങളിലും കണ്ടുവരുന്ന ഇലപൊഴിയും വൃക്ഷമാണ് നെന്മേനിവാക (ശാസ്ത്രീയനാമം : Albizia lebbeck). ഇന്ത്യൻ ഭൂഖണ്ഡവും മ്യാൻമാറുമാണ് നെന്മേനിവാക യുടെ ജന്മനാട് എന്ന് കണക്കാക്കപ്പെടുന്നത്. ഇന്ത്യയിൽ ജമ്മൂവിലാണ് കൂടുതൽ വളരുന്നത്. കേരളത്തിലെ ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലും വളരുന്നുണ്ട്. 900 മീറ്റർ ഉയരമുള്ള പർവ്വത പ്രദേശങ്ങളിലും സമതലങ്ങളിലും കണ്ടുവരുന്നു. നല്ല മഴയുള്ള സ്ഥലങ്ങളിൽ തഴച്ചുവളരുന്നു. വരണ്ടെ മേഖലകളിൽ വനവൽക്കരണത്തിന് നെന്മേനിവാക നട്ടുപിടിപ്പിക്കുന്നു. തേയില കാപ്പി ഏലം തോട്ടങ്ങളിൽ തണൽനായി നട്ടുപിടിപ്പിക്കുന്നു. മണ്ണൊലിപ്പ് തടയാൻ വാക ഒരു പ്രതിവിധിയാണ്.
നെന്മേനിവാക പൂക്കുമ്പോൾ മത്തുപിടിപ്പിക്കുന്ന രൂക്ഷമായ ഗന്ധം ഉണ്ടാകും. വനങ്ങളിലുള്ള വാകപ്പൂക്കുമ്പോൾ കാട്ടുപന്നികൾ ധാരാളമായി ഇതിന്റെ ചുവട്ടിൽ എത്തും. ഏകദേശം 25 മീറ്റർ വളരുന്ന ശാഖ ഉപശാഖകളായി വളരുന്നു. തൊലിക്ക് 25 മില്ലിമീറ്റർ വരെ കനമുണ്ട്. ശാഖാഗ്രഹങ്ങളിൽ ഇലക്കമ്പുകളിൽ ഒന്നിലധികം ജോഡികളായി ഇലകൾ കാണപ്പെടുന്നു. ശാഖാഗ്രഹങ്ങളിൽ നിന്ന് കൊലകളായി പൂക്കൾ ഉണ്ടാകുന്നു. മഞ്ഞ കലർന്ന വെള്ളം നിറത്തിൽ കാണപ്പെടുന്ന പൂക്കൾക്ക് നേരിയ ദുർഗന്ധം ഉണ്ട്. ഇളം മഞ്ഞനിറമുള്ള കായ്കൾ നീണ്ട് പരന്നതാണ്. മഴക്കാലങ്ങൾ മുതൽ കായികൾ കാണപ്പെടുന്നു. മഞ്ഞുകാലമാകുമ്പോൾ കായ്കൾ ഉണങ്ങി വിത്തുകൾ ആകുന്നു. ഈ കായ്കൾ കാറ്റിൽ ഉലയുമ്പോൾ ചിലമ്പൽ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. വിത്തു വഴിയാണ് പ്രചരണം നടക്കുന്നത്. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലങ്ങളിൽ പുഷ്പ്പിക്കുന്നു. ഡിസംബർ മുതൽ ധാരാളം കായ്കൾ കാണാൻ പറ്റും. നെന്മേനിവാക ഒരു തണൽ വൃക്ഷമായിയും. അലങ്കാര വൃക്ഷമായി വൃക്ഷമായും നട്ടുപിടിപ്പിക്കാറുണ്ട്.
ഔഷധ യോഗങ്ങൾ
നെന്മേനിവാകയുടെ ഭാഗങ്ങൾ ശരീരത്തിലെ അഴുക്ക് നീക്കുവാൻ പ്രകൃതിദത്തമായ സോപ്പായി ഉപയോഗിക്കുന്നുണ്ട്. ഇല, പൂവ്, കായ, വേര്, ഉണങ്ങിയ തൊലി എന്നീ പഞ്ചാംഗങ്ങളും ഔഷധത്തിനായി ഉപയോഗിക്കുന്നുണ്ട്. ആയുർവേദ ഗ്രന്ഥങ്ങളിൽ വിഷസംഹാരി ഗണത്തിലാണ് നെൻമണിയെ ഉൾപ്പെടുത്തിയിട്ടുള്ളത്. ശരീരത്തിലെ അകത്തും പുറത്തും ഉള്ള നീര്, നിശാന്തത, വിഷം, വാതം, കഫം ത്വക്ക് രോഗങ്ങൾ ശമിപ്പിക്കുന്നതാണ്.
ത്വക്ക് രോഗങ്ങളിലും മുടി പൊഴിച്ചിലിലും പലവിധ ഔഷധങ്ങളിലും ഉപയോഗിച്ചുവരുന്നു. വിഷം ചികിത്സയിൽ അണലി കടിച്ചതിന് ദേഹമാസകലം നീരു വന്നതിന് പുരട്ടാനുള്ള കുഴമ്പ് നിർമ്മാണത്തിന് നെന്മേനിവാക പ്രധാനമായും ഉപയോഗിക്കുന്നു.
ഗിരീഷാരിഷ്ടത്തിലെ ഒരു പ്രധാന ചേരുവയായി നെന്മേനിവാകയുടെ വേര് ഉപയോഗിക്കുന്നു.