Ayurvedic Medicinal Plants
velvet leaf

നെയ്യുണ്ണി,     ഐവിരലിക്കോവ

Family: Cucurbitaceae(Pumpkin family)
Genus: Diplocyclos
Botanical name: Diplocyclos palmatus
PLANT NAME IN DIFFERENT LANGUAGES
Sanskrit: Lingini, Lingaphala, Sivapriya
Hindi: Sivalingi, Isvarlingi
English: Lollipop Climber, Marble Vine, Native Bryony, Striped cucumber
Malayalam: Neyyunni, Sivalingakkaya, Neyyuruni, Iviralikova, Sivavalli

(ഐവിരലിക്കോവ, നെയ്യുണ്ണി, ശിവലിംഗക്കായ, നെയ്യുര്‍ണി, കുറുക്കൻ കായ, മിണ്ടാട്ടങ്ങ )

നെയ്യുണ്ണി

ഇന്ത്യയിൽ ഉടനീളം കാണുന്ന വള്ളിച്ചെടിയാണ് കൈവെരളിക്കോവ അഥവാ നെയ്യുണ്ണി (ശാസ്ത്രനാമം : Diplocyclos palmatus (L.) ).  ഇതു പടർന്നു വളരുന്ന ഒരു ഔഷധസസ്യമാണ്. ഒരുകാലത്ത് പറമ്പുകളിലും തൊടികളിലും വഴികളിലും ഒക്കെ ധാരാളം ഒക്കെ പടർന്നു കേറി കിടക്കുന്ന കാണാമായിരുന്നു. ഇന്ത്യയിൽ സർവ്വസാധാരണമായി കണ്ടുവരുന്ന സസ്യം ഇന്ന് പല സംസ്ഥാനങ്ങളിൽ നിന്നും അന്യനിന്നു പോയി.

ഈ സസ്യത്തിന്റെ ഇലയുടെ ആകൃതി 5 വിരൽ പോലെയും കൈ പോലെ ആയതിനാൽ ആണ് ഐവിരലിക്കോവ എന്ന് പേര് വിളിക്കാൻ കാരണം.

ഔഷധ യോഗങ്ങൾ

ഇതിന്റെ ഇലയും തണ്ടും ഫലവും എല്ലാം ഔഷധഗുണമായി ഉപയോഗിക്കുന്നു. നെയ്യുണ്ണിയുടെ വിത്ത് പല രോഗങ്ങൾക്ക് ഉപയോഗിക്കുന്നു. സ്ത്രീകളുടെ വന്ധ്യതയ്ക്ക്  നല്ലതാണ്.   ഫെല്ലോപിയൻ ട്യൂബ് ലെ തടസ്സങ്ങൾ മാറ്റാൻ ഉപയോഗിക്കുന്നതായി ശാസ്ത്രീയ പഠനങ്ങൾ പറയുന്നുണ്ട്. ഗർഭപാത്രത്തിന്റെ ആരോഗ്യത്തിന് ഇത് നല്ലതാണ്. നെയ്യുടെ വിത്ത് വന്ധ്യതയ്ക്ക് ഉത്തമമായ ഔഷധമാണ്. നെയ്യുണ്ണിയുടെ വടക്കോട്ട് പോയ വേരും വിത്തും കൂടെ ഉപയോഗിക്കണം എന്ന് ചില ഗ്രന്ഥങ്ങൾ പറയുന്നുണ്ട്. മദ്യത്തിന് ആസക്തിയുള്ളവർക്ക് നെയ്യുണ്ണി, കഷായം വെച്ചുകൊടുത്താൽ മോചനം ഉണ്ടാകും എന്ന് പറയപ്പെടുന്നു.