
Nilamari നീലയമരി
Genus: Indigofera
Botanical name: Indigofera tinctoria Linn.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Neela ,Neelini
English: Indian indigo
Hindi: Nil
Malayalam: Nilamari Amri.
നീലയമരി
പയർ വർഗ്ഗത്തിൽ പെടുന്ന ഒരു കുറ്റിച്ചെടിയാണ് നീലയമരി (ശാസ്ത്രീയ നാമം : Indigofera tinctoria). ഉഷ്ണ കാലാവസ്ഥയുള്ള ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നുവെങ്കിലും ലോകത്തെമ്പാടും പഴയ കാലങ്ങളിൽ ഇത് ഉപയോഗിച്ചതായി പറയപ്പെടുന്നു. പൊതുവേ ഭാരതത്തിലെ സമതല പ്രദേശങ്ങളെല്ലാം ഇത് വളരും. കേരളത്തിലെ പറമ്പുകളിലും കാടുകളിലും ഇത് ധാരാളമായി കണ്ടുവരുന്നു. നീല അമരിയുടെ വേരുകൾക്ക് മണ്ണിലെ നൈട്രജൻ വർദ്ധിപ്പിക്കാൻ കഴിവുള്ളതിനാൽ ഈ സസ്യം നടുന്ന സ്ഥലങ്ങളിലെ മണ്ണിലെ ഫലപുഷത വർദ്ധിപ്പിക്കുന്നു.
ഒന്നര മീറ്റർ ഉയരത്തിൽ വളരുന്ന ശാഖകളോടുകൂടിയ വളരുന്ന കുറ്റിച്ചെടിയാണ് നീലയാമിലി. ചെറുതായി വെട്ടി നിർത്തിയാൽ രണ്ടുവർഷം വരെ ഇതിൽ നിൽക്കും. കടുപ്പമുള്ള തണ്ടും ധാരാളം ശിഖരങ്ങളും ഇതിന്റെ പ്രത്യേകതയാണ്. നീല കളര് പച്ചയോട് കൂടിയ ഇലകളാണ് നീലയമരിക്കുള്ളത്. ഇലകൾ കടിച്ചു നോക്കിയാൽ കൈപ്പുണ്ടാകും. പൂങ്കുല ഇലകളുടെ കക്ഷത്തിൽ നിന്നാണ് ഉണ്ടാകുന്നത്. പൂക്കൾ ചെറുതും ചുവപ്പ് നിറത്തോട് കൂടിയതും, മഞ്ഞ കലർന്ന തവിട്ട് നിർത്തോടുകൂടിയോ ഉള്ളതോ ആകാം. ഫലം സിലിണ്ടർ ആകൃതിയിലാണ്. മൂത്ത ഫലത്തിന് തവിട്ട് നിറമാണ്. 10 മുതൽ 12 വരെ വിത്തുകൾ ഒരു ഫലത്തിൽ ഉണ്ടാവും. വേരുകളിൽ ചെറിയ കുമിളകൾ കാണാൻ സാധിക്കും. അധികം വെയിലും അധികം തണലും ഇല്ലാത്ത സ്ഥലങ്ങളിൽ നീലി അമരി രണ്ടുവർഷം വരെ നിൽക്കുന്നു.
പഴയ കാലങ്ങളിൽ നീലിയമ്മയുടെ ഇലയിൽ നിന്നും നീലം ഉത്പാദിപ്പിച്ചിരുന്നു. ഇത് തുണിക്ക് കളർ നൽകാനും, ഔഷധത്തിനും ഉപയോഗിച്ചിരുന്നു. ചൈനയിലാണ് നീലയമരി കൃഷിചെയ്ത് നീലം ഉണ്ടാക്കിയിരുന്നത്. നീലം മുക്കിയ വസ്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ട് പല തൊക്ക് രോഗങ്ങളും തടയാൻ സാധിച്ചിരുന്നു. വീടിന്റെ തറയിൽ അല്ലെങ്കിൽ ഭിത്തികളിൽ പുരാതന വിടുകളിൽ നിറം പിടിപ്പിക്കാൻ പ്രകൃതിദത്തമായ നീലം ഉപയോഗിച്ചിരുന്നു. അതുപോലെതന്നെ മുടിയുടെ നിറം മാറ്റുന്നതിനും, ചിത്ര രചനയ്ക്കും നീലയയിൽ നിന്നുള്ള നീലം ഉപയോഗിച്ചിരുന്നു.
ഔഷധ യോഗങ്ങൾ
നീലയമരി സമൂലമായി ഔഷധങ്ങളിൽ ഉപയോഗിക്കുന്നു. ആമവാതം, സന്ധിവാതം, കരൾ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, വിഷം, ആസ്ത്മ, പ്രമേഹം, രക്തവാദം പിത്തം കഫം ഇവ ശമിപ്പിക്കുന്നതാണ്.
കേശ സംരക്ഷണത്തിന് ഉപയോഗിക്കുന്ന നീലഭൃംഗാദി എണ്ണയിലെ പ്രധാന ചെയ്തിരിക്കുകയാണ് നീലയമരി, കുടാതെ നീലമൂലാദി ലേഹ്യത്തിൽ നീലിയമരി കൂടുതലായി ചേർക്കപ്പെടുന്നു.
പാമ്പ്, തേള്, പഴുതാര, ചിലന്തി എന്നിവയുടെ വിഷബാധ ഏറ്റു കഴിഞ്ഞാൽ നീലിയമരി തനിച്ചോ മറ്റ് ഔഷധങ്ങളോടുകൂടിയോ ഉപയോഗിക്കുന്നു. വിഷ ചികിത്സയിൽ നീലയമരി 60ൽ പരം വിഷങ്ങൾക്ക് നീലയമരി ഉപയോഗിച്ചിരുന്നതായി ആയുർവേദത്തിൽ പറയുന്നു.