Ayurvedic Medicinal Plants
velvet leaf

Nilamparanda             നിലംപരണ്ട

FFamily: Fabaceae
Botanical name: Desmodium triflorum (Linn.)
PLANT NAME IN DIFFERENT LANGUAGES
Sanskrit: Tripadi
English: Creeping Tick Trefoil
Hindi: Kudaliya
Malayalam: Nilamparanda
(നിലംപരണ്ട, നിലമ്പരണ്ട, നിലംപുള്ളടി, ചെറുപുള്ളടി)

നിലംപരണ്ട

വളരെ ഔഷധമൂല്യമുള്ള സർവ്വസാധാരണമായി വളരുന്ന പുല്ലു വർഗ്ഗ സസ്യമാണ് നിലമ്പരണ്ട (ശാസ്ത്രീയനാമം: Desmodium triflorum).  ഇൻഡോ മലേഷ്യൻ മേഖലകളിലെ ഓസ്ട്രേലിയ മേഖലകളിൽ കാണപ്പെടുന്നുണ്ട്. കേരളത്തിലെ പുൽമേടുകളിലും ആർദ്ര ഇലപൊഴിയും വനങ്ങളിലും സമ്മതലങ്ങളിലും പുറം പോക്കുകളും, മുറ്റത്തും എല്ലാം ഇത് ധാരാളമായി വളർന്നു. അനേകം ശാഖ ഉപ ശാഖകളായി നിലത്ത് പറ്റി വളരുന്ന സസ്യമാണ് നിലംപരണ്ട.   പൂക്കൾക്ക് ചുവപ്പ് കലർന്ന വയലറ്റ് അല്ലെങ്കിൽ ഇളം പിങ്ക് നിറമാണ്. ഇതിന്റെ ഫലത്തിന്റെ പുറം തോടിൽ ധാരാളം രോമങ്ങൾ ഉള്ളതിനാൽ ജന്തുക്കളുടെ ശരീരങ്ങളിൽ ഇത് പറ്റിപ്പിടിക്കാറുണ്ട്. അപ്രകാരമാണ് ഇതിന്റെ വിത്ത് വിതരണം നടക്കുന്നത്.

ഔഷധ യോഗങ്ങൾ

നിലമ്പരണ്ടയുടെ ഇലയിൽ അടയാളമുള്ളതും അടയാള ഇല്ലാത്തതുമായ ഇനങ്ങളുണ്ട്. അടയാളം ഇല്ലാത്ത നിലമ്പരണ്ടണ് കൂടുതൽ ഔഷധഗുണം ഉള്ളതും, കരൾ രോഗങ്ങൾക്ക് ഔഷധമായി എടുക്കുന്നത്. ഇത് സമൂലം ഔഷധ യോഗ്യമാണ്. വയറിളക്കം, ദഹനക്കേട്, ചുമ്മാ, വാതം, ആസ്മ, വിസർപ്പം, ത്വക്കു രോഗങ്ങൾ,  തൈറോയ്ഡ് രോഗം, പിത്തം, അപസ്മാരം, എട്ടുകാലി വിഷം, ഭ്രാന്ത്, തീപ്പുള്ളൽ കൊണ്ടുള്ള വൃണം, രക്തദോഷ്യം, സ്ത്രീ രോഗങ്ങൾക്ക് തുടങ്ങിയ ആയുർവേദ ചികിത്സയിൽ ഈ സസ്യം ഉപയോഗിക്കുന്നുണ്ട്. വയറ് ശുദ്ധിയാക്കുന്നതിനും വൈറ്റിലെ വിഷാംശം നീക്കുന്നതിനും നിലംപരണ്ട ഉള്ള സ്ഥാനം വളരെ വലുതാണ്. നിലമ്പരണ്ട കർക്കടക മാസത്തിലെ ഔഷധക്കഞ്ഞിയിലെ പ്രധാന ചെരിവിയാണ്.  താലിസ പത്രാദി കഷായത്തിലെ പ്രധാനംമാണ്  നിലമ്പരണ്ട.