
Nilapana നിലപ്പന
Genus: Curculigo
Botanical name: Curculigo orchioides Gaertn
PLANT NAME IN DIFFERENT LANGUAGES
Sanskrit: Musali, Talamooli, Talamoolika, Hamsapadi, Deerkhakandika
English: Black musli
Hindi: Musali, Kali musali
Malayalam: Nilappana, Nelpana
നിലപ്പന
നിലപ്പന ഒരു ഔഷധ സസ്യമാണ്. (ശാസ്ത്രീയനാമം: Curculigo orchioides). പനയുടെ രൂപത്തിലുള്ള ഒരു ചെറിയ പുൽച്ചെടി ആണിത്.
ഇതൊരു ബഹുവർഷ ഔഷധച്ചെടിയാണ്. സമുദ്രനിരപ്പിൽ നിന്നും 690 മീറ്റർ ഉയരമുള്ള പ്രദേശങ്ങളാണ് സാധാരണ ഇത് വളരുന്നത്. ഇതിന്റെ ഇലകൾ കൂർത്തിരിക്കും കിഴങ്ങുകൾ മണ്ണിനടിയിൽ വളർന്നു കൊണ്ടിരിക്കും. പൂക്കൾക്ക് മഞ്ഞ നിറമാണ്. കായ ക്യാപ്സ്യൂൾ പോലെ, ഇതിനകത്ത് കറുത്ത തിളങ്ങുന്ന വിത്തുകൾ ഉണ്ടാകും. ഇലയുടെ അറ്റം മണ്ണിൽ തൊടുമ്പോൾ പുതിയ ചെടി മുളച്ചു വളരാറുണ്ട്. ഏതുകാലത്തും നനവുള്ള സ്ഥലങ്ങളിൽ ഈ ചെടി വളരാറുണ്ട്. പനയുടെ ചെറിയപതി ആയതിനാൽ ആവാം ഇതിന് നിലപ്പന എന്ന് പേര് വന്നത്. നിലപ്പനയ്ക്ക് കൊളത്തികണ്ടം മൂലിക എന്ന് പേരും കൂടി ആദിവാസികളുടെ ഇടയിൽ ഉണ്ട്.
ദശപുഷ്പത്തിൽ ഒന്നാണ് നിലപ്പന. ദശപുഷ്പങ്ങൾ മംഗളകാര്യമായ ചെടികൾ ആണെന്നാണ് വിശ്വാസം. ഹൈദവർ ദേവപൂജകൾക്കും സ്ത്രീകൾ തലയിൽ ചൂടുവാനും ദശപുഷ്പങ്ങൾ ഉപയോഗിക്കാറുണ്ട്.
കർക്കിടക കഞ്ഞിയിൽ ദശപുഷ്പം ഒഴിച്ചുകൂടാൻ ആവാത്ത ഘടകമാണ്.
ഔഷധ യോഗങ്ങൾ
നിലപ്പനയുടെ കിഴങ്ങ് അരച്ച് പാലിൽ ചേർത്ത് കഴിച്ചാൽ മഞ്ഞപ്പിത്തം ഇല്ലാതാകും.നിലപ്പനയുടെ ഇല കഷായം വച്ച് ചുമയുടെ മരുന്നായി ഉപയോഗിക്കുന്നു.നിലപ്പനക്കിഴങ്ങ് ഉണക്കി പൊടിച്ച് പാലിൽ കലക്കി പഞ്ചസാര ചേർത്ത് പതിവായി കഴിക്കുന്നത് ശരീരത്തിന് നല്ലതാന്. നിലപ്പന കിഴങ്ങ് അരച്ച് കലക്കി എണ്ണകാച്ചി തലയിൽ തേച്ചു കുളിക്കാറുണ്ട്. ഇതിന്റെ ഇല വേപ്പെണ്ണ ചേർത്ത് ശരീരത്തിലെ നീരുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ നീര് കുറയും. മുസലിഖദിരാദി കഷായത്തിലെ ഒരു പ്രധാന ചേരുവയാണ് നിലപ്പന. ആർത്തവസംബന്ധമായ രോഗങ്ങൾക്കും, വേദന, അമിത രക്തസ്രാവം മുതലയാവയ്ക്കും അത്യുത്തമം. യോനീരോഗങ്ങൾക്കും മൂത്രചുടിച്ചിലിനും നല്ല ഔഷധമാണ്.
ദശപുഷ്പ്പം : വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി), കറുക, മുയൽ ചെവിയൻ (ഒരിചെവിയൻ), തിരുതാളി, ചെറുള, നിലപ്പന(നെൽപാത), കയ്യോന്നി(കൈതോന്നി, കയ്യുണ്ണി ), പൂവാംകുറുന്തൽ (പൂവാംകുറുന്നില), മുക്കുറ്റി, ഉഴിഞ്ഞ