Ayurvedic Medicinal Plants
velvet leaf

നീലവേള, ആര്യവേള

Family: Cleomaceae (Spider Flower family)
Genus: Cleome
Botanical name: Cleome rutidosperma
PLANT NAME IN DIFFERENT LANGUAGES
Sanskrit:
Hindi:
English: Fringed Spider Flower, Purple Cleome
Malayalam: Nilavala, Kattukadku
(നീലവേള, ആര്യവേള)

നീലവേള

നനവുള്ള ഇടങ്ങളിലും നെൽവയലുകളിലും അരുവികളുടെ തീരങ്ങളിലും കാണുന്ന ഒരു ഏകവർഷ കുറ്റിച്ചെടിയാണ് നീലവേള അഥവാ ആര്യവേള. (ശാസ്ത്രീയനാമം: Cleome rutidosperma). പുതുമഴക്കു ശേഷം പറമ്പുകളിൽ ഒക്കെ താനെ മുളക്കുന്ന ഒരു കൊച്ചു ചെടിയാണ് ആര്യവേള അഥവാ നീലവേള. ആഫ്രിക്കൻ വംശജനായ ഈ ചെടി ഇപ്പോൾ ലോകം മുഴുവൻ തന്നെ വ്യാപിച്ചിട്ടുണ്ട്. വിത്തുവഴിയാണ് വംശവർദ്ധന. കേരളത്തിൽ ഇതിനെ ഒരു അധിനിവേശസസ്യമായി കണക്കാക്കപെടുന്നു.

കാട്ടുകടവ് എന്ന സസ്യവുമായി നല്ല സാമ്യമുണ്ട്  നീലവേളക്ക്. കാട്ടുകടുകിന്റെ പൂക്കൾ മഞ്ഞയും നിലവിളയുടെ പൂക്കൾ ഇളം നീലയുമാണ്. ഈ സത്യം  15 സെന്റീമീറ്റർ മുതൽ ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്നു. കോണാകൃതിയിലുള്ള തണ്ടുകളാണ് ഇവയുടേത്. വാളുപോലെ നീളമുള്ളതും, ഉരുണ്ടതും ആണ് കായ്‌കൾക്ക്. അതിൽ അനേകം ചെറു വിത്തുകൾ ഉണ്ടാകും. ഫലം ഉണങ്ങി കഴിഞ്ഞാൽ അത് പിളരുകയും വിത്ത് വീഴുകയും.  വിത്ത് വാഴിയാണ് ഇവ വംശ വർദ്ധനവ് നടത്തുതു.  കൃഷിയിടങ്ങളിൽ പൊതുവേ ഇതിനെ കളയായിട്ടാണ് കണക്കാക്കപ്പെടുന്നത്.

ഔഷധ യോഗങ്ങൾ

ഈ ചെടി വളരെ പോഷക സമൃദ്ധവും, വിശപ്പ് ഉണ്ടാക്കുന്നതും ആണ്. ഈ സസ്യത്തിന്റെ കഷായം മലേറിയ ചികിത്സയാൻ വേണ്ടി ചിലയിടങ്ങളിൽ ഉപയോഗിക്കുന്നു. ഇല നീര് ഹൃദയാഘാതത്തെ ചികിത്സിക്കാൻ  നാട്ടുവൈദ്യത്തിൽ പറയുന്നുണ്ട്. ആയുർവേദത്തിൽ ഔദ്യോഗികമായി വലിയ പ്രസക്തി ഇല്ലെങ്കിലും ചില നാട്ടുവൈദ്യങ്ങളിൽ ഇതിന് പ്രാധാന്യമുണ്ട്. ചെവി വേദന, ചെവിയുടെ വീക്കം, ബദ്രത എന്നിവയ്ക്ക് ഇല നീര് ഉപയോഗിക്കാറുണ്ട്.