Ayurvedic Medicinal Plants
velvet leaf

Nirkkatampu        നീർക്കടമ്പ്

Family: Rubiaceae (coffee family)
Genus: Mitragyna
Botanical name: Mitragyna parvifolia
PLANT NAME IN DIFFERENT LANGUAGES
Sanskrit: Vitana
Hindi: Kayim, Kaddam
English: Kaim
Malayalam: Nirkkatampu, Rosukatampu, Vimpu
(നീർക്കടമ്പ്, റോസ്കടമ്പ്, വെള്ളക്കടമ്പ്, പൂച്ചക്കടമ്പ്, കതമമരം)

നീർക്കടമ്പ്

കേരളത്തിലെ വനങ്ങളിൽ കാണപ്പെടുന്ന ഒരു ഇലകൊഴിയും മരമാണ് നീർക്കടമ്പ്.  (ശാസ്ത്രീയനാമം:  Mitragyna parvifolia). തടിയുടെ നിറം റോസ് നിറമായതിനാൽ റോസ് കടമ്പെന്നും നീർവാർച്ചയുള്ള പ്രദേശങ്ങളിൽ വളരുന്നതിനാൽ നീർക്കടമ്പെന്നും കേരളത്തിൽ അറിയപ്പെടുന്നു.

കേരളത്തിലെ അർദ്ധഹരിതവനങ്ങളിലും ഇലകൊഴിയും ഈർപ്പവനങ്ങളിലും കാണപ്പെടുന്ന ഇവ 25 മുതൽ 30 വരെ മീറ്റർ ഉയരത്തിൽ വളരുന്നു. ഇത്തരം വനങ്ങളിൽ തന്നെ ഇവ നനവാർന്ന മണ്ണിലാണ് കൂടുതലായും വളരുന്നത്. ഇവയുടെ തടിയിൽ നിന്നും തൊലികൾ ചെറിയ കഷണങ്ങളായി അടർന്ന് വീഴാറുണ്ട്. നീർക്കടമ്പിന്റെ ഇലകൾക്ക് പ്രത്യേകിച്ച് രൂപമില്ല. 6 – 20 സെന്റീമീറ്റർ നീളവും 4 – 9 സെന്റീമീറ്റർ വീതിയുമ്മുള്ള ഇവയുടെ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. മഴക്കാലത്താണ് ഇവ പുഷ്പിക്കുന്നത്. മണമുള്ള ചെറുപൂക്കൾ കുലകളായി കാണപ്പെടുന്നു. ദളങ്ങളില്ലാത്ത പൂക്കളിൽ രണ്ടറയുള്ള അധോവർത്തിയായ അണ്ഡാശമാണുള്ളത്. നാലു മാസം വരെ സമയമെടുത്താണ് ഫലങ്ങൾ മൂപ്പെത്തുന്നത്. ഇവയുടെ കായയ്ക്ക് കാപ്‌സ്യൂൾ രൂപമാണുള്ളത്.

റോസ് നിറമുള്ള തടിയിൽ നിന്നും വെള്ളയും കാതലും തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ഉറപ്പും ബലവുള്ള തടിക്ക് ഈട് കുറവാണ്. അതിനാൽ തടി നിലവാരം കുറഞ്ഞ ഫർണിച്ചറിനും പ്ലൈവുഡ് നിർമ്മാണത്തിനും ഉപയോഗിക്കുന്നു. വിറകായും തടി ഉപയോഗിക്കുന്നുണ്ട്. ഒപ്പം ഇവ ചില നാട്ടുമരുന്നുകൾക്കായും ഉപയോഗിക്കുന്നുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിലും ന്യു ഗിനിയായിലും ഓസ്ട്രേലിയായിലുമാണ് ഇവ സഹജമായി കാണുന്നത്.

ഔഷധ യോഗങ്ങൾ

നീർക്കടമ്പു വാതത്തിൻ്റെ വേരിൻ്റെയും ഇലകളുടെയും പുറംതൊലി, കഫ, ആന്തരികമോ ബാഹ്യമോ ആയ രക്തസ്രാവം, പേശി വേദന, ത്വക്ക് രോഗങ്ങൾ, പനി, വീക്കം, അണുബാധ, മുറിവുകൾ, കോളിക്, കുഷ്ഠം, പനി എന്നിവക്ക് ഔഷധമായി ഉപയോഗിക്കുന്നു.