Ayurvedic Medicinal Plants
velvet leaf

നിർവല്ലിപ്പുല്ല്,  വരിനെല്ല്

Family: Poaceae
Genus: : Hygroryza
Botanical name: Hygroryza aristata
PLANT NAME IN DIFFERENT LANGUAGES
Sanskrit: Nivarah
Hindi: Jungalidal
English: Benga wild rice, Asian Waterweed
Malayalam: Nirvallippullu, Varinellu
(നിർവല്ലിപ്പുല്ല്, വരിനെല്ല്)

നിർവല്ലിപ്പുല്ല്

ഇന്ത്യയിലെ തണ്ണീർത്തടങ്ങളിലും, തടാകങ്ങളിലും നനവുള്ളിടത്തും വെള്ളത്തിൽ പൊങ്ങിക്കിടന്നു വളരുന്ന ഒരു പുൽച്ചെടിയാണ് വരിനെല്ല് അഥവാ നിർവല്ലിപ്പുല്ല്. (ശാസ്ത്രീയനാമം: Hygroryza aristata). അക്വേറിയങ്ങളിൽ ഉപയോഗിക്കുന്ന ഒരേയൊരു പുല്ലാണ്  നിർവല്ലിപ്പുല്ല്. ഇലകൾക്ക് ആകർഷകമായ വരകളുള്ള ഇളം പച്ചയാണ്. നെൽവയലുകൾ, കുളങ്ങൾ, തടാകങ്ങൾ തുടങ്ങിയ ജലാശയങ്ങളിലെ നിശ്ചല ജലത്തിലാണ് ഇത് കാണപ്പെടുന്നത്. പൂവിടുന്നതും കായ്ക്കുന്നതും ഒക്ടോബർ മുതൽ -ഫെബ്രുവരി മാസം വരെ ആണ്. 

ഔഷധ യോഗങ്ങൾ

വേരും വിത്തും പലവിധ ഔഷധഗുണമുള്ളതാണ്. മൂത്രാശയ സംബന്ധമായ രോഗങ്ങൾക്ക്   വിത്തുകൾ ഉപയോഗിക്കുന്നു.