Ayurvedic Medicinal Plants
velvet leaf

Nirvasi        നിശാഗന്ധി

Family: Cactaceae (cactus family)
Genus: Epiphyllum
Botanical name: Epiphyllum oxypetalum
PLANT NAME IN DIFFERENT LANGUAGES
Sanskrit: Gul-e-Bakawali Hindi: Nishagandhi
English: Queen of the night, Orchid cactus, Jungle cactus, Night blooming cereus, Dutchman’s Pipe
Malayalam: Nisa gandhi
(നിശാഗന്ധി, ബ്രഹ്മകമലം, അനന്തശയനം)

നിശാഗന്ധി

രാത്രിയിൽ മാത്രം പുഷ്പിക്കുകയും സുഗന്ധം പരത്തുകയും ചെയ്യുന്ന ഒരു ചെടിയാണ്‌ നിശാഗന്ധി. (ശാസ്ത്രീയനാമം: Epiphyllum oxypetalum). കളിമൊഴിച്ചെടിയുടെ കുടുംബത്തിലെ ഒരംഗമാണ് നിശാഗന്ധി.  കള്ളിമുൾച്ചെടിയുടെ വിഭാഗത്തിൽ പെട്ട സസ്യം പൂന്തോട്ടത്തിന്റെ ഭാഗമായതാണ് നിശാഗന്ധി. കേരളത്തിന്റെ കാലാവസ്ഥയിൽ ഈ ചെടി ധാരാളമായി വളരും. ഹൃദയഹാരിയായ നറുമണം പൊഴിക്കുന്ന ശുഭ്ര വർണ്ണത്തിലുള്ള പുഷ്പങ്ങൾ ഈ ചെടിയുടെ പ്രത്യേകതയാണ്‌. ഇന്ത്യയിൽ മിക്ക സ്ഥലത്തും നന്നായി വളരുന്ന ഈ ചെടി മെക്സിക്കോ, വെനിസുല, ബ്രസീൽ തുടങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും തെക്ക് കിഴക്കനേഷ്യയിലും സുലഭമായി കാണപ്പെടുന്നു. രാത്രിയിൽ മാത്രം പുഷ്പിക്കുകയും സുഗന്ധം പരത്തുകയും ചെയ്യുന്ന ചെടി ആയതിനാലാണ് ഇതിനെ നിശാഗന്ധി എന്ന് പേര് ആയത്. ഇലകൾ പ്രത്യക്ഷമായി കാണാത്ത ചെടിയാണ് നിശാഗന്ധി. പച്ചനിറത്തിലുള്ള പരന്ന് കാണപ്പെടുന്ന തണ്ടു ആണ് ഇലയുടെ ദൗത്യം നിർവഹിക്കുക.

 വർഷത്തിൽ ഒരു പ്രത്യേക കാലത്ത് ചെടിയിൽ പൂമൊട്ടുകൾ പ്രത്യക്ഷപ്പെടുന്നു. ചിലപ്പോൾ എല്ലാവർഷവും പൂമൊട്ട് ഉണ്ടായെന്നുവരില്ല. തൂങ്ങിക്കിടക്കുന്ന പൂമൊട്ടുകൾ വളർന്ന് വലുതായാൽ രാത്രി നേരത്താണ് വിടരുന്നത്. തൂങ്ങിക്കിടക്കുന്ന പൂമൊട്ടുകൾ വളർന്ന് വലുതായാൽ രാത്രി നേരത്താണ് വിടരുന്നത്. പൂർണ്ണമായി വിടരാൻ അർദ്ധരാത്രിയാവും. വെള്ളനിറമുള്ള പൂവ് വിടരുമ്പോൾ സുഗന്ധം ഉണ്ടാവും. വിത്ത് വളർന്ന് പുതിയ തലമുറ ഉണ്ടാവാറില്ല. വംശവർദ്ധനവ് ചെടിയുടെ തണ്ടു നിലത്ത് പതിച്ചിട്ട് ആയിരിക്കും.

പൂക്കൾ വിടരുന്നതും പൊഴിയുന്നതും പാതിരാത്രി ആയതിനാൽ ആണ് ആർക്കും  ഈ സസ്യത്തെ അനുഭവിക്കാൻ പറ്റാത്തത്. അതുതന്നെയാണ് നിശാഗന്ധിയുടെ സവിശേഷതയും.

ഔഷധ യോഗങ്ങൾ

കേരളത്തിൽ ആയുർവേദത്തിൽ ഈ സസ്യ ഉപയോഗിച്ചതായി കണ്ടിട്ടില്ല. പരമ്പരാഗത വൈദ്യശാസ്ത്രത്തിലെ പല ഉപയോഗങ്ങൾക്കും ഈ ചെടി അറിയപ്പെടുന്നു. കഠിനമായ അല്ലെങ്കിൽ വേദനാജനകമായ ആർത്തവത്തെ ചികിത്സിക്കാൻ ഇത് ഉപയോഗിക്കുന്നു. പൂക്കൾ സൂപ്പിൽ കലർത്തുന്നത് കഫം ശമിക്കും,  ശ്വാസകോശത്തെ ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് പറയപ്പെടുന്നു. മൂത്രാശയ അണുബാധ, ശ്വാസതടസ്സം, വെള്ളം നിലനിർത്തൽ എന്നിവയ്ക്ക് ചെടിയുടെ നീര് ഉപയോഗിക്കുന്നു. ബാഹ്യമായി പ്രയോഗിച്ചാൽ, ഇത് വാതരോഗത്തിന് ഉപയോഗിക്കുന്നു. പൂക്കൾ പലപ്പോഴും ചൈനീസ് പലചരക്ക് കടകളിൽ വിൽപ്പനയ്ക്ക് കണ്ടെത്താം.