Ayurvedic Medicinal Plants
velvet leaf

Nithyakalyani          നിത്യകല്യാണി

Family: Apocynaceae
Genus: Catharanthus
Botanical name: Catharanthus roseus (Linn.) G.Don
PLANT NAME IN DIFFERENT LANGUAGES
Sanskrit: Nityakalyani
English: Periwinkle
Hindi: Sdabahar, Sadabahar
Malayalam: Nithyakalyani, Shavakkottappacha, Ushamalari
(നിത്യകല്യാണി, ഉഷമലരി, ആദവും ഹവ്വയും,  പാണ്ടിറോസ, ചുംബുടു, ചുടുകാട്ടുമുല്ല, ഉഷമലരി, ശവക്കോട്ടപ്പച്ച, ശവംനാറി, ആദവും ഹവ്വയും, നിത്യപുഷ്പിണി,  അഞ്ചിലത്തെറ്റി)

നിത്യകല്യാണി

കേരളത്തിൽ സർവ്വ സാധാരണയായി കാണപ്പെടുന്ന ഒരു പൂച്ചെടിയാണ് നിത്യകല്യാണി ഒപ്പം തന്നെ ഒരു ഔഷധസസ്യവും ആണ്. ഭാരതം ജന്മദേശമായ നിത്യകല്യാണിയുടെ ശാസ്ത്രനാമം Catharanthus pusillus എന്നാണെങ്കിലും സാധാരണയായി കേരളത്തിൽ നട്ടുവളർത്തപ്പെടുന്നതിന്റെ ശാസ്ത്രീയ നാമം Catharanthus roseus എന്നാണ്. പച്ച നിറമുള്ള ഇലകളിൽ മേൽഭാഗം നല്ല മിനുസമുള്ളതാണ് പല നിറങ്ങളിൽ പൂക്കൾ ഉണ്ടാവുന്നു. വെള്ളം നിറത്തിലും ചുവപ്പ് നിറത്തിലും വയലറ്  നിറത്തിലും കാണാം. പയറിനോട് സാദൃശ്യമുള്ള വിത്തുകളിൽ അനേകം വിത്തുകൾ ഉണ്ട്. പാകമായ വിത്തുകൾക്ക് കറുപ്പ് നിറം ആയിരിക്കും. ചെടി വളർന്ന് രണ്ടുമാസം പ്രായമാകുമ്പോൾ പുഷ്പിക്കാൻ തുടങ്ങും.  എല്ലാ ഋതുക്കളിലും പുഷ്പിക്കുന്നതുകൊണ്ടാണ് ഇതിനെ നിത്യകല്യാണി എന്ന് പേര് വന്നത്. ഏത് കാലാവസ്ഥയിലും ഈ സസ്യത്തിന് പുഷ്പങ്ങൾ ഉണ്ടാകും. പുരാതനകാലത്ത് ഇത് വിഷമായി ലഹരി മരുന്നായും ഇതിന്റെ സത്ത് ഉപയോഗിച്ചിരുന്നു.

അർബുദത്തിന്റെ ചികിത്സക്കുപയോഗിക്കുന്ന ഔഷധമായ വിൻകാ ആൽക്കലോയ്ഡ്സ് ഈ ചെടിയിൽ നിന്ന് വേർതിരിച്ചാണുണ്ടാക്കുന്നത്. രക്തസമ്മർദ്ദം കുറക്കുവാനുപയോഗിക്കുന്ന അജ്മാക്ലിൻ എന്ന മരുന്നും ഈ ചെടിയുടെ വേരുകളിൽ നിന്നുല്പാദിപ്പിക്കുന്നുണ്ട്.

ഔഷധ യോഗങ്ങൾ

രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കാൻ ഇത് ഉപയോഗിക്കുന്നു. ഇല ഇടിച്ചു പിഴിഞ്ഞ നീരു കഴിച്ചാൽ മുത്രാശായരോഗങ്ങൾ മാറികിട്ടും. ചെടി ചതച്ചിട്ട തിളപ്പിച്ച വെള്ളം കുടിച്ചാൽ വയറിളക്കം, കൃമി എന്നിവ ഇല്ലാതാകും. മുറിവിൽ നിന്ന് ഉണ്ടാകുന്ന രക്തപ്രവാഹം നിർത്താൻ ഇതിന്റെ അരച്ച് വെച്ചുകെട്ടിയാൽ മതി. പ്രമേഹ ചികിത്സയ്ക്കുള്ള നാടൻ മരുന്നായി ശവംനാറിച്ചെടിയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീര് ഉപയോഗിക്കുന്നു. ശവംനാറി ചെടിയുടെ ഇലകൾ പ്രമേഹത്തിനുള്ള ഉത്തമ മരുന്നായി ആയുർവേദ ആചാര്യൻമാർ നിഷ്ക്കർഷിക്കുന്നു.

കടന്നൽ കുത്തുമ്പോൾ ഉണ്ടാകുന്ന നീര് വേദന മാറ്റാൻ ഈ സസ്യം ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ പ്രധാന പ്രത്യേകത രക്തത്തിലെ ശ്വേത രക്താണുകളുടെ എണ്ണം കുറയ്ക്കാനുള്ള പ്രത്യേക കഴിവാണ് ഇതിനെ പല ഔഷധങ്ങളിലേക്ക് പരീക്ഷിക്കാനായി കാരണമായത്. കടന്നൽ കുത്തുമ്പോൾ ഉണ്ടാകുന്ന നീര് വേദന മാറ്റാൻ ഈ സസ്യം ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ പ്രധാന പ്രത്യേകത രക്തത്തിലെ ശ്വേത രക്താണുകളുടെ എണ്ണം കുറയ്ക്കാനുള്ള പ്രത്യേക കഴിവാണ് ഇതിനെ പല ഔഷധങ്ങളിലേക്ക് പരീക്ഷിക്കാനായി കാരണമായത്.