Ayurvedic Medicinal Plants
velvet leaf

Njaval        ഞാവൽ

Family: Myrtaceae

Genus: syzygium
Botanical name: Syzygium cumini
PLANT NAME IN DIFFERENT LANGUAGES
Sanskrit: Jambu
English: Black plum, Java plum, Jamun
Hindi: Jamun, Jaman
Malayalam: Njaval
(ഞാവൽ, ഞാവുൾ, ഞാറ)

ഞാവൽ

ഡൽഹി, ഉത്തർ പ്രദേശ്, കേരളം എന്നിവിടങ്ങളിൽ കണ്ടുവരുന്ന ഒരു നിത്യഹരിതവൃക്ഷമാണ് ഞാവൽ. ഞാവലിന്റെ ശാസ്ത്രീയനാമം Syzygium cumini എന്നാണ്. ഒരുകാലത്ത് കാവുകളുടെയും അമ്പലങ്ങളുടെയും വീടുകളിലും ഒക്കെ നിറസാന്നിധ്യമായിരുന്നു ഞാവൽ. ഇന്ന് അത് അന്യം നിന്നു പോയിരിക്കുകയാണ്. ഭാരതത്തിൽ അധികം വരൾച്ച ഉള്ള പ്രദേശങ്ങൾ ഒഴികെ കണ്ടുവരുന്ന നിത്യഹരിത വൃക്ഷമാണ് ഞാവൽ.   

30 മീറ്ററോളം ഉയരം വെക്കുന്ന വൃക്ഷമാണ് ഞാവൽ. ഇതിന്റെ ഇലകളിൽ സമ്മർദ്ദമായി പച്ച നിറം ഉണ്ടാകും. ഇലകളിലെ ജലാംശത്തിന്റെ ഭാരം കാരണം ശാഖകൾ തൂങ്ങിക്കിടക്കാറാണ് പതിവ്. ഞാവൽ മാർച്ച് ഏപ്രിൽ മാസത്തോടെ നന്നായി പൂക്കുന്നു. പൂക്കൾക്ക് വെള്ളം നിറമാണ്. പഴുത്ത കായ്കൾ നല്ല കറുപ്പു കലർന്ന കടും നീല നിറത്തിൽ കാണപ്പെടുന്നു. ഞാവൽമരം 100ലേറെ വർഷം നിൽക്കുമെന്നാണ് പറയപ്പെടുക. കായ്‌കൾ  പച്ചനിറം ആയിരിക്കും. പഴുക്കുമ്പോൾ കറുപ്പ് കലർന്ന നീല കളറാകുന്നു. നനവും ചതുപ്പും ഉള്ള സ്ഥലങ്ങളിലും ഞാവൽ സമൃദ്ധമായി വളരുന്നു. ഏതു വരൾച്ചയെയും അതിജീവിക്കാൻ കഴിവുള്ളതാണ് ഞാവൽ മരം. മാർച്ച് മുതൽ മെയ് വരെയാണ് ഇതിന്റെ പൂക്കാലം. തേനീച്ചകളും കാറ്റും ഒക്കെ പരാഗണത്തിന് സഹായിക്കും. ഏപ്രിൽ മുതൽ ജൂൺ വരെ പഴങ്ങൾ വിളയും. പക്ഷികളും അണ്ണാനും മനുഷ്യനും എല്ലാം ഭക്ഷ്യയോഗ്യമായ പഴമാണ് ഞാവൽ പഴം. ഒരു കുരുവിലും നാലഞ്ചു വിത്തുകൾ ഉണ്ടാകും.  ഞാവലിന്റെ കുരു പാകിയും, കമ്പുകൾ  നട്ടുപിടിപ്പിച്ചും പുതിയ തൈകൾ ഉണ്ടാക്കാം. ഞാവലിന്റെ കൂട്ടത്തിൽ വെളുത്ത പഴം ഉണ്ടാകുന്ന ഞാവൽ മരം ഉണ്ട് ഇതിന് വെഞ്ഞാവൽ എന്ന് വിളിക്കുന്നു. പൊതുവേ 9 തരം ഞാവലുകൾ ഉണ്ടെന്നാണ് പറയപ്പെടുക. ഇതിലെ കാട്ടുഞാവലിനും നാട്ടു൦-ഞാവലിനുംമാണ് ഔഷധത്തിന് ഉപയോഗിക്കുക.

ചില സ്ഥലങ്ങളിൽ ഞാവലിനെ ഒഴിവാക്കുന്നുണ്ട്. ഹവായിൽ ഞാവലിനെ ഒരു അധിനിവേശ സസ്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്. നാട്ടു സസ്യങ്ങൾക്ക് ഭീഷണിയായ രീതിയിൽ അത് വളർന്നു പന്തലിക്കുന്നതിനാൽ ഹവായിൽ വിഷ പ്രയോഗം തന്നെ നടത്തി നശിപ്പിക്കുന്നു. ഫ്ലോറിഡയുടെ തീരത്തുള്ള സാനിബൈൽ ഐലൻഡ്ൽ ഞാവൽ നടുന്നതും നിയമവിരുദ്ധമാണ്. മലയായിൽ ഞാവലിനെ ഒരു ശല്യമായിട്ടാണ് കാണുന്നത്.

ഔഷധ യോഗങ്ങൾ

ഇല വാറ്റിയാൽ കിട്ടുന്ന ഒരു തരം എണ്ണ  സോപ്പിന് സുഗന്ധം നൽകാൻ ഉപയോഗിക്കുന്നു. പുരാതനകാലത്ത്  ഇല കരിച്ചു കിട്ടുന്ന ചാരം പല്ലുകൾക്കും മോണകൾക്കും ശക്തി കിട്ടാൻ ഉപയോഗിക്കുന്നു. തടി വാറ്റി കിട്ടിയ ത്തെലം  ഫിലിപ്പീൻസ് വയറിളക്കത്തിന് ഉപയോഗിക്കുന്നു. ഉണക്കിപ്പൊടിച്ച കുരു പ്രമേഹത്തിന് നല്ലതാണ്. നേർപ്പിച്ച് പഴുച്ചാറ് തൊണ്ടവേദനയ്ക്കും അന്നനാളത്തിൽ ഉണ്ടാകുന്ന അൾസറിനും നല്ലതാണ്.

ചെറിയ അളവ് ഞാവലിന്റെ അംശത്തിനു പോലും രക്തത്തിലെയും മൂത്രത്തിലെയും പഞ്ചസാരയുടെ അളവ് വേഗത്തിൽ കുറയ്ക്കുവാനുള്ള കഴിവുണ്ട്. വായിലെ പുണ്ണിനും, തൊണ്ട പഴുപ്പിനും ഇതിന്റെ തൊലി കഷായം വെച്ച് കവിൾ കൊള്ളും നല്ലതാണ്. പൊള്ളലേറ്റ ഉടനെ ഞാവലിന്റെ പച്ചയില വെള്ളത്തിൽ ഇട്ട് വാട്ടിയെടുത്ത് അരച്ച് പുരട്ടുന്നു ഇതൊരു ആദിവാസി ചികിത്സയാണ്.