Njerinjil ഞെരിഞ്ഞിൽ
Genus: Tribulus
Botanical name: Tribulus terrestris Linn
PLANT NAME IN DIFFERENT LANGUAGES
Sanskrit: Gokshura, Gokshuraka, Gokandaka, Shadanga, Gokhuri, Vanashringata
English: Puncture vine, Ghokru, Caltrop, Yellow Vine, Goathead
Hindi: Gokharu
Malayalam: Njerinjil
ഞെരിഞ്ഞിൽ
ആയുർവേദത്തിൽ പ്രസിദ്ധമായ ദശമൂലങ്ങളിൽ ഒന്നാണ് ഞെരിഞ്ഞിൽ ചെറിയ ഞെരിഞ്ഞിൽ. (ശാസ്ത്രനാമം Tribulus terrestris). സിദ്ധ ആയുർവേദ യൂനാനി ചികിത്സകളിൽ ഉപയോഗിക്കുന്നതാണ് ഞെരിഞ്ഞിൽ. ദക്ഷിണ യൂറോപ്പ് ആഫ്രിക്ക ദക്ഷിണ ഏഷ്യ ഉത്തര ഓസ്ട്രേലിയ എന്നിവിടങ്ങളിൽ സാധാരണമായി കാണപ്പെടുന്നു. ചൂടുകൂടിയ മണ്ണിലും വരണ്ട പ്രദേശങ്ങളിലും കടലോര പ്രദേശങ്ങളിലും ഇത് സാധാരണമായി വളരുന്നു. വരൾച്ചയെ അതിജീവിക്കാൻ കഴിവുണ്ട്. നിലം പറ്റി വളരുന്ന ശാഖ ഉപ ശാഖകളായി വളരുന്ന സസ്യമാണ് ഞെരിഞ്ഞിൽ. ഇലയ്ക്ക് 5 മുതൽ 8 സെന്റീമീറ്റർ വരെ നീളമുണ്ടാകും.
ഞെരിഞ്ഞ പൂക്കൾ മഞ്ഞ നിറമായിരിക്കും. (ചിലപ്പോൾ വെളുത്ത പൂക്കൾ ഉണ്ടാകാറുണ്ട്) പൂക്കൾ സൂര്യന് അഭിമുഖമായിരിക്കുകയുള്ളൂ. ഫലത്തിന് കൂർത്ത മുള്ളുകൾ ഉണ്ട്. വർഷത്തിൽ എല്ലാ സമയങ്ങളിലും ഫലങ്ങളും പൂക്കളും ഉണ്ടാകാറുണ്ട്. ഫലത്തിനുള്ളിൽ അനവധി വിത്തുകൾ ഉണ്ടാകും.
പ്രധാനമായി രണ്ടുതരങ്ങളിൽ ഉണ്ട് ന്നാണ് പറയപ്പെടുക. ചെറിയ ഞെരിഞ്ഞിൽ അഥവാ വലിയ ഞെരിഞ്ഞിൽ മറ്റൊന്ന് വലിയ ഞെരിഞ്ഞിൽ അല്ലെങ്കിൽ കാട്ടു ഞെരിഞ്ഞിൽ. രണ്ടിന്റെയും ഗുണങ്ങൾ സമ്മാനമാണെന്ന് അഷ്ടാംഗഹൃദയം പറയുന്നു.
ഔഷധ യോഗങ്ങൾ
ആയുർവേദ വിധിപ്രകാരം ചെടി മുഴുവനായും ഉപയോഗിക്കാം. ഞെരിഞ്ഞിൽ വാദത്തെയും, കഫത്തെയും ശമിപ്പിക്കുന്നതാണ്. ഞെരിഞ്ഞില്ല കായ മനുഷ്യ ശരീരത്തിലെ ലൈംഗിക ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. വാതം, ക്ഷയം, മൂത്രാശ രോഗങ്ങൾ അസ്ഥിശ്രമം, ഗർഭാശയ രോഗങ്ങൾ, വൃക്ക രോഗങ്ങൾ എന്നിവയ്ക്ക് ഞെരിനിൽ വളരെ ഫലപ്രദമാണ്. വൃക്കയിലെ മൂത്രാശ്യത്തെയും എല്ലാത്തരം കല്ലുകളെയും അലിയിച്ചു കളയും. ഞെരിഞ്ഞിൽ പുരുഷന്മാരെ അഗാധ വാർദ്ധക്യം തടയും നെറ്റിയിലെ ചുളുവും വരെയും ഇല്ലാതാക്കും. വാർദ്ധക്യ കാലങ്ങളിൾ പുരുഷന്മാരിൽ കണ്ടുവരുന്ന ഡിപ്രഷനും, വിഷാദരോഗം ഒക്കെ ശമിപ്പിക്കുന്നതാണ്.
ദശമൂലം : പത്ത് ഇനം മരുന്നുചെടികളുടെ കൂട്ടിനെയാണ് ദശമൂലം എന്നു പറയുന്നത്. ഈ ചെടികളുടെ വേരുകൾ പ്രധാനമായും ആയുർവേദ മരുന്നുകളുടെ നിർമ്മാണത്തിനു ഉപയോഗിക്കുന്നു.ഇതിൽ കുമ്പിൾ (കുമിഴ്), കൂവളം, മുഞ്ഞ, പാതിരി, പലകപ്പയ്യാനി, ഓരില, മൂവില, ആനച്ചുണ്ട, ചെറുചുണ്ട, ഞെരിഞ്ഞിൽ എന്നിവ ഉൾപ്പെടുന്നു.
ഇതിൽ ആദ്യത്തെ അഞ്ച` മരങ്ങളെ “മഹാപഞ്ചമൂലം” എന്നും അവസാനത്തെ അഞ്ച`ലഘു സസ്യങ്ങളെ “ഹ്രസ്വപഞ്ചമൂലം” എന്നും പറയുന്നു.