ഞെട്ടാവണക്ക്, കൊടിയാവണക്ക്
Genus: Microstachys
Botanical name: Microstachys chamaelea
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kshudreranda, Bhumiyeranda
Hindi:
English: Creeping Sebastiana, Sanke’s tongue
Malayalam: Njettavanakku, Odiyavanakku, Kodiyavanakku
ഞെട്ടാവണക്ക്
കേരളത്തിൽ മിക്കവാറും എല്ലാ പ്രദേശങ്ങളിലും കാണപ്പെടുന്ന ഔഷധയോഗ്യമായ ഒരു ചെറിയ സസ്യമാണ് ഞെട്ടാവണക്ക് അഥവാ കൊടിയാവണക്ക്. ഇതിന്റെ ശാസ്ത്രീയനാമം Microstachys chamaelea (L.) Müll.Arg. എന്നാണ്.ആവണക്കിന്റെ ഇനത്തിൽപ്പെട്ട ഔഷധസസ്യമാണ് ഞെട്ടാവണക്ക്. കേരളത്തിൽ മിക്കവാറും എല്ലാ പ്രദേശങ്ങളിലും കാണപ്പെടുന്ന ഔഷധ യോഗ്യമായ ചെറിയ സസ്യമാണ് ഞെട്ടാവണക്ക്. മറ്റ് ആവണക്കെല്ലാം വലിപ്പം ഉണ്ടെങ്കിലും ഞെട്ടാവണക്ക് ചെറിയൊരു സസ്യമാണ്. നേരത്തെ കാണ്ടത്തോട് കൂടിയ ധാരാളം ഉപ തണ്ടുകൾ ഉള്ള കുറ്റിച്ചെടിയാണിത്. ഈ സസ്യം 50 സെന്റീമീറ്റർ വരെ ഉയരം വെക്കാറുണ്ട്. ഔഷധ നിർമ്മാണത്തിന് ഈ സസ്യം സമൂലമായി ഉപയോഗിക്കാറുണ്ട്. തണ്ട് പച്ച നിറത്തിലോ പച്ചയിൽ ചുവപ്പ് കലർന്നതോ ആയിരിക്കും. ഇലകൾ ചെറുതും നീളമുള്ളതും ആണ്. വളരെ ചെറിയ പൂക്കളാണ് ഉണ്ടാകുന്നത്. പൂക്കൾക്ക് മഞ്ഞനിറം ആയിരിക്കും. മൂന്ന് വരിപ്പുകൾ ഉള്ള കായ്കളിൽ അണ്ഡാകൃതിയിലുള്ള മൂന്ന് വിത്തുകൾ കാണപ്പെടുന്നു. ഈ സസ്യത്തിന്റെ കായ്കൾ മുളച്ചാണ് പുതിയ സസ്യങ്ങൾ ഉണ്ടാകുന്നത്.
ഔഷധ യോഗങ്ങൾ
ബാല ചികിത്സയിൽ ശിശുക്കളുടെ പല്ലുവേദനക്ക് ഇലയും തണ്ടും കഷായം വെച്ച് കവിൾ കൊള്ളാറുണ്ട്. മേൽപ്പറഞ്ഞ കഷായം നെയ്യ് കൂട്ടി തലയിൽ തേച്ചാൽ വെർട്ടിഗോ പോലുള്ള രോഗങ്ങൾക്ക് ഉത്തമമാണ്.
(വെർട്ടിഗോ : ആളുകൾക്ക് തങ്ങൾ യഥാർത്ഥത്തിൽ കറങ്ങുകയോ ചലിക്കുകയോ ചെയ്യുന്നതുപോലെ അല്ലെങ്കിൽ ലോകം തങ്ങൾക്ക് ചുറ്റും കറങ്ങുന്നതായി അനുഭവപ്പെടുക)
കൂടാതെ ഈ സസ്യത്തിന്റെ ഇടിച്ചു പിഴിഞ്ഞ നീര് വയറിളക്കത്തിനും ചികിത്സിക്കാൻ ഉപയോഗിക്കാറുണ്ട്.
ആവണക്ക് എന്ന പേരിൽ അഞ്ചുതരം ചെടികൾ ഉണ്ടെന്നു പറയപ്പെടുന്നു അറിയപ്പെടുന്നു
ആവണക്ക്, കാട്ടാവണക്ക്, കടലാവണക്ക്, പുല്ലവണക്ക്, ഒടിയണക്ക്