Ayurvedic Medicinal Plants
velvet leaf

Njottanjodiyan        ഞൊട്ടാഞൊടിയൻ

Family: Solanaceae
Genus: Physalis
Botanical name: Physalis minima Linn.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Mrdukunjika, Upakunjika, Cheerapotha
English: Country gooseberry
Hindi: Chirpoti, Bandpariya
Malayalam: Njottanjodiyan, Njodinjotta, Muttampuli
(ഞൊട്ടാഞൊടിയൻ, ഞൊടിഞെട്ട, ഞൊട്ടങ്ങ, മുട്ടാംബ്ലിങ്ങ, ഞട്ടങ്ങ, ഞൊടിയൻ, നൊട്ടങ്ങ, മുട്ടാമ്പുളി, ഞെട്ടാമണി, ഞെട്ടാഞൊടി)

ഞൊട്ടാഞൊടിയൻ

ഞൊട്ടാഞൊടിയൻ ഒട്ടേറെ ഔഷധങ്ങളുടെ കലവറയാണ് (ശാസ്ത്രീയനാമം: Physalis minima). ഈ ചെടി കൂടുതലായി മുളയ്ക്കുന്നതും, കായ്ക്കുന്നതും ഒക്കെ മഴക്കാലങ്ങളിൽ ആണ്. മഴക്കാലം കഴിയുന്നതോടുകൂടി ഈ സസ്യം  നശിച്ചു പോകുന്നു. അടുത്ത മഴ തുടങ്ങുന്നതോടെ വിത്തുകളിൽ നിന്നും പുതിയ ചെടികൾ മുളയ്ക്കുന്നു. ജൂലൈ മുതൽ ഒക്ടോബർ വരെയാണ് പ്രധാന പൂക്കാലം.

വിദേശത്ത് നല്ല വിലയുള്ള പഴമാണ്  ഇതു. ഒരു പഴത്തിന് ഒരു റിയാൽ എങ്കിലും വില വരുന്നു. പുരാതന കാലം മുതലേ ഔഷധ നിർമ്മാണത്തിന് ഈ സസ്യം ഉപയോഗിച്ചിരുന്നു. കർക്കിടക കഞ്ഞിക്കും കുട്ടികൾക്ക് ഉണ്ടാകുന്ന ത്വക്ക് രോഗങ്ങൾക്ക് എന്നിവക്കു ഫലപ്രദമായ ഔഷധമാണെന്ന് ആയുർവേദം പറയുന്നു. പഴയ കാലങ്ങളിൽ  കായ് നെറ്റിയിൽ ശക്തിയായ് ഇടിച്ച് ശബ്ദം കേൾപ്പിച്ച് കളിക്കാൻ കുട്ടികൾ ഉപയോഗിച്ചിരുന്ന ചെടിയാണിവ.

ഔഷധ യോഗങ്ങൾ

ഔഷധഗുണങ്ങൾ രോഗപ്രതിശക്തി വർദ്ധിപ്പിക്കാനും, പഴത്തിൽ നാരങ്ങ കാട്ടിലും വൈറ്റമിൻ സി കൂടുതൽ അടങ്ങിയിരിക്കുന്നു. കാഴ്ചശക്തി വർധിപ്പിക്കാനും, പ്രായാധിക്യം മൂലമുള്ള നേത്ര രോഗങ്ങൾ, ഉയർന്ന രക്തസമ്മർദ്ദത്തിനും, രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കുന്നു,  എല്ലുകൾക്കും പേശികൾക്കും ആരോഗ്യം ലഭിക്കുന്നുതിനും, പ്രമേഹത്തിന്, അമിത വണ്ണം കുറയ്ക്കാൻ, ദഹനപ്രക്രിയ സുഖം ആക്കാനും, പനി, ജലദോഷത്തിന്, ഉപയോഗിക്കുന്നു. പതിവായി ഈ പഴം കഴിച്ചാൽ ശ്വാസകോശം ഉദരം മലാശയം പ്രോസ്റ്റേറ്റ് എന്നീ മേഖലകളെ ബാധിക്കുന്ന ആർബുദത്തിന് ഉത്തമ ഔഷധമാണ്.

ആധുനിക ചികത്സക്കു വരുന്നതിനു മുൻപ്  ഞൊട്ടൻജോടിയൻ സമൂലം  (ചെടി മുഴുവനും ) വെള്ളികെട്ടന്റ വിഷബാധ മൂലം  വയറ്റിൽ ഉണ്ടാകുന്ന അസ്വസ്ഥത( ച്ദിക്കാൻ വരുന്നതിന് )  മാറ്റാൻ ഉത്തമ ഔഷധം ആണ്. (കണ്ടിട്ടുണ്ട്)

ഓരോ വർഷം കഴിയുന്തോറും സസ്യം കളനാശിനിയുടെ പ്രയോഗം മൂലം വംശം നശിച്ചു പോകുന്നു.