Noni നോനി
Genus: Morinda
Botanical name: Morinda citrifolia
PLANT NAME IN DIFFERENT LANGUAGES
Sanskrit: Paphanah
English: Indian Mulberry, Great morinda
Hindi: Bartundi
Malayalam:Noni
നോനി
വനപ്രദേശങ്ങളിലും മണൽ-പാറ തീരപ്രദേശങ്ങളിലും ഒരുപോലെ കാണപ്പെടുന്ന ഒരു ചെടിയാണ് നോനി(Noni). ശാസ്ത്രീയനാമം മൊറിൻഡ സിട്രിഫോളിയ (Morinda citrifolia) നോനി ഒരു മരുന്നായിട്ടല്ല, ശരീരത്തിലെ ജീവകോശങ്ങളുടെ ആഹാരം ആണ് നോനി. ഇതിന്റെ ഉപയോഗം മൂല്യം വളരെ വലുതാണ്. ഇത് ഉപയോഗിച്ചാൽ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭ്യമാകും. ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശങ്ങൾ മാലിന്യങ്ങൾ മുതലായവ നീക്കംചെയ്യാനും നോനി വളരെ ഫലപ്രദമാണ്. രോഗശമനം ഉന്മേഷം കരുത്ത് മുതലായവ ഇത് മൂലം ലഭിക്കും. ആയുർവേദ സിദ്ധ യൂനാനി മരുന്നുകളിൽ എല്ലാം നോനി പലവിധത്തിൽ ഉപയോഗിക്കുന്നുണ്ട്. ലോകത്തിലെ എല്ലാ പ്രദേശങ്ങളിലും നോനി ഉപയോഗിക്കുന്നുണ്ട്.
ഒമ്പത് മീറ്റർ നീളത്തിൽ വളരാൻ കഴിയുന്ന ഈ ചെടി നീണ്ടുവലിപ്പമുള്ളതും കടും പച്ചനിറത്തിലുള്ള തിളങ്ങുന്നതുമായ ഇലകളോടുകൂടിയവയാണ്. ഇതിന്റെ ഇലകൾക്ക് കാപ്പിയുടെ ഇലയോട് സാദൃശ്യമുണ്ട്. പാകമെത്തിയ നോനിക്ക് ഉരുളക്കിഴങ്ങിന്റെ വലിപ്പവും ഗുണ്ടിന്റെ ആകൃതിയുമായിരിക്കും. ചെറിയൊരു ശീമചക്കയോട് സാമ്യമുള്ളതാണ് നോനിപ്പഴം. പതിനെട്ടു മാസംകൊണ്ട് വളർച്ചപ്രാപിക്കുന്ന നോനി വർഷത്തിൽ എല്ലാമാസത്തിലും 4 മുതൽ 8 കിലോഗ്രാം വരെ ഫലം പ്രദാനം ചെയ്യുന്നു. 20 മുതൽ 40 വർഷം വരെ ചെടികൾക്ക് ആയുസ്സുണ്ട്.
നോനിയുടെ രൂക്ഷമായ ദുർഗന്ധമായിരുന്നു അതിന്റെ ഉപയോഗത്തെ ഇത്രയും കാലം തടഞ്ഞു നിർത്തിയിരുന്നത്. എന്നാൽ ഇപ്പോൾ നോനി വ്യവസായികാടിസ്ഥാനത്തിൽ രുചികരമായ പൊടി രൂപത്തിലും ഗുളിക രൂപത്തിലും ജൂസ് രൂപത്തിലും അമേരിക്കൻ വിപണിയിൽ സുലഭമാണ്. ജപ്പാൻ കാർ നടത്തിയ പഠനത്തിൽ ക്യാൻസർ രോഗത്തിന് പ്രതിരോധിക്കാൻ ശേഷിയുള്ള 500 ഔഷധ ചെടികളിൽ. പ്രഥമസ്ഥാനം യോനിക്കാനുള്ള കണ്ടെത്തിയിട്ടുണ്ട്.
ഔഷധ യോഗങ്ങൾ
ഈ ചെടിയുടെ ഇല കായ് തണ്ട് വേര് എന്നിവയെല്ലാം തന്നെ ഔഷധഗുണമുള്ളതാണ്. പഴയകാലത്ത് ആയുർവേദ വൈദ്യന്മാർ ഈ ചെടിയുടെ പഴം പാകം മാകുന്നതിനു മുൻപ് കായാകുന്ന അവസ്ഥയില് അത് പറിച്ച് ഉണക്കിയ ശേഷം ഇടിച്ചു പിഴിഞ്ഞ് കുഴമ്പ് രൂപത്തിൽ ആക്കി ഒരു തുണിയിൽ അരിച്ചെടുത്ത് ഒരു രസായനം ആക്കി ക്യാൻസർനു ഉപയോഗിക്കുന്നുണ്ട്.