ഓട, ഓടകുഴൽ, ഒറ്റ, ഒട്ടൽ
Genus: Ochlandra
Botanical name: Ochlandra scriptoria Denst
PLANT NAME IN DIFFERENT LANGUAGES
Sanskrit: Nadam, Natham
Hindi: Valleta
English: Reed
Malayalam : Odakkuzhal chedi, Oda, Ota
ഓട, ഒറ്റ
ഉഷ്ണ-ഉപോഷ്ണമേഖലയിലെ കാടുകളിലും നദീതടങ്ങളും കണ്ടുവരുന്ന ഒരു പുൽ വർഗ്ഗ സസ്യമാണ് ഒറ്റ, ഒട്ടൽ, ഓട എന്നീ പേരുകൾ ഉള്ള ഈ സസ്യത്തിന് മുളയുടെ ഘടനയാണുള്ളത്.(ശാസ്ത്രീയനാമം Ochlandra scriptoria). കർണാടക തമിഴ്നാട് കേരളം എന്നീ പച്ചമ ഘട്ടത്തിൽ കണ്ടുവരുന്ന സസ്യമാണ് ഓടൽ. ഏകദേശം 5 മീറ്ററോളം ഉയരം വെക്കുന്ന പുൽ വർഗ്ഗത്തിൽപ്പെട്ട സസ്യമാണ് ഓടൽ. ഈ സസ്യത്തിന്റെ ഇലയുടെ നീളം 10 മുതൽ 25 സെന്റീമീറ്റർ വരെയും, വീതി ഒന്നു മുതൽ മൂന്നു സെന്റീമീറ്റർ വരെയും ഇലകളുടെ ആകൃതി നീളമുള്ള കുന്താകാരമാണ്. ഓടലിന്റെ തണ്ട് പൊള്ളയാണ്. ഓട് കൊണ്ട് ഉണ്ടാക്കുന്ന ഒരു സംഗീത ഉപകരണമാണ് ഓടക്കുഴൽ. പൂവിടുന്നു കായ്ക്കുന്നുതും ജൂലൈ മുതൽ ഫെബ്രുവരി മാസം വരെയാണ്
ഓടകൊണ്ട് ഉണ്ടാക്കുന്ന കുഴൽ, ഒരു സംഗീതോപകരണം ആണ്. പേപ്പർ ഉണ്ടാക്കാനും, കോട്ടകൾ, പായ്കൾ, ഓടക്കുഴലുകൾ, ചങ്ങാടങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.
ഔഷധ യോഗങ്ങൾ
പുരാതനകാലത്ത് മരുന്നുകൾ ഇട്ടു വച്ച് സൂക്ഷിക്കുന്നതിനും, ചില യോഗങ്ങളിൽ അതായത് വിഷ ചികിത്സയിൽ ഉഗ്ര പ്രയോഗത്തിനുള്ള മരുന്നുകൾ വൈദ്യന്മാർ സൂക്ഷിക്കുന്നത് ഓട കുഴലിൽ ആണ്.