ഊരകം, ഊരം, ഊർപ്പം
Genus: Abutilon
Botanical name: Abutilon indicum
PLANT NAME IN DIFFERENT LANGUAGES
Sanskrit: Dhamargava, Svadukoshataki
English: Country mallow, Indian Mallow, Abutilon, Indian abutilon
Hindi: Kabi, Kakahi, Chambi
Malayalam: Oorakam, Velluram
ഊരകം
ഇന്ത്യയിൽ എല്ലായിടത്തും കാണുന്ന ഒരു കുറ്റിച്ചെടിയാണ് ഊരം അഥവാ ഊരകം (ശാസ്ത്രീയനാമം: Abutilon indicum). ഔഷധ സസ്യമായും അലങ്കാര സസ്യമായും ഇതിനെ വളർത്താറുണ്ട്. പോഷണ മേഖലകളിൽ വനാന്തരമേഖല ധാരാളമായി കാണാം. ഉപയോഗശൂന്യമായ സ്ഥലങ്ങളിലും കടലോര പ്രദേശങ്ങളിലും ഊരകം ധാരാളമായി കാണാറുണ്ട്. ഊരകത്തെ ആദ്യ നാളുകളിൽ ഒരു കളസസ്യമായിട്ടാണ് കണക്കാക്കിയിരുന്നത്. ഈ സസ്യത്തെക്കുറിച്ച് കൂടുതൽ പഠനവും പരീക്ഷണങ്ങളും നടത്തിതോടെ ഇതിലെ ഔഷധമൂല്യങ്ങളെ മൂല്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു. ഇതൊരു ഔഷധസസ്യമായി അറിയപ്പെട്ടു തുടങ്ങി. ഏതു മണ്ണിലും ഒരുപോലെ വളരുന്ന സസ്യമാണ് ഊരകം. നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളിൽ ഊരകം സ്വാഭാവികമായി വളരുന്നു.
ഊരകം കുറ്റിച്ചെടിയായി വളരുന്നു, പരമാവധി രണ്ട് മീറ്റർ വരെ ഉയരം വയ്ക്കുന്നു. ധാരാളം ശിഖരങ്ങളും ഇലകളും നിറഞ്ഞതാണ് ഈ സസ്യം. കടും പച്ച നിറത്തിൽ ശാഖപ ശാഖകളായി വളരുന്ന ഇതിന്റെ കാണ്ഡം നേരിയതാണങ്കിലും നല്ല ബലം ഉള്ളതാണ്. ഇലകൾ കട്ടിയുള്ളതും രോമാവൃദ്ധം ആണെങ്കിലും ഇലകൾ പരിപരിപ്പ് ഉളളതാ ആയിരിക്കും. ഒരു ചെടിയിൽ തന്നെ വിവിധ വലുപ്പത്തിൽ ഇലകൾ കാണാറുണ്ട്. പുഷ്പങ്ങൾക്ക് മഞ്ഞ നിറമാണ് അപൂർവമായി വയലറ്റ് നിറവും കാണാറുണ്ട്. പൂക്കൾക്ക് അഞ്ച് ഇതളുകൾ ഉണ്ട്. പൂക്കളുടെ ഭംഗി മനുഷ്യനെയും, വണ്ടുകളെയും, ചിത്രശലഭങ്ങളെയും ആകർഷിക്കാറുണ്ട്. മഞ്ഞ നിറത്തിൽ ഗോളാകൃതിയിലുള്ള ഫലമാണ്. ഫലത്തിനുള്ളിൽ തവിട്ട് നിറത്തിൽ പരുപരുത്ത വിത്തുകൾ കാണപ്പെടുന്നു. വിത്തുകൾ വഴിയാണ് ചെടികളിൽ പുനരുൾപാദനം നടത്തപ്പെടുന്നത്.
ഔഷധ യോഗങ്ങൾ
ഔഷധ യോഗ്യമായ ഭാഗങ്ങൾ വേര്, വിത്ത് ഇവയാണ്. പലവിധ രോഗങ്ങൾക്ക് പ്രതിവിധിയായി ഊരകം ഉപയോഗിച്ച് വരുന്നു. ഇന്ത്യയിൽ ആയുർവേദത്തിലും സിദ്ധചികിത്സയിലുംഈ സസ്യം ഉപയോഗിക്കുന്നുണ്ട്. ചുമ്മാ, കഫക്കെട്ട്, പനി, സ്ത്രീകളുടെ ഉദരരോഗങ്ങൾ, പ്രമേഹം എന്നിവ അകറ്റാനും ഉത്തമമാണെന്ന് പറയപ്പെടുന്നു. മൂക്കിലെ കുരു, അൾസർ വയറിളക്കം എന്നിവയ്ക്ക് വിത്ത് ഉപയോഗിക്കാറുണ്ട്. ശ്വാസകോശസംബന്ധമായ അസുഖങ്ങൾക്കും മൂത്രശയ രോഗങ്ങൾക്കും ഇത് ഉപയോഗിക്കാറുണ്ട്. ത്രിദോഷ രോഗങ്ങളെ( വാദം പിത്തം, കഫം ) ശമിപ്പിക്കുന്നതാണ് ഇത്. വയനാടൻ ആദിവാസികൾ ഇത് മൂല രോഗങ്ങൾക്ക് ഉപയോഗിച്ച് വരുന്നു.
വിശപ്പും ദാഹവും കൂടാതെ ദീർഘനേരം ക്ഷീണം കൂടാതെ സഞ്ചരിക്കുവാൻ ഉള്ള ഔഷധക്കൂട്ടിൽ ഊരകം പ്രധാന പങ്ക് വഹിക്കുന്നു, മഹർഷിമാർ ഇത് കൈവശം വെച്ചിരുന്നതായി പറയപ്പെടുന്നു.