Oorppam ഊർപം, ഊരം
Genus: Urena
Botanical name: Urena sinuata
PLANT NAME IN DIFFERENT LANGUAGES
Sanskrit: Sakhee, Kandakeephala
Hindi: Bachita, Gataya, lapetua, Unga
English: Burr Mallow, Caesarweed, Congo jute, Hibiscus burr, Pink burr, Pink Chinese burr, Urena burr
Malayalam: Oorppam, Vattoorppam, uram, Vattooram
ഊർപം
കേരളത്തിൽ പാഴ്പ്രദേശങ്ങളിലും, പാതയോരങ്ങളിലും, പറമ്പിലും, വനങ്ങളിലും കാണപ്പെടുന്നു (ശാസ്ത്രീയനാമം: Urena sinuata). കേരളത്തിൽ പാഴ്പ്രദേശങ്ങളിലും, പാതയോരങ്ങളിലും, പറമ്പിലും, വനങ്ങളിലും കാണപ്പെടുന്നു. സമുദ്ര നിരപ്പിൽ നിന്നും 2,000 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് ഈ സസ്യം ധാരാളമായി കാണപ്പെടുന്നു. 2 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു കുറ്റിച്ചെടിയാണ് ഊരം. അതിവേഗം വളരുന്ന ഒരു സസ്യം കൂടിയാണിത്. ഇവയുടെ പച്ചനിറത്തിലുള്ള പരുപരുത്ത ഇലയുടെ അഗ്രഭാഗം മൂന്നു കോണുകളോട് കൂടിയതാണ്. ഇവയുടെ ഇലകളിലെ സിരകൾ തെളിഞ്ഞുകാണാം. ഇവയുടെ തണ്ടുകൾ ഇരുണ്ട നിറത്തിലാണ്,തണ്ടുകളിൽ ചെറിയ രോമങ്ങൾ കാണപ്പെടുന്നു. ഇവയുടെ തണ്ടിൽ ബലമുള്ള ഒരു നാര് അടങ്ങിയിരിക്കുന്നു. പൂക്കൾക്ക് വെള്ള കലർന്ന പിങ്ക് നിറമാണ്. ഇതിന്റെ പൂക്കൾ അതിരാവിലെ വിരിഞ്ഞ് ഉച്ചയോടെ വാടിപോകുകയും ചെയ്യുന്നു.
ഇവയുടെ കായകൾക്ക് മൂന്ന് വരിപ്പുകളുള്ളതും രോമങ്ങൾകൊണ്ട് പൊതിഞ്ഞതുമാണ്. ഇതിന്റെ കായകൾക്ക് വസ്ത്രങ്ങളിലും മൃഗങ്ങളുടെ ശരീരത്തിലും പറ്റിപ്പിടിക്കുന്ന സ്വഭാവമുണ്ട്. ഇങ്ങനെയാണ് ഈ സസ്യത്തിന്റെ വിത്തുവിതരണം നടക്കുന്നതും. ഇതിന്റെ കായുടെ ഉള്ളിലെ വിത്തിൽ എണ്ണ അടങ്ങിയിരിക്കുന്നു. കേരളത്തിൽ ഊരം ഒരു പാഴ്ച്ചെടിയാണെങ്കിലും വിദേശ രാജ്യങ്ങളിൽ ഈ സസ്യം ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. ഈ ചെടിയുടെ വിത്തിൽ എണ്ണയും ചെടിയുടെ തൊലിയിൽ ബലമുള്ള നാരും അടങ്ങിയിരിക്കുന്നു. ഈ നാരുകൾ ചരടുകൾ, കയറുകൾ, ചാക്കുകൾ, തുണിത്തരങ്ങൾ മുതലായവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു. ഇതിൻ്റെ വിത്തിൽ നിന്നും എടുക്കുന്ന എണ്ണ സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്നു. കൂടാതെ നിരവധി ഔഷധഗുണങ്ങളുമുണ്ട് ഈ സസ്യത്തിന്.
ഔഷധ യോഗങ്ങൾ
പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ ഈ ചെടി സാധാരണ ഔഷധമായി ഉപയോഗിക്കുന്നു. ഈ സസ്യത്തിന്റെ ഇല, പൂവ്, വേര്, തൊലി എന്നിവയ്ക്ക് ഔഷധഗുണങ്ങളുണ്ട്. വയറുവേദന വയറിളക്കം മലേറിയ, തലവേദന, പല്ലുവേദന. മുറിവുകൾ, ടോൺസിലൈറ്റിസ്, ഗൊണോറിയ, പനി, വാതരോഗങ്ങൾ, മുത്രാശയരോഗങ്ങൾ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്ക് ഇവ ഉപയോഗിക്കുന്നു.