Ayurvedic Medicinal Plants
velvet leaf

Orila           ഓരില

Family: Fabaceae
Genus: Desmodium
Botanical name: Desmodium gangeticum DC.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Salaparni, Guha, Sthira, anshumat
English: Desmodium gangeticum
Hindi: Sarivan
Malayalam: Orila
(ഓരില)

ഓരില

ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കപ്പെടുന്ന ഒരു സസ്യമാണ് ഓരില (ശാസ്ത്രീയനാമം: Desmodium gangeticum). ഓരില രണ്ട് ഇനം ഉണ്ട് പരന്ന ചെറിയ ഇലിയോടുകൂടിയ ഓരിലേയും, ഒരു മീറ്ററോളം ഉയരത്തിൽ വളരുന്ന വലിയ ഇലകൾ ഉള്ള വലിയ ഓരിലയും. ഇപ്പോൾ അങ്ങാടി കടകളിൽ കിട്ടുന്ന  വലിയ ഓരിലയാണ്. കൂടുതലായും കണ്ടുവരുന്നത് വലിയ ഓരിയാണ്. ദശമൂലത്തിൽ ഉൾപ്പെട്ട സസ്യമാണ് ഓരില ( ദശമൂലത്തെ പറ്റി ഈ പോസ്റ്റിന്റെ അവസാനം കൊടുത്തിരിക്കുന്നു). ദശമൂലത്തെ രണ്ടായി തിരിച്ചിട്ടുണ്ട് മഹാപഞ്ചമൂലം, ഹ്രസ്വപഞ്ചമൂലം. ഇതിൽ മഹാപഞ്ചമൂലംത്തിൽ പെട്ടതാണ് ഓരില.

കേരളം തമിഴ്നാട് എന്നീ സ്ഥലങ്ങളിൽ കൂടുതലായി സസ്യത്തെ കാണാം. ഈ സസ്യത്തിന്റെ  പൂവിന്റെ കളർ വയലറ്റ്  നിറത്തിലും അപൂർവ്വമായി വെള്ളം നിറത്തിലും കാണപ്പെടാറുണ്ട്. ചെടിയുടെ വേരാണ് ആയുർവേദത്തിലെ പല മരുന്നിന്റെ നിർമ്മാണത്തിലും ഉപയോഗിക്കാറുള്ളത്. നവംബർ മാസത്തിലാണ് പുഷ്പിക്കുന്നത്.  പുഷ്പിച്ചു കഴിഞ്ഞാൽ ഈ സസ്യത്തിന്റെ ഫലം കുറയുമെന്ന് ചില വൈദ്യന്മാർ പറയുന്നു. പുഷ്പിക്കുന്നതി മുന്നേ ഔഷധത്തിനായി വേരുകൾ ശേഖരിക്കുന്നത് നന്ന്. വംശവർദ്ധനവ് വിത്തുകൾ വഴിയാണ്.

മണ്ണിലെ നൈട്രജന്റെ അംശത്തെ കൂട്ടാൻ ഈ സസ്യത്തിന് പങ്കുണ്ട്. ഈ സസ്യത്തിന്റെ  വെരിലെ മുഴകളിൽ നൈട്രജന് സംഭരിച്ച് മണ്ണിലേക്ക് നൈട്രജനെ കൊടുത്ത് മണ്ണിനെ സമ്പുഷ്ടമാക്കുന്ന മഹത്തായ  ജൈവിക  പ്രക്രിയ ചെയ്യുന്ന ഒരു സസ്യമാണ് ഓരില.

ഔഷധ യോഗങ്ങൾ

വേരാണ് ഒരിലയുടെ ഔഷധഗുണമുള്ള ഭാഗം. ശരീരത്തിലെ വർദ്ധിച്ച വാതം,പിത്തം,കഫം എന്നിവയെ കുറയ്ക്കുന്നതിന്‌ ഓരില ഔഷധമായി ഉപയോഗിക്കുന്നു. കൂടാതെ, ചുമ,ജ്വരം,ശ്വാസകോശരോഗങ്ങൾ, ഛർദ്ദി,അതിസാരം,വ്രണം അമിതമായ വെള്ളദാഹം തുടങ്ങിയ അസുഖങ്ങൾക്ക് ഓരിലയുടെ ഔഷധങ്ങൾ ഉപയോഗിക്കുന്നു. അഷ്ടാംഗഹൃദയത്തിൽ ഹൃദയത്തിലേക്ക് ശരിയായ രീതിയിൽ രക്തപ്രവാഹം നടക്കാത്ത തരത്തിലുള്ള അസുഖങ്ങൾക്ക് ഓരിലയുടെ വേര്‌ കഷായം വച്ചുകഴിച്ചാൽ വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

സ്ഥിരമായുള്ള വയറിളക്കം, രക്തം കലർന്നോ കഫം കലർന്നോ വയറ്റിൽ നിന്നും പോകുന്നതിനെതിരെ ഓരിലയുടെ വേരിട്ട് മോരുകാച്ചി കഴിക്കുന്നത് നല്ലതാണെന്ന് ചരകസംഹിതയിൽ സൂത്രസ്ഥാനത്തിൽ പറയുന്നു. ഇതുകൂടാതെ തേള്വിഷത്തിന്‌ ഓരിലവേരരച്ചു പുരട്ടിയാൽ നല്ലതാണെന്ന് ചെറുകുളപ്പുറത്ത് കൃഷ്ണൻ നമ്പൂതിരി തന്റെ കൃതിയായ വിഷവൈദ്യസാരസമുച്ചയത്തിൽ രേഖപ്പെടുത്തിക്കാണുന്നു. രസോനാദികഷായത്തിലെ പ്രധാന ചേരുവയും ഓരിലയാണ്‌.

ദശമൂലം : പത്ത് ഇനം മരുന്നുചെടികളുടെ കൂട്ടിനെയാണ് ദശമൂലം എന്നു പറയുന്നത്. ഈ ചെടികളുടെ വേരുകൾ പ്രധാനമായും ആയുർവേദ മരുന്നുകളുടെ നിർമ്മാണത്തിനു ഉപയോഗിക്കുന്നു.ഇതിൽ കുമ്പിൾ (കുമിഴ്), കൂവളം, മുഞ്ഞ, പാതിരി, പലകപ്പയ്യാനി, ഓരില, മൂവില, ആനച്ചുണ്ട, ചെറുചുണ്ട, ഞെരിഞ്ഞിൽ എന്നിവ ഉൾപ്പെടുന്നു.

ഇതിൽ ആദ്യത്തെ അഞ്ച` മരങ്ങളെ “മഹാപഞ്ചമൂലം” എന്നും അവസാനത്തെ അഞ്ച`ലഘു സസ്യങ്ങളെ “ഹ്രസ്വപഞ്ചമൂലം” എന്നും പറയുന്നു.

ചരകസംഹിത

ആയുർവേദത്തിലെ ത്രിമൂർത്തികളിൽ ഒരാളായ ചരകന്റെ വിശ്വപ്രസിദ്ധമായ ഗ്രന്ഥമാണു് ചരകസംഹിത. ശാരീരം, വൃത്തി, ഹേതു, വ്യാധി, കർമം, കാര്യം, കാലം, കർത്താവ്‌, കരണം, വിധി എന്നിങ്ങനെ പ്രതിപാദ്യ വിഷയങ്ങളെ പത്തായി ചരകസംഹിത വേർതിരിച്ചിരിക്കുന്നു. സൂത്രസ്ഥാനം, നിദാനസ്ഥാനം, വിമാനസ്ഥാനം, ശാരിരസ്ഥാനം, ഇന്ദ്രിയസ്ഥാനം, കൽപസ്ഥാനം, സിദ്ധിസ്ഥാനം, ചികിത്സാസ്ഥാനം എന്നിങ്ങനെ എട്ടു ഭാഗങ്ങളിലായി 120 അധ്യായങ്ങളാണു് ചരകസംഹിതയിലുള്ളതു്.

149 രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെപ്പറ്റിയുമുള്ള വിശദീകരണവും 341 സസ്യങ്ങളെപ്പറ്റിയും അവയിൽ നിന്നുണ്ടാക്കാവുന്ന ഔഷധങ്ങളെക്കുറിച്ചും ‘സംഹിത’യിൽ വിവരിക്കുന്നു. ജന്തുക്കളിൽ നിന്നു ലഭിക്കുന്ന 177 ഔഷധങ്ങളെപ്പറ്റിയും 64 ധാതുക്കളെ അടിസ്ഥാനമാക്കിയുള്ള ഔഷധങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങൾ ‘സംഹിത’യിൽ കാണാം. സംസ്കൃതത്തിൽ ലഭ്യമായ ആദ്യവൈദ്യശാസ്ത്രഗ്രന്ഥമെന്ന്‌ വിശേഷിപ്പിക്കാവുന്നത്‌ ചരകസംഹിതയാണ്‌.