ഓരിലത്താമര, കൽതാമര
Genus: Nervilia
Botanical name: Nervilia aragoana Gaud
PLANT NAME IN DIFFERENT LANGUAGES
Sanskrit: Padmacharini
English: Tall Shield Orchid
Hindi: Sthalapadma
Malayalam: Orilathamara, Orilathamarai, Kalthamara, Nilathamara
ഓരിലത്താമര
കേരളത്തിലുടനീളം കളയായി വളരുന്ന ഒരു ഔഷധസസ്യമാണ് ഓരിലത്താമര Nervilia aragoana (ശാസ്ത്രീയനാമം: Chamaecrista mimosoides). പ്രത്യേകിച്ചും പശ്ചിമഘട്ട മലനിരകളുടെ തിരുവിതാംകൂർ, മലബാർ ഭാഗങ്ങളിൽ കണ്ടുവരുന്ന ഒരു സസ്യമാണിത്. ഓരിലത്താമര താമര ഓർക്കിഡ് വംശത്തിൽ പെട്ടതാണ്. കേരളത്തിൽ പശ്ചിമഘട്ടം മലനിരകളിൽ കൂടുതലായി കണ്ടുവരുന്നു.
ഏകദേശം 15 സെന്റീമീറ്റർ വരെ പൊക്കം ഉള്ളതും മുരടിച്ച രുപത്തിൽ കാണുന്ന ഒരില മാത്രമായി വളരുന്ന ഒരു ഓഷധിയാണ് ഓരിലത്താമര. ഇല ചെറുതും വൃത്താകൃതിയിലുള്ളതുമായിരിക്കും. മാംസളമായ ഭൂകാണ്ഡമാണിതിനുള്ളത്. കിഴങ്ങ്, ഇല എന്നിവയാണ് ഔഷധയോഗ്യമായ ഭാഗങ്ങൾ. ഓരിലത്താമര കൂട്ടമായിട്ടാണ് കാണുന്നതെങ്കിലും അവയിൽ ചിലത് മാത്രമാണ് പൂക്കാറുള്ളത്. പൂക്കൾ മൂന്നു മുതൽ നാലുദിവസം വരെ നിൽക്കും. ഓസ്ട്രേലിയയിൽ കനത്ത മഴയെ തുടർന്ന് സെപ്റ്റംബർ മുതൽ ഡിസംബർ വരെയാണ് പൂക്കുന്നത്. ഭൂമധ്യരേഖയുടെ വടക്ക് ഭാഗങ്ങളിൽ ഏപ്രിൽ മെയ് മാസങ്ങളാണ് പൂക്കുന്നത്.
ഔഷധ യോഗങ്ങൾ
കിഴങ്ങ് ഇല എന്നിവയാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. മുടിക്കും കണ്ണിനും ഒരു പോലെ ഹിതകരമായ ഒരു പ്രസിദ്ധ താളി ആണ് ഓരിലതാമര. (താരനു ഓരിലതാമര ഇടിച്ചു പിഴിഞ്ഞ് താളിയായി ഉപയോഗിക്കുന്നത് നല്ലതാണ്) ആയുര്‍വേദത്തില്‍ ഇതിനെ നെത്രൌശാദഗണത്തില്‍ ഉള്പെടുത്തിയിരിക്കുന്നു. കണ്ണില് ഉണ്ടാകുന്ന ചെറിയ തരം പകര്‍ച്ചവ്യാധികള്‍ ഇല്ലാതാക്കുന്നു. തേള്‍ വിഷം ശമിപ്പിക്കുന്നു. തലയിലെ താരന്‍ മാറികിട്ടും. മൂത്രം വര്‍ദ്ധിക്കുന്നു. കുട്ടികളുടെ വയറുവേദന ശമിപ്പിക്കുന്നു. അന്തസ്രാവ ഗ്രന്ധികളെ ഉത്തേജിപ്പിക്കാൻ ഈ സസ്യത്തിന് പ്രത്യേക കഴിവുണ്ട്.
കേരളത്തിലെ വിവിധ ആയുർവേദ പരമ്പരാഗത പുസ്തകങ്ങളിൽ വിവിധ മൂത്രസംബന്ധമായ അസുഖങ്ങൾക്കും നേത്രസംബന്ധമായ പ്രശ്നങ്ങൾക്കും ഓരിലത്താമര ഉപയോഗിക്കുന്നതായി പറയുന്നുണ്ട്.