Ayurvedic Medicinal Plants
velvet leaf

Othalam    ഒതളം, ഒതളങ്ങ

Family: Apocynaceae
Genus: Cerbera
Botanical name: Cerbera odollam Gaertn.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Svanamara, Auddalaka
Hindi: Dabur, Sukanu
English: Pilikirbir, Odollam tree, Dog-bane, Suicide tree, Pong-pong
Malayalam: Othalam, Odalam, Chattankaya, Othalanga
(ഒതളം, ഉതളം, ഒതളങ്ങ, ഉതളങ്ങ)

ഒതളം

അപ്പോസൈനേസി സസ്യകുടുംബത്തിൽ പെടുന്ന അധികം വലിപ്പമില്ലാത്ത ഒരിനം വൃക്ഷമാണ് ഒതളം. ശാസ്ത്രനാമം സെർബെറാ ഒഡോളം (Cerbera odollum). ആത്മഹത്യാ വൃക്ഷം എന്നാണ് പൊതുവെ  ഒതളം അറിയപ്പെടുന്നത്.  ഇന്ത്യയിലും തെക്കൻ ഏഷ്യയിലും മറ്റും കാണപ്പെടുന്ന വൃക്ഷമാണ് ഒതളം. ഇന്ത്യ ശ്രീലങ്ക ലക്ഷദ്വീപ് എന്നുവിടങ്ങളിൽ സാധാരണയായി കണ്ടുവരുന്നു. ചതുപ്പ് നിലങ്ങളിലും കായലോരങ്ങളിലും മറ്റ് ജലാശയ നിലങ്ങളിലൊക്കെ ധാരാളമായി ഇത് സ്വാഭാവികമായി വളരാറുണ്ട്. അധികം വലുപ്പം ഇല്ലാത്ത ചെറു വൃക്ഷമാണ് ഒതളം. ചിലകളുടെ അറ്റത്ത് ഇടതൂർന്ന് കാണുന്ന ഇലകൾ 12 മുതൽ 30 സെന്റീമീറ്റർ വരെ നീളമുള്ള വയും കടും പച്ചയും, തിളങ്ങുന്നതും ആണ്. പൂക്കളുടെ നിറം വെളുത്തതാണ്. 5 മുതൽ 7 സെന്റീമീറ്റർ വരെ നീളമുണ്ട് പൂക്കൾക്ക്. പഴം പച്ച ആയിരിക്കുമ്പോൾ ചെറിയൊരു മാമ്പഴം  പോലെ കാണപ്പെടുന്നു.  നാരുകൾ ഉള്ള  പുറന്തലിക്കുള്ളിൽ ഏകദേശം ഒന്നര സെന്റീമീറ്റർ മുതൽ 2 സെന്റീമീറ്റർ വലിപ്പമുള്ള കുരു കാണാൻ പറ്റും, അതിൽ രണ്ട് വെളുത്ത മാംസള പരിപ്പുകൾ അടങ്ങിയിട്ടുണ്ട വും. വായുവിൽ സമ്പർക്കം പുലർത്തുമ്പോൾ  ഈ പരിപ്പ് വയലറ്റും, പിന്നീട് ഇരുണ്ട ചാര നിറവും പിന്നീട് നല്ല കറുപ്പും ആയി മാറുന്നു. ചെടി മൊത്തത്തിൽ പാൽ പോലെ വെളുത്ത കറ നൽകുന്നതാണ്.

ജൈവ കീടനാശിനിയുടെ നിർമ്മാണത്തിന് ഒതളക്കായ അല്ലെങ്കിൽ ഒതളങ്ങ  ഉപയോഗിക്കാറുണ്ട്. മീൻ പിടിക്കാനുള്ള വിഷമായും പരമ്പരാഗത രീതിയിൽ ഉപയോഗിക്കാറുണ്ട്. അലങ്കാര വൃക്ഷമായും, സ്ഥലത്തിന്റെ അതിരു തിരിക്കുന്ന വേലിക്കാലായും ഒതളങ്ങ നട്ടു പിടിപ്പിക്കുന്നുണ്ട്.

മറ്റൊരു ഏതൊരു വിഷ സസ്യത്തേക്കാൾ ഒതളങ്ങയാണ് ആത്മഹത്യക്ക് കൂടുതലായി ഉപയോഗിക്കുന്നത്. കായ്ക്കുള്ളിൽ ഉള്ള പരിപ്പ്  കഴിച്ചാൽ മരണം ഉറപ്പാണ്. പരിപ്പിലുള്ള വിഷാംശം നേരിട്ട് ഹൃദയത്തെ അണ്  ബാധിക്കുന്നത്. കേരളത്തിലെ ആത്മഹത്യകളിൽ പത്തിലൊന്ന് ഒതളങ്ങയാണ് കാരണക്കാരൻ എന്ന് പറയപ്പെടുന്നു. കൊലപാതകങ്ങളിലും ഓതലങ്ങ ഉപയോഗിച്ചിട്ടുണ്ടാകും എന്നാണ് കരുതപ്പെടുന്നതു.  ഒതളത്തിന്റെ കുരുവിന് കൈപ്പുണ്ടെങ്കിലും അതിൽ മറ്റ് മസാലകൾ ചേർത്ത് കഴിഞ്ഞാൽ മനസ്സിലാകില്ല അപ്രകാരം കൊലപാതകം നടത്തിയിട്ടുണ്ടെന്നാണ് കണക്കുകൂട്ടൽ. ഒതളങ്ങ കഴിച്ച് ഇന്ത്യയിൽ നടക്കുന്ന കൊലപാതകങ്ങളിൽ ഇരകൾ മിക്കവാറും സ്ത്രീകൾ ആയിരിക്കും.

ഔഷധ യോഗങ്ങൾ

വിത്ത്, ഇല്ല, പട്ട, കറ എന്നിവ വിഷാംശം ഉണ്ടെങ്കിലും ഔഷധഗുണമുണ്ട്. ഔഷധപ്രയോഗങ്ങളിൽ ഒതളം ഉപയോഗിക്കുന്നില്ലെങ്കിലും പല നാട്ടു ചികിത്സകളിലും ഒതളം പ്രയോജനപ്പെടുത്തുന്നുണ്ട്. പുഴുക്കടിക്ക് ഇതിന്റെ ഇലകൾ അല്ലെങ്കിൽ സസ്യത്തിന്റെ പുറംതൊലി ബാഹ്യമായി ലേപനത്തിന് ഉപയോഗിക്കാറുണ്ട്. പുരാതനകാലത്ത് പ്രസവത്തിന് ശേഷം ഇലയിട്ട് വെന്ത വെള്ളം കുളിക്കാറുണ്ട്. വയറു ശുദ്ധീകരിക്കാൻ ചില നാട്ടുചികിത്സയിൽ ഉപയോഗിക്കാറുണ്ട്. ചുണങ്ങ്, തലയിലെ പേന് നശിപ്പിക്കാനും ഇതിന്റെ എണ്ണ ബാഗ്യമായി ഉപയോഗിക്കാറുണ്ട്. മൂലക്കുരു, അർശസ്  ചികിത്സകളിൽ ഇതിന്റെ പൂവ് ഉപയോഗിക്കാറുണ്ട്. ഒതളത്തിന്റെ ഇല്ല പട്ട കര കടുത്ത വിഷമാണ്.  ഇലയും പാലു പോലുള്ള കറയും കടുത്ത വിഷമാണ് ശർദ്ദി ഉണ്ടാക്കുന്നതും വിരചകവുമാണ്.