Ayurvedic Medicinal Plants

പാച്ചോറ്റി, പൊടിപാറി, കല്ലുമരം
Genus: Symplocos
Botanical name: Symplocos cochinchinensis
PLANT NAME IN DIFFERENT LANGUAGES
Sanskrit: Lodhra, Mahalodhra, Bhillataru
Hindi: Bholiya, Sodha
English: Lodh tree, Chunga
Malayalam: Pachotti, Pambari, Parala, Kamblivetti
പാച്ചോറ്റി
ആയുർവേദത്തിലും നാട്ടുവൈദ്യത്തിലും ഉപയോഗിക്കുന്ന ഒരു നക്ഷത്ര സസ്യമാണ് പാച്ചോറ്റി (ശാസ്ത്രീയനാമം: Symplocos cochinchinensis). പശ്ചിമഘട്ടത്തിലും പൂർവ്വഘട്ടത്തിലും കാണപ്പെടുന്ന ഒരു ഔഷധ വൃക്ഷമാണ് പാച്ചോറ്റി. ഇന്ത്യയ്ക്കു പുറമെ ഓസ്ട്രേലിയ, മ്യാന്മാർ, ചൈന, ഇന്തോനേഷ്യ, ജപ്പാൻ, മലേഷ്യ, ന്യൂ ഗിനിയ, ശ്രീലങ്ക, തായ്‌ലാന്റ്, ലാവോസ് എന്നീ രാജ്യങ്ങളിലും കാണപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും ആയിരം മീറ്റർ ഉയര വരെയുള്ള പ്രദേശങ്ങളിലാണ് പാച്ചോറ്റി പൊതുവായി കാണപ്പെടുന്നത്.
പാച്ചോറ്റി എന്ന് വളരെ കുറഞ്ഞു വരികയാണ്. വിത്തുകൾ അതിവേഗം നശിക്കുന്നതിനാൽ സ്വാഭാവിക പുനരുത്ഭവം വളരെ കുറവാണ്. അതിനാൽ ഇവയുടെ സ്വാഭാവിക വളർച്ച കുറവാണു.
സാധാരണ 7 മീറ്റർ വരെ ഉയരം വെക്കുന്ന ഈ വൃക്ഷം മലയോരപ്രദേശങ്ങളിൽ 10 മീറ്റർവരെ പൊക്കത്തിൽ ഇവ വളരുന്നു. അനേകം ശാഖോപശാഖകളും തിങ്ങിനിറഞ്ഞ ഇലകളും ഉള്ള വൃക്ഷമാണിത്. അനായാസമായി ഉരിഞ്ഞെടുക്കാവുന്ന മരത്തൊലിക്ക് വെള്ള കലർന്ന പച്ചനിറം ഉണ്ടായിരിക്കും. ഉണങ്ങുമ്പോൾ തൊലി ഉണങ്ങി ചുരുളുന്നു. ശാഖാഗ്രത്തിലായി കൂട്ടമായുണ്ടാകുന്ന ഇലകൾ ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു. ഇലകൾക്ക് 7.5 മുതൽ 15 സെന്റീമീറ്റർ വരെ നീളവും 5-7.5 സെന്റീമീറ്റർ വരെ വീതിയും ഉണ്ടായിരിക്കും. ഡിസംബർ – മേയ് കാലയളവിലാണ് സസ്യം പുഷ്പിക്കുന്നത്. വെള്ള നിറത്തിലുള്ള പൂക്കൾ സുഗന്ധമുള്ളവയാണ്. ഒരു കുലയിൽ 10 മുതൽ 12 വരെ പൂക്കൾ കാണപ്പെടുന്നു. ഒറ്റ വിത്തുമായാണ് ഇവയുടെ ഫലം ഉണ്ടാകുന്നത്. ഈടും ഉറപ്പും കുറഞ്ഞ ഇവയുടെ തടിക്ക് വെള്ള നിറമാണ്.
നിറത്തിന്റ അടിസ്ഥാനത്തിൽ പാച്ചോറ്റിയെ രണ്ടായി തിരിച്ചിരിക്കുന്നു. വെള്ള പാച്ചോറ്റിയും ചുവന്ന പാച്ചോറ്റി എന്നും രണ്ടിനങ്ങളുണ്ട്. നിൽക്കുന്നതിന്റെ അല്ലെങ്കിൽ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ പാചൂറ്റിയെ നാലായിട്ട് തിരിച്ചിട്ടുണ്ട്. സാധാരണ പാച്ചോറ്റി, പെരുപാച്ചോറ്റി, കാട്ടുപാച്ചോറ്റി, കരപ്പാപാച്ചോറ്റി എന്നിങ്ങനെയാണ്.
ഔഷധ യോഗങ്ങൾ
പാച്ചോറ്റിയുടെ തൊലിക്കും ഫലത്തിനും ഔഷധഗുണമുണ്ട്. മരപ്പട്ടയ്ക്കാണ് കൂടുതൽ ഔഷധഗുണമുള്ളത്.
ഗർഭാശയ രോഗങ്ങൾ, വായ്പുണ്ണ്, നേത്രരോഗങ്ങൾ, വെള്ളപോക്ക്, അത്യാർത്ഥവും എന്നിവ ശമിപ്പിക്കുന്നതാണ്. പൊട്ടിയ എല്ലുകളെ യോജിപ്പിക്കാൻ പാച്ചോറ്റിക്ക് പ്രത്യേക കഴിവുണ്ട്. പാച്ചോറ്റി ആയുർവേദത്തെക്കാൾ നാട്ടുവൈദ്യത്തിലാണ് കൂടുതൽ ഉപയോഗിക്കുന്നത്.
അഭയാരിഷ്ടം, ഉശീരാസവം, കുമാര്യാസവം, ദശമൂലാരിഷ്ടം, പിപ്പല്യാസവം / പിപ്പല്യാദ്യാസവം, പുഷ്കരമൂലാസവം,ശാരിബാദ്യാസവം, അരിമേദസ്തൈലം / അരിമേദാദി തൈലം, നാഗരാദിതൈലം, വില്വംപാച്ചോറ്റ്യാദിതൈലം, തുടങ്ങിയ ഔഷധ നിർമാണത്തിന് പാച്ചോറ്റിയുടെ തൊലി ഉപായിക്കുന്നു.