Ayurvedic Medicinal Plants

Abutilon indicum

പാടത്താളി, പാടക്കിഴങ്ങ്

Family: Menispermaceae (Moonseed family)
Botanical name: Cyclea peltata
PLANT NAME IN DIFFERENT LANGUAGES
Sanskrit: Bruhat Patha, akaisika, ambastha, ambasthaki
English: Buckler-leavedmoon-seed
Hindi: Raj Patha
Malayalam: Pada-kelengu, Padathaali
( പാടത്താളി, പാടക്കിഴങ്ങ്, പാടവള്ളി,  പുഴുക്കൊല്ലി, താളിവള്ളി )

പാടത്താളി

ഇന്ത്യയിലുടനീളം വനങ്ങളിലും കുറ്റിക്കാടുകളിലും വെളിംപറമ്പുകളിലും കണ്ടുവരുന്നു. മരത്തില്‍ പടര്‍ന്നു കയറുന്ന ഒരു വള്ളിയാണി പാടത്താളി അഥവാ പാടക്കിഴങ്ങ്. ശാസ്ത്രീയനാമം (Cyclea peltata).  ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് പാടത്താളി അഥവാ പാടക്കിഴങ്ങ്. പാടത്താളി നിലത്തു വളർന്നു കിടക്കുന്നതാണ് ഈ സത്യത്തെ പാടത്താളി എന്ന് വിളിക്കുന്നത് . താളിയായും സസ്യത്തെ ഉപയോഗിക്കുന്നുണ്ട്.

കേരളത്തിലാണ് കൂടുതലായി പാടത്താളി കാണപ്പെടുന്നത്. അത്ര പെട്ടെന്ന് ശ്രദ്ധയിൽ പെടാതെ മരങ്ങളിൽ വള്ളിയായി പടർന്നുകേറി പോകുന്ന സസ്യമാണ് പാടത്താളി. ഇതിന്റെ കാണ്ഡത്തിന് ബലമില്ല തണ്ടിന് ചെറു രോമങ്ങൾ ഉള്ളതാണ്. ഇലക്ക് നാല് മുതൽ 10 cm വരെ വ്യാസം കാണും. മഴക്കാലത്ത് പൂക്കാൻ തുടങ്ങും. ഇളം പച്ചനിറത്തിലുള്ള പൂക്കളാണ് ഇവയുടെത്. ആൺ പൂക്കളും, പെൺപൂക്കളും വേറെ  ചെടികളാണ് കാണപ്പെടുന്നത്. കായ ചെറുതും ചുവപ്പ് നിറവും ആണ് പിന്നീടത് വെളുത്തതാകും. ഒരു കുലയിൽ അനേകം ഫലങ്ങൾ തിങ്ങി ഞെരുങ്ങി കാണപ്പെടുന്നു. പാടക്കിഴങ്ങ് കൈപ്പുള്ള ഒരു ഔഷധമാണ്. വേര്  ആഴത്തിൽ പോകുന്നതാണ്. വളഞ്ഞുപുളഞ്ഞാണ് ഇതിന്റെ കിഴങ്ങ് കാണപ്പെടുന്നത്. വനങ്ങളിൽ കാൽനട യാത്ര ചെയ്യുന്നവരുടെ ശല്യക്കാരിൽ ഒന്നായ രക്തദാഹികളായ അട്ടകളെ തുരത്തുവാൻ പാടക്കിഴങ്ങിനു കഴിയും.

ഔഷധ യോഗങ്ങൾ

ആയുർവേദത്തിൽ പാടക്കിഴങ്ങിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗമാണ്. നേത്രരോഗങ്ങൾ, വ്രണങ്ങൾ, വെള്ളപ്പാണ്ട്, സൊറിയാസീസ്, പ്രഷർ, അശുദ്ധ രക്തം, ചർമരോഗം, വിഷബാധ, മൂത്രത്തിൽ കല്ല്, ഗർഭപാത്ര രോഗങ്ങൾ,  വൃക്ക രോഗങ്ങൾ  മഹോദരം എന്ന അസുഖങ്ങൾക്കൊക്കെയും ഈ സസ്യത്തെ ഉപയോഗിക്കാറുണ്ട്. ഈ സസ്യത്തിന്റെ നീരെടുത്ത് അല്പസമയം വച്ചു കഴിഞ്ഞാൽ കുറച്ചു സമയങ്ങൾക്ക് ശേഷം നല്ലതുപോലെ കൊഴുക്കുന്നത് ആയിരിക്കും. ഈ പ്രത്യേകതകൊണ്ട് കുട്ടികൾക്കുണ്ടാകുന്ന വയറിളക്കത്തിന് നാട്ടു ചികിത്സയിൽ ഉപയോഗിച്ചിരുന്നു.

വിഷ ചികിത്സയിൽ അണലി കടിച്ചു ഉണ്ടായ വ്രണത്തിന് പാടാതിഹൃദം അത്യന്താപേക്ഷിതമാണ്.

ആയുർവേദത്തിൽ പാടത്താളി ഉപയോഗിച്ച് നിയമിക്കുന്ന ചില ഔഷധങ്ങൾ

ഉശീരാസവം, ചന്ദനാസവം, ദുരാലഭാരിഷ്ടം, പിപ്പല്യാസവം, പിപ്പല്യാദ്യാസവം, ലോഹാസവം തുടങ്ങിയവയാണ്.