Ayurvedic Medicinal Plants
പടവലം, പടവലങ്ങ
Genus: Trichosanthes
Botanical name: Trichosanthes cucumerina
PLANT NAME IN DIFFERENT LANGUAGES
Sanskrit: Amritaphala, Bijagarbha
Hindi: Chachinda, Chichonda
English: Snake Gourd
Malayalam: Padavalanga, Kaippam-patolam
പടവലം, പടവലങ്ങ
ഭക്ഷണമായും മരുന്നായും ഉപയോഗിക്കുന്ന കായയ്ക്കായി വളർത്തപ്പെടുന്ന ഒരു വള്ളിച്ചെടിയാണ് പടവലങ്ങ (ശാസ്ത്രീയനാമം: Trichosanthes cucumerina). ഇത് പച്ചക്കറിയായും മരുന്നായും ഉപയോഗിക്കുന്നു. ഇന്ത്യയിലാണ് ഇതിന്റെ ഉദ്ഭവം എന്ന് കരുതപ്പെടുന്നു. എങ്കിലും ഇന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഈ ചെടി വളർത്തപ്പെടുന്നുണ്ട്. പടവലങ്ങയുടെ കായയ്ക്ക് ഒന്നര മീറ്റർ വരെ നീളമുണ്ടാകാം. ഇതിന്റെ ഇലകളും ഭക്ഷ്യയോഗ്യമാണ്. രാത്രിയാണ് പടവലങ്ങയുടെ പൂക്കൾ വിരിയുക. ആൺപൂക്കൾ കുലകളായും പെൺപൂക്കൾ ഒറ്റയ്ക്കും ഒരേ ചെടിയിൽത്തന്നെ കാണപ്പെടുന്നു.
ഔഷധ യോഗങ്ങൾ
ആയുർവേദം അനുസരിച്ച്, പിത്തം, മലബന്ധം, ത്വക്ക് രോഗങ്ങൾ, പൊള്ളൽ, പ്രമേഹം, വിശപ്പില്ലായ്മ, വായുവിൻറെ, മലബന്ധം, വിരശല്യം, പനി, പൊതു ബലഹീനത എന്നിവയെ ശമിപ്പിക്കുന്നു.