Ayurvedic Medicinal Plants

Abutilon indicum

Pali           പാലി (മരം)

Family: Sapotaceae
Genus: Palaquium
Botanical name: Palaquium ellipticum
PLANT NAME IN DIFFERENT LANGUAGES
Sanskrit:
Hindi:
English: Palai
Malayalam: Pali, Choppala, Panchendi, Pachend, Iluppakkai
(പാലി (മരം), ചോപ്പാല, പാച്ചേണ്ടി)

പാലി (മരം)

സപ്പോട്ടേസി കുടുംബത്തിലെ ഒരിനം മരമാണ് പാലി (ശാസ്ത്രീയനാമം: Palaquium ellipticum).  പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന 35 മീറ്റർ (115 അടി)  വരെ ഉയരം വയ്കുന്ന നിത്യഹരിതവൃക്ഷമാണ്.  ഇന്ത്യയിലും ശ്രീലങ്കയിലുമാണ് പ്രധാനമായി കണ്ടുവരുന്നത്. തടിക്ക് ഭാരവും ഈടുമുണ്ട്. കാതലിന് ചുവപ്പു നിറം ആണ്. പുറംതൊലി മിനുസ മാറുന്നതും പാകമാകുമ്പോൾ ക്രമരഹിതമായി അടരുകളുള്ളതുമാണ്. കായ, 3-3.7 x 1-1.6 സെ.മീ നീളവും, ദീർഘവൃത്താകൃതിയും, പച്ച നിറം ആണ്. ഒരു പഴത്തിന് ഒരു വിത്ത് വീതം കാണും. വിത്തുകൾ ചെറുതും കറുത്തതും വൃത്താകൃതിയിലുള്ളതുമാണ്. തെക്കുകിഴക്കൻ ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഇതിൻ്റെ ജന്മദേശം, താഴ്ന്ന പ്രദേശങ്ങളിലും കുന്നിൻ വനങ്ങളിലും സാധാരണയായി കാണപ്പെടുന്നു. പക്ഷികളാണ് വിത്തുവിതരണം നടത്തുന്നത്. പൂവിടുന്നതും കായ്ക്കുന്നതും ഫെബ്രുവരി മുതൽ ജൂലൈ വരെ. 

ഔഷധ യോഗങ്ങൾ

പനി, ത്വക്ക് രോഗങ്ങൾ, ഉദരരോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്കായി പാലി ഔഷധ സസ്യമായി ഉപയോഗിക്കുന്നു. സിദ്ധ ചികിത്സയിൽ പാലി ഔഷധ നിർമാണത്തിന് ഉപയോഗിച്ച് വരുന്നു.