
പാൽമുതുക്ക്, കരിമുതുക്കും
Genus: Ipomoea
Botanical name: Ipomoea mauritiana
PLANT NAME IN DIFFERENT LANGUAGES
English: Giant potato, Finger leaf morning-glory
Sanskrit: Ksheeravidari, Vidari, Bhoomimanda, Payasvani, Ikshuvalli
Hindi: Bhilayakand, Bhuyikohata
Malayalam: Palmutukku, Mutalakkizhangu, Anjilattali
പാൽമുതുക്ക്
നാട്ടിലും കാട്ടിലും ഉള്ള മഹാവൈദ്യന്മാർ ഏറെ പ്രാധാന്യത്തോടെ കണ്ടിരുന്ന ഒരു ഔഷധമാണ് പാൽമുതക്ക് (ശാസ്ത്രീയനാമം : Ipomoea mauritiana). മരങ്ങളിലും കാടുകളിലും പടർന്നു വളരുന്ന പാൽമുതക്ക് കേരളത്തിൽ എല്ലായിടത്തും കണ്ടുവരുന്നുണ്ട്. കൂടുതലായി ചതുപ്പു പ്രദേശത്തിനും, നദീതീരങ്ങളിലും കുളങ്ങളുടെ അരികിലും ഇത് കൂടുതലായിട്ട് കാണാറുണ്ട്. ഔഷധ മൂല്യത്തിനായി അമിതമായി ചൂഷണം ചെയ്യുന്നതിനാൽ ഇതിന്റെ ഇതിന്റെ എണ്ണം വളാരെ കുറഞ്ഞിട്ടുണ്ട്. വലിയ കിഴങ്ങുകൾ ഉണ്ടാകുന്ന ഒരു വള്ളിച്ചെടിയാണ്. പാൽമുതക്ക് പടർന്ന ഹരിത വള്ളിയാണ്. പൂങ്കുലക്കു 15-25 സെ.മീ. നീളം വരും. ഒരു പൂങ്കുലക്കു 5 മുതൽ 15 വരെ പൂക്കളുണ്ടാവും.
പൂക്കളുടെ നിറം വെള്ളയോ, ഇളം നീലയോ, ഇളംചുമപ്പ് ഒക്കെ ആകാം. പൂക്കൾക്ക് കോളാമ്പിയുടെ ആകൃതിയായിരിക്കും (മുറുക്കിത്തുപ്പുന്നതിനായി, ദക്ഷിണേന്ത്യയിൽ ഉപയോഗിക്കുന്ന ഒരു പാത്രമാണ് കോളാമ്പി). ക്യാപ്സ്യൂൾ ആകൃതിയുള്ള ഫലത്തിന് 8 മില്ലിമീറ്ററോളം നീളം ഉണ്ടാകയും അതിൽ നാല് വിത്തുകൾ ഉണ്ടാവുകയും ചെയ്യും. വേര് കിഴങ്ങ് പോലെ തടിച്ചിരിക്കും. കിഴകൾക്ക് നാരു ധാരാളമുണ്ട്.
ഐപ്പോമിയ മൗരീഷിയാന എന്ന കരിമുതുക്കും ഐപ്പോമിയ ഡിജിറ്റാറ്റ എന്ന വെള്ള പാൽമുതുക്കും ഉണ്ട്. വെള്ള പാൽമുതുക്കാണ് ഔഷധമായി ഉപയോഗിക്കുന്നത്. പിരിഞ്ഞു പടർന്നു വളരുന്ന ചെടിയാണ്. ജൂൺ- ജൂലൈ മാസങ്ങളിലാണ് ഇത് പൂക്കുന്നത്.
ഔഷധ യോഗങ്ങൾ
ചെടിയുടെ കിഴങ്ങാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്. ഓജസ്സും മുലപ്പാലും വർദ്ധിപ്പിക്കും. വാതഹരമാണ്.ശരീരം തടിപ്പിക്കും. ഇലകളും വേരുകളും ക്ഷയരോഗ ചികിത്സയ്‌ക്കും ബാഹ്യ, സ്‌തന അണുബാധകളുടെ ചികിത്സയ്‌ക്കും ബാഹ്യമായി ഉപയോഗിക്കുന്നു. ആയുർവേദത്തിൽ, ഔഷധ വീഞ്ഞ് തയ്യാറാക്കാൻ കിഴങ്ങുവർഗ്ഗത്തിൻ്റെ വേരുകളുടെ കഷായം ഉപയോഗിക്കുന്നു.
വിദ്യാരാദി കഷായം, വിദ്യാരാദി ചൂർണ്ണം, മദനകാമേശ്വരി ലേഹ്യം, ദശമൂലാരിഷ്ടം, സാരസ്വതാരിഷ്ടം, ധ്വന്വന്തരം തൈലം, ധാത്ര്യാദിഘൃതം, അശ്വഗന്ധാദി ഘൃതം, ദശസ്വരസഘൃതം എന്നിവയിൽ പാൽമുതുക്കു് ചേർക്കുന്നുണ്ട്.
ആയുർവേദത്തിലെ ചവന പ്രകാശത്തിലെ പ്രധാന കൂട്ടാണ് പാൽമുതക്കും കരിമുതുക്കും.