Ayurvedic Medicinal Plants

Abutilon indicum

പനച്ചി

Family: Ebenaceae (ebony family)
Genus: Diospyros
Botanical name: Diospyros malabarica
PLANT NAME IN DIFFERENT LANGUAGES
Sanskrit: Tinduka, Tinduki
Hindi: Gabh, Tedu
English: Indian persimmon, Gaub Tree, Malabar ebony, Black-and-white Ebony, Pale Moon Ebony
Malayalam: Panachi, Pananji, Panacha
( പനച്ചി, പനഞ്ഞി, പനച്ച )

പനച്ചി

ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ എന്നിവിടങ്ങളിൽ കാണപ്പെടുന്ന നിത്യ ഹരിത മരമാണ് പനച്ചി. (ശാസ്ത്രീയനാമം : Diospyros malabarica). 15 മീറ്റർ മുതൽ 35 മീറ്റർ വരെ ഉയരം വയ്ക്കുന്ന വൃക്ഷം ആണ് പനച്ചി.   ഇതിൻ്റെ തടി വളരെ കടുപ്പം ഉള്ളതാണ്. ജനുവരി- മാർച്ചാണ് പൂക്കാലം. മണമുള്ള പൂക്കളാണ്. തടിയ്ക്ക് മങ്ങിയ ചാര നിറമാണ്. വീടുണ്ടാക്കാനും വഞ്ചിയുണ്ടാക്കാനും ഉപയോഗിക്കാനാവും. കായിൽ നിന്നു് ഒരു തരം പശ കിട്ടും. അത് പുസ്തകം ബൈന്റ് ചെയ്യുന്നതിനും അമിട്ടുണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. ചെ‍‌ണ്ട ഒട്ടിക്കാനും വ്യാപകമായി ഉപയോഗിക്കുന്നു.10-14 മീറ്റർ ഉയരത്തിൽ വളരും. നിറയെ ഇലകളും ചുവന്ന കായകളും ഉണ്ടാവും. അണ്ണാനും പക്ഷികളും വിത്തുവിതരണം നടത്തുന്നു. കായ ഭക്ഷ്യയോഗ്യമാണ്. ഇതിൽ പലതരം വിറ്റമിനുകളും പഞ്ചസാരകളും അടങ്ങിയിട്ടുണ്ട്. ധാരാളം ഔഷധഗുണമുള്ള ഒരു വൃക്ഷമാണ് പനച്ചി. തടി, ഇല, പൂവ്, കായ എന്നിവ ഔഷധമായി ഉപയോഗിക്കുന്നു. തുണിക്ക് കറുത്ത ചായമടിക്കാൻ പാകമാവാത്ത ഇലകൾ ഉപയോഗിക്കുന്നു.

ഔഷധ യോഗങ്ങൾ

പുറംതൊലി, ഇലകൾ, പൂക്കൾ, പഴങ്ങൾ എന്നിവ ആയുർവേദ ഔഷധങ്ങളിൽ വളരെയധികം ഉപയോഗിക്കുന്നു. വയറിളക്കം, വിട്ടുമാറാത്ത ഛർദ്ദി, രക്ത രോഗങ്ങൾ; ഗൊണോറിയയും, കുഷ്ഠരോഗവും എന്നിവയുടെ ചികിത്സയായി വിത്തുകൾ ഉപയോഗിക്കുന്നു. വിത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ ഔഷധമായി ഉപയോഗിക്കുന്നു.