
പനിക്കൂർക്ക
Genus: Plectranthus
Botanical name: Plectranthus amboinicus (Lour.) Spreng.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Karpooravalli, Sugandhavalakam
English: Indian borage
Hindi: Pathar choor
Malayalam: Panikkoorkka, Kannikkoorkka, Navara
പനിക്കൂർക്ക
ഭൂമിയിൽ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഔഷധ സസ്യമാണ് പനിക്കൂർക്ക (ശാസ്ത്രീയനാമം : Plectranthus amboinicus). ഗൃഹവൈദ്യത്തിൽ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന എല്ലാ ഔഷധികളും ഇന്നില്ലാതായെങ്കിലും വീട്ടമ്മമാരുടെ ഇടയിൽ എന്നും നിലനിൽക്കുന്ന രണ്ട് ഗ്രഹ ഔഷധികളാണ് പനിക്കൂർക്കയും, തുളസിയും. ഇരുവേലിയാണ് ചുമക്കൂർക്ക എന്ന് അറിയപ്പെടുന്നത്. ഇരുവേരിയും പനിക്കൂർക്കയും ഒരുമിച്ച് നട്ടുപിടിപ്പിച്ചാൽ ഏതെങ്കിലും ഒന്ന് ഒരു സസ്യം നശിച്ചുപോകും എന്നാണ് ശാസ്ത്രം.
പരമാവധി 1 മീറ്റർ വരെ വളർന്ന ഒരു ബഹുവർഷ സസ്യമാണ് പനിക്കൂർക്ക. പനിക്കൂർക്കയുടെ ഇലകളും തണ്ടുകളും രോമാവൃതം സുഗന്ധമുള്ളവയുമാണ്. ഇലകൾ കട്ടിയുള്ളതും അരികൾ ദന്തരവുമാണ്. ഇലകൾക്ക് അഞ്ച് സെന്റീമീറ്റർ വരെ നീളമുണ്ടാകും. ശിഖരങ്ങളുടെ അറ്റത്ത് പുഷ്പങ്ങൾ ഉണ്ടാകും. തണ്ടുകൾ മുറിച്ചുനട്ടാണ് വംശവർദ്ധനവ് നടത്തുന്നത്. പനിക്കൂർക്കയില ഭക്ഷണത്തിൽ ഉപയോഗിക്കാവുന്നതാണ്. രസ ഉണ്ടാക്കിയും വെള്ളത്തിൽ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കാനും ഉപയോഗിക്കാറുണ്ട്. കുഞ്ഞുങ്ങള്‍ക്ക് ചെറിയ ജലദോഷമോ പനിയോ വന്നാല്‍ പണ്ടൊക്കെ നമ്മുടെ മുത്തശ്ശിമാര്‍ നിര്‍ദേശിച്ചിരുന്നത് പനിക്കൂര്‍ക്കയിലയായിരുന്നു. യാതൊരുവിധ പാര്‍ശ്വഫലങ്ങളും വരുത്താത്ത ഈ സസ്യം പണ്ടുകാലത്ത് മിക്ക വീട്ടുമുറ്റത്തും നിര്‍ബന്ധമായും നട്ടുപിടിപ്പിച്ചിരുന്നു.
ഔഷധ യോഗങ്ങൾ
പനിക്കൂർക്കയുടെ ഇല തണ്ട് എന്നിവ ഔഷധത്തിന് ഉപയോഗിക്കുന്നുണ്ട്. പനിക്കൂർക്ക മുത്തശ്ശി വൈദ്യത്തിലും ഗൃഹ വൈദ്യത്തിലും ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഗ്രഹവൈദ്യത്തിൽ ചുക്കുകാപ്പിയുടെ പ്രധാന ചെരുവിയാണ് പനിക്കൂർക്ക. പനിക്കൂർക്ക കഫത്തെയും നശിപ്പിക്കുന്നതും ദഹനത്തെ വർധിപ്പിക്കുന്നതും ആണ്. പനിക്കൂർക്കയുടെ നീര് നല്ലൊരു ആന്റിബയോട്ടിക് ആണ്. കുട്ടികൾക്കുള്ള പനി, ചുമ്മാ, വയറുവേദന, ശർദ്ദി മുതലായവ ശമിപ്പിക്കുന്നതാണ്. പനിക്കൂർക്ക ശിശുക്കളുടെ ഔഷധമായി പരിഗണിക്കുന്നതെങ്കിലും മുതിർന്നവർക്കും ഇത് ഫലപ്രദമാണ്.
ആയുർവേദത്തിലെ പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക. വലിയ രസ്നാദി കഷായം, വാകാദി തൈലം എന്നിവയിലും ഉപയോഗിക്കുന്നു.