Ayurvedic Medicinal Plants
പനിനീർച്ചാമ്പ
Genus: Syzygium
Botanical name: Syzygium jambos
PLANT NAME IN DIFFERENT LANGUAGES
Sanskrit: Champeya
Hindi: Gulab jamun English: Malabar plum, Rose apple
Malayalam: Panineerchampa, Malakkacampa, Champa
പനിനീർച്ചാമ്പ
ചാമ്പയുടെ വിഭാഗത്തില്‍ പെട്ട ഒരിനമാണ് പനിനീര്‍ ചാമ്പ. മൈർട്ടേസിയൈ സസ്യകുടുംബത്തിൽപെട്ട ഒരു മരമാണ് പനിനീർച്ചാമ്പ (Syzygium jambos). പക്ഷികൾക്കും അണ്ണാനും എല്ലാം ആഹാരമാണ് പനിനീർ ചാമ്പയുടെ പഴങ്ങൾ. വവ്വാലുകൾക്ക് ഏറെ പ്രിയപ്പെട്ട പഴമാണ്. 10 മുതൽ 25 മീറ്റർ ഉയരം വരെ കൂടിയ ഒരു ചെറു മരത്തിന്റെ വിഭാഗത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഇലകൾ നീണ്ട് രണ്ടറ്റവും കൂർത്തിരിക്കും. ധാരാളം ഇലകൾ ഉണ്ടാവും ഒരു കുലയിൽ തന്നെ നിരവധി പൂക്കൾ ഉണ്ടാകും. പാകമാകാത്ത ഇതിനെ ഫലങ്ങൾക്ക് വെള്ളം നിറമാണ്. മൃദുത്വമുള്ള പുറന്തോടാണ് തിന്നാൻ ഉപയോഗിക്കുന്നത്. മാംസളമായ ഭാഗത്തിനുള്ളിൽ വലിയ വിത്ത് ഉണ്ടായിരിക്കും. വിത്തിൽ നിന്നാണ് പുതിയ തലമുറ ഉണ്ടാകുന്നത്. ജനുവരി മാസങ്ങളാണ് സാധാരണ ഈ സസ്യം പൂക്കുന്നത്. മാർച്ച് ഏപ്രിൽ മാസങ്ങൾ കൂടി കായ്കൾ വിളഞ്ഞു തുടങ്ങും. പ്രകൃതി നമുക്ക് നല്‍കിയ പോഷകഗുണങ്ങളുള്ള നല്ലൊരു പഴമാണ് ചാമ്പക്ക.
ഔഷധ യോഗങ്ങൾ
ധാരാളം ഫൈബറും ഇതിലുണ്ട്. ആരോഗ്യകരവും പോഷകപ്രദവുമായ ഈ പഴത്തിൽ ധാരാളമായി വിറ്റാമിൻ എ, വിറ്റാമിൻ സി തുടങ്ങിയ ജീവകങ്ങൾ അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിവുള്ള ഇവ ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുവാനും മികവുറ്റതാണ്. ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ള ഇവ കഴിക്കുന്നത് വഴി ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നു. ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കി ചർമം മൃദുലമാക്കാൻ ഇവയുടെ ഉപയോഗം കൊണ്ട് സാധ്യമാകുന്നു. ധാരാളം ജലാംശം അടങ്ങിയിരിക്കുന്ന ഇത് കഴിക്കുന്നതുവഴി നിർജലീകരണം തടയപ്പെടുന്നു. ഇതിൽ കുറഞ്ഞ അളവിൽ മാത്രമാണ് കൊഴുപ്പ് അടങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാൻ ഇത് കഴിക്കാം. ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാനും ഈ പഴവർഗ്ഗം ഏറെ നല്ലതാണ്.
കാൽസ്യം അടങ്ങിയിരിക്കുന്ന ഈ ചാമ്പ കഴിക്കുന്നത് എല്ലുകൾക്കും പല്ലുകൾക്കും ഒരുപോലെ ഗുണമാണ്. ഡയോറൂറ്റിക് ഗുണങ്ങളുള്ള ഈ പഴം കഴിക്കുന്നത് വഴി കണ്ണുവേദന വാതം തുടങ്ങിയവ ഇല്ലാതാകുന്നു. കണ്ണിലെ കലകൾക്ക് ഓക്സിഡറ്റീവ് കേടുപാടുകൾ തടയാനും ഈ പഴവർഗ്ഗം ഉത്തമമാണ്. വിറ്റാമിൻ എ ധാരാളമുള്ളതുകൊണ്ട് ഇത് കഴിക്കുന്നത് മാക്കുലർ ഡി ജനറേഷൻ ഉണ്ടാകാനുള്ള സാധ്യത കുറയുന്നു. അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്താൻ ദിവസവും ഇത് കഴിക്കാം.