Ayurvedic Medicinal Plants

Abutilon indicum

പഞ്ഞിമരം

Family: Bombacaceae
Genus: Bombax
Botanical name: Bombax pentandrum Linn. (Ceiba pentandra)
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kutasalmali, Swetasalmali
English: Kopok tree, White silk cotton tree
Hindi: Saphed simal
Malayalam: Panjimaram
( പഞ്ഞിമരം, കപോക്ക്‌, കപോക്കുമരം, നകുലി, പഞ്ഞി ഇലവ്‌, മുള്ളില്ലാപ്പൂള, സീബപ്പരുത്തി, ശീമപ്പൂള )

പഞ്ഞിമരം

നമ്മുടെ നാട്ടിൽ പണ്ട് സുലഭമായിരുന്നതും ഇപ്പോൾ അപൂർവ്വമായതുമായ ഒരു മരമാണ് പഞ്ഞിമരം (ശാസ്ത്രീയനാമം: Ceiba pentandra).   പോർട്ടോ റിക്കോയിലെയും ഗ്വാട്ടിമാലയിലെയും ദേശീയവൃക്ഷമാണിത്. മെക്സിക്കോ മധ്യ അമേരിക്ക കരീബിയൻ വടക്കൻ തെക്കൻ അമേരിക്ക. വനത്തിൽ ഏറ്റവും ഉയരമുള്ള മരങ്ങളുടെ കൂടെയാണ് പഞ്ഞി മരത്തിന്റെ സ്ഥാനം. അതിനാൽ സൂര്യപ്രകാശം ലഭിക്കാൻ വള്ളിച്ചെടികളിൽ ഈ മരത്തിൽ വളരാറുണ്ട്.

വളരെപ്പെട്ടെന്നു വളരുന്ന വൃക്ഷമാണ് പഞ്ഞിമരം. 60-70 മീറ്റർ വരെ ഉയരം വയ്ക്കുന്ന വന്മരം. ഇളംതണ്ടിന് പച്ചനിറമാണ്, നല്ല മിനുസവുമുണ്ട്. ഹസ്താകാരസംയുക്തരൂപത്തിലുള്ളതാണ് ഇലകൾ. ഇലപൊഴിഞ്ഞതിനുശേഷം പുതിയ ഇലകൾ വരുന്നതിനു മുൻപേതന്നെ നിറയെ വെളുത്ത പൂക്കൾ പൂങ്കുലകളായി പ്രത്യക്ഷപ്പെടുന്നു. ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് പൂക്കളുണ്ടാവുക. മഞ്ഞ കലർന്ന വെള്ള പൂക്കളാണ് ഇവയുടെതു. രാത്രിയിൽ  തീക്ഷ്ണ ഗന്ധം ഉള്ള പൂക്കളുടെ ചുവട്ടിൽ ധാരാളം തേൻ ഉണ്ടാകും. വവ്വാലുകളാണ് പഞ്ഞിമരത്തിന്റെ പരാഗണസഹായം. ഭക്ഷ്യയോഗ്യമായ ഒരു എണ്ണ പഞ്ഞിക്കുരുവിൽ നിന്നും വേർതിരിക്കാറുണ്ട്. സോപ്പുണ്ടാക്കാനും ഇതുപയോഗിക്കുന്നു.

പൂക്കളിൽ ധാരാളം തേൻ അടങ്ങിയിരിക്കും, അതിനാൽ തന്നെ തേനീച്ചകൾക്ക് പ്രിയപ്പെട്ട വൃക്ഷമാണിത്. ശബ്ദത്തെ തടഞ്ഞുനിർത്തുന്ന ഗുണമുള്ളതിനാൽ ശബ്ദശല്യം തടയാൻ ഉപയോഗിക്കുന്നു. ഇതെല്ലാം കൂടാതെ ധാരാളം ഗുണമുള്ളതാണ് പൊതുവേ ഈ മരം. പഞ്ഞിമരം രണ്ടു തരത്തിലുണ്ട് മുള്ള് ഉള്ളതും, മുള്ളില്ലാത്തതും.

ഔഷധ യോഗങ്ങൾ

ആഫ്രിക്കയിലെ നാടൻവൈദ്യത്തിൽ പഞ്ഞി ഉപയോഗിക്കുന്നു. കുഷ്ഠം, വയറിളക്കം എന്നിവയ്ക്ക് പഞ്ഞിമരത്തിന്റെ വേരുകൾ ഉപയോഗിച്ച് മരുന്നുണ്ടാക്കുന്നു. ഹൃദ്രോഗത്തിനും രക്തസമ്മർദ്ദത്തിനും ഇത് ഔഷധമാണ്. ഇലയരച്ച് മുറിവിൽ വയ്ക്കുന്നു, കണ്ണുരോഗത്തിനും മൃഗവൈദ്യത്തിനുമെല്ലാം സാമ്പ്രദായികവൈദ്യത്തിൽ പഞ്ഞിമരം ഉപയോഗിച്ചുകാണുന്നു.